ഡൽഹി മെട്രോയിൽ ഹോളി ആഘോഷിക്കുന്ന യുവതികളുടെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. മാർച്ച് 23 ശനിയാഴ്ചയാണ് വീഡിയോ പ്രചരിക്കാൻ തുടങ്ങിയത്. വീഡിയോ വലിയ ചർച്ചാ വിഷയമായതോടെ തങ്ങളുടെ പ്രതികരണം അറിയിച്ചിരിക്കുകയാണ് ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ (ഡിഎംആർസി). വീഡിയോ സൃഷ്ട്ടിക്കാൻ ഡീപ്പ് ഫേക്ക് സാങ്കേതിക വിദ്യ ഉപയോഗിച്ചിരിക്കാനുള്ള സാധ്യതയുണ്ടെന്ന് ഡൽഹി മെട്രോയുടെ ഔദ്യോഗിക പ്രസ്തവാനയിൽ പറഞ്ഞതായി പിടിഐ റിപ്പോർട്ട് ചെയ്തു.
മെട്രോയ്ക്കുള്ളിൽ വീഡിയോ ചിത്രീകരിച്ചതിൻ്റെ ആധികാരികത പ്രഥമദൃഷ്ട്യാ സംശയാസ്പദമാണ്, ഒരു പക്ഷെ ഇത്തരം ഉള്ളടക്കങ്ങൾ സൃഷ്ടിക്കാൻ ഡീപ്പ് ഫേക്ക് എന്ന സാങ്കേതികവിദ്യ ഉപയോഗിച്ചിരിക്കാം, എന്നാണ് ഡിഎംആർസി പ്രസ്താവനയിൽ വ്യക്തമാക്കിയിരിക്കുന്നത്.
യാത്രയ്ക്കിടയിൽ ഇത്തരം റീലുകൾ ഉണ്ടാക്കുകയോ മറ്റുള്ളവരെ ബുദ്ധിമുട്ടിക്കുന്ന കാര്യങ്ങൾ ചെയ്യരുതെന്ന് ബോധവത്കരണം നടത്താൻ ഡിഎംആർസി കാമ്പെയ്‌നുകൾ ഉൾപ്പടെ നിവധി ശ്രമങ്ങൾ നടത്തിയിട്ടുണ്ട്. ആരെങ്കിലും ഇത്തരം പ്രവർത്തികളിൽ ഏർപ്പെടുന്നത് ശ്രദ്ധയിൽ പെട്ടാൽ, ഉടനടി ഡൽഹി മെട്രോ റെയിൽ കോർപ്പറേഷനെ അറിയിക്കാനും പ്രസ്താവനയിൽ പറയുന്നുണ്ട്.
രണ്ട് സ്ത്രീകൾ മെട്രോ കോച്ചിനുള്ളിൽ പരസ്പരം ഹോളി വർണ്ണങ്ങൾ വാരി പുരട്ടുന്നതും സഹയാത്രികർ പശ്ചാത്തലത്തിൽ ചിരിക്കുന്നതുമാണ് വൈറലായ വീഡിയോയുടെ ഉള്ളടക്കം. ദീപിക പദുക്കോണും രൺവീർ സിംഗും ഒന്നിച്ച് അഭിനയിച്ച രാം- ലീലയിലെ ജനപ്രിയ ഗാനമായ ‘ആംഗ് ലഗാ ദേ’ ആണ് വീഡിയോയിൽ പശ്ചാത്തല സംഗീതമായി ഉപയോഗിച്ചിരിക്കുന്നത്.
We need a law against this asap pic.twitter.com/3qH1aom1Ml
— Madhur Singh (@ThePlacardGuy) March 23, 2024
“>
നിരവധി ഉപയോക്താക്കൾ യുവതികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ഡിഎംആർസിയോട് ആവശ്യപ്പെട്ടതോടെ വീഡിയോ സോഷ്യൽ മീഡിയയിൽ ചർച്ചാ വിഷയമാകുകയും അനവധി പേർ തങ്ങളുടെ പ്രതികരണമറിയിച്ചുകൊണ്ട് രംഗത്തത്തിയിരുന്നു.
‘കാണുന്നവരെ ലജ്ജിപ്പിക്കുന്ന തരത്തിലുള്ളതാണ് വീഡിയോ’ എന്നാണ് ഒരു ഉപയോക്താവിന്റെ പ്രതികരണം. ‘ ഹോളി ഉത്സവത്തെ അവഹേളിക്കുന്ന പ്രവൃത്തികളാണ് വീഡിയോയിൽ കാണുന്നതെന്നായിരുന്നു’ മറ്റൊരാൾ പ്രതികരിച്ചത്.