UPDATES

പട്ടി ഇറച്ചിയോടുള്ള കൊതി ഉപേക്ഷിക്കാന്‍ ദക്ഷിണ കൊറിയ

ചൈന കഴിഞ്ഞാല്‍ പട്ടി മാംസം പരമ്പരാഗതമായി ഉപയോഗിച്ച് വരുന്ന മറ്റൊരു രാജ്യം ദക്ഷിണ കൊറിയ ആണ്.

                       

എന്താണ് പ്രിയപ്പെട്ട ഭക്ഷണമെന്ന് ചോദിച്ചാല്‍ ഉത്തരങ്ങള്‍ പലതായിരിക്കും. രുചികരമായ ഭക്ഷണത്തോടൊപ്പം തന്നെ വിചിത്രങ്ങളായ ഭക്ഷണങ്ങളും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുമുണ്ട്. അതിലൊന്നാണ് പട്ടി മാംസം. പട്ടി ഇറച്ചി ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത് ചൈനയിലാണ്. 20 മില്യണ്‍ നായ്ക്കളെയാണ് മാംസത്തിന് വേണ്ടി ചൈന പ്രതിവര്‍ഷം കൊല്ലുന്നത്. ചൈന കഴിഞ്ഞാല്‍ ഈ മാംസം പരമ്പരാഗതമായി ഉപയോഗിച്ച് വരുന്ന മറ്റൊരു രാജ്യം ദക്ഷിണ കൊറിയ ആണ്. എന്നാല്‍ ഇങ്ങനെയൊരു റെക്കോര്‍ഡ് തങ്ങള്‍ക്ക് വേണ്ടായെന്ന് തീരുമാനിച്ചിരിക്കുകയാണ് ദക്ഷിണ കൊറിയ.

2027 ഓടെ നായ്ക്കളുടെ പ്രജനനം, കശാപ്പ്, വിതരണം, മാംസത്തിനായി വില്‍ക്കല്‍ എന്നിവ നിരോധിക്കുന്നതിനുള്ള പുതിയ നിയമം പാസാക്കിയിരിക്കുകയാണ് ദക്ഷിണ കൊറിയന്‍ സര്‍ക്കാര്‍. നൂറ്റാണ്ടുകള്‍ പഴക്കമുള്ള സംസ്‌കാരത്തിന്റെ തന്നെ ഭാഗമായ ഒന്നിനാണ് ഇതോടെ അവസാനം വരുന്നത്. കൊറിയയില്‍ ചരിത്രപരമായി, പശുക്കള്‍ വളരെ വിലമതിക്കപ്പെട്ടിരുന്നു, ഗ്രാജ്വേറ്റ് സ്‌കൂള്‍ ഓഫ് കൊറിയന്‍ സ്റ്റഡീസിലെ നരവംശശാസ്ത്ര പ്രൊഫസറായ ഡോ. ജൂ യംഗ്-ഹ വിശദീകരിക്കുന്നു. അതിനാല്‍ 19-ആം നൂറ്റാണ്ടിന്റെ അവസാനം വരെ അവയെ കശാപ്പ് ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി വാങ്ങേണ്ടി വന്നു. അതിനാല്‍ തന്നെ, മറ്റ് പ്രോട്ടീന്‍ സ്രോതസ്സുകള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടത് ആവശ്യമായിരുന്നു. കൊറിയന്‍ ഉപദ്വീപില്‍ താമസിക്കുന്നവര്‍ക്ക്, നായ മാംസം മികച്ച തെരഞ്ഞെടുപ്പുകളിലൊന്നാണ്. പലവിഭാഗങ്ങളില്‍പ്പെട്ട ആളുകള്‍ ആ ഭക്ഷണം ആസ്വദിക്കുകയും ചെയ്തിരുന്നു. എന്നാല്‍ എല്ലാവരും അതില്‍ തത്പരരായിരുന്നില്ല.

ദക്ഷിണ കൊറിയയില്‍ മറ്റേതൊരു മാംസത്തെയും പോലെ, ‘ബോസിന്‍താങ്’ എന്ന് വിളിക്കപ്പെടുന്ന നായ മാംസം കൊണ്ട് ഉണ്ടാക്കുന്ന സൂപ്പ് പോലുള്ള പല വിഭവങ്ങളും പ്രിയ ഭക്ഷണമായിരുന്നു. ഈ വിഭവങ്ങള്‍ രുചികരവും ദഹിപ്പിക്കാന്‍ എളുപ്പവുമാണ്, പ്രത്യേകിച്ച് ചൂടുള്ള കാലാവസ്ഥയില്‍ ഇത് അധിക ഊര്‍ജ്ജം നല്‍കുമെന്ന് ദക്ഷിണ കൊറിയക്കാര്‍ വിശ്വസിക്കുന്നു. ദക്ഷിണ കൊറിയ ആതിഥേയത്വം വഹിച്ച 1988 ലെ സോള്‍ ഒളിമ്പിക്സ് കാലത്താണ് ഈ ഭകഷണരീതി വാര്‍ത്തകളുടെ താലക്കെട്ടാവുന്നത്. ആഗോള തലത്തില്‍ അവര്‍ കേട്ട് ശീലിച്ച ഒന്നായിരുന്നില്ല ഈ ഭക്ഷണം. വലിയ വിമര്‍ശനങ്ങളാണ് അന്ന് കൊറിയക്കു നേരിടേണ്ടി വന്നത്. ആദ്യ ഘട്ടത്തില്‍ തങ്ങളുടെ സംസ്‌കാരത്തോടുള്ള അനാദരവായി ഈ വിമര്‍ശനങ്ങള്‍ കണക്കാക്കപ്പെട്ടെങ്കിലും പിന്നീട് അത് രാജ്യത്തിനു തന്നെ നാണക്കേടായി മാറിയെന്ന് ഡോ ജൂ പറയുന്നു.

കഴിഞ്ഞ വര്‍ഷത്തെ ഒരു വോട്ടെടുപ്പ് പ്രകാരം, കഴിഞ്ഞ 12 മാസത്തിനിടെ 8% ആളുകള്‍ മാത്രമേ നായ മാംസം ഭക്ഷിച്ചിട്ടുള്ളു. 2015-ലെ 27% ല്‍ നിന്ന് ഗണ്യമായ കുറവുണ്ടായതായി കൊറിയന്‍ അസോസിയേഷന്‍ ഓഫ് എഡിബിള്‍ ഡോഗ് നല്‍കിയ കണക്കുകളും ചൂണ്ടിക്കാണിക്കുന്നു. ദക്ഷിണ കൊറിയയില്‍ ഇപ്പോള്‍ ഏകദേശം 3,000 നായ ബ്രീഡിംഗ് ഫാമുകള്‍ ഉണ്ടെന്ന് കണക്കുകള്‍ പറയുന്നത്. 2010 കളുടെ തുടക്കത്തില്‍ 10,000 -മായിരുന്നു ഈ സംഖ്യ. അതേസമയം, വളര്‍ത്തുമൃഗങ്ങളുടെ ഉടമസ്ഥാവകാശത്തിലും വര്‍ധനവുണ്ടായി. 2022-ലെ സര്‍വേ ഡാറ്റ സൂചിപ്പിക്കുന്നത് ദക്ഷിണ കൊറിയക്കാരില്‍ നാലില്‍ ഒരാള്‍ക്ക് വളര്‍ത്തുമൃഗങ്ങള്‍ ഉണ്ടെന്നാണ്. ഡിസംബറില്‍, ദക്ഷിണ കൊറിയയില്‍ കഴിഞ്ഞ വര്‍ഷം ആദ്യമായി കുഞ്ഞുങ്ങള്‍ക്കുള്ള സ്ട്രോളറുകളേക്കാള്‍ കൂടുതല്‍ ആളുകള്‍ അവരുടെ വളര്‍ത്തുമൃഗങ്ങള്‍ക്കായി സ്ട്രോളറുകള്‍ വാങ്ങിയതായി കണക്കുക്കള്‍ സൂചിപ്പിക്കുന്നുണ്ട്. വര്‍ധിച്ചുവരുന്ന മൃഗസ്‌നേഹമാണ് ഈ നിരോധനത്തിന് പിന്നിലെ മറ്റൊരു സുപ്രധാന കാരണം. നിലവിലെ പ്രസിഡന്റ് യൂന്‍ സുക് യോളും പ്രഥമ വനിത കിം കിയോണ്‍ ഹീയും മൃഗസ്‌നേഹികളാണ്. നിരവധി നായ്ക്കളെയും പൂച്ചകളെയും തങ്ങളുടെ വസതിയില്‍ അവര്‍ പരിപാലിക്കുന്നുണ്ട്. രണ്ട് വര്‍ഷത്തിനുള്ളില്‍ നായ്ക്കളെ ഭക്ഷണത്തിനായി ഉപയോഗിക്കുന്നത് നിര്‍ത്തലാക്കുന്ന നിയമം കൊണ്ടുവരാന്‍ ഈ സര്‍ക്കാരിന് കഴിഞ്ഞു എന്നതാണ് രസകരമായ കാര്യം. മുന്‍ സര്‍ക്കാരുകള്‍ വര്‍ഷങ്ങളോളം ഈ നിയമം ഉണ്ടാക്കാന്‍ ശ്രമിച്ചെങ്കിലും അവര്‍ക്കത് നടപ്പിലാക്കാന്‍ കഴിഞ്ഞിരുന്നില്ല. മിസ്റ്റര്‍ യൂണിന് മുമ്പ് ആരെങ്കിലും നിയമം പരിശോധിക്കാനോ മാറ്റാനോ ആഗ്രഹിച്ചപ്പോള്‍ പോലും ആളുകള്‍ അതിനെ ശക്തമായി എതിര്‍ത്തിരുന്നു. ഈ പുതിയ നിയമം അനുസരിച്ച് , മൂന്ന് വര്‍ഷത്തിനുള്ളില്‍, വ്യാപാരത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ അവരുടെ ബിസിനസ്സ് തുടര്‍ന്നാല്‍ പിഴയോ ജയില്‍ ശിക്ഷയോ അനുഭവിക്കേണ്ടിവരും. എന്നിരുന്നാലും പട്ടിയുടെ മാംസം കഴിക്കുന്നത് നിരോധിക്കുന്നില്ല.

Share on

മറ്റുവാര്‍ത്തകള്‍