UPDATES

വിദേശം

മരണക്കടലിൽ റോഹിങ്ക്യൻ അഭയാർത്ഥികൾ

രക്ഷകരായി ഇന്തോനേഷ്യൻ സംഘം

                       

യാത്രക്കിടെ മറിഞ്ഞ ബോട്ടിന്റെ പുറം ഭാഗത്ത് ജീവനും കയ്യിലേന്തി നിന്ന ഒരു പറ്റം റോഹിങ്ക്യൻ അഭയാർത്ഥികളെ ഇന്ത്യൻ മഹാസമുദ്രത്തിന്റെ ഇന്തോനേഷ്യൻ തീരത്ത് നിന്ന് രക്ഷപ്പെടുത്തി. ഏകദേശം 75 ലതികം പേരെയാണ് അപകടത്തിൽപ്പെട്ട കപ്പലിൽ നിന്ന് മാർച്ച് 21 വ്യാഴാഴ്ച ഇന്തോനേഷ്യൻ രക്ഷാപ്രവർത്തന സംഘം കണ്ടെടുത്തത്.

ബുധനാഴ്ചയാണ് ബോട്ട് മറിഞ്ഞതെന്ന് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടവർ പറഞ്ഞത്. പുരുഷന്മാരും സ്ത്രീകളും കുട്ടികളുമടങ്ങുന്ന സംഘം ആളുകളാണ് ഒരു ദിവസത്തോളം മറിഞ്ഞ ബോട്ടിന്റെ പുറം ഭാഗത്ത് കഴിച്ചുകൂട്ടിയത്. കൂട്ടത്തിൽ ആരെങ്കിലും മരിച്ചിട്ടുണ്ടോ എന്നതിൽ പരസ്പര വിരുദ്ധമായ റിപ്പോർട്ടുകളാണ് പുറത്ത് വന്നിട്ടുള്ളത്. തങ്ങളുടെ ബോട്ട് ബംഗ്ലാദേശിൽ നിന്ന് പുറപ്പെടുമ്പോൾ കൂടെയുണ്ടായിരുന്ന പലരെയും ഇപ്പോഴും കണ്ടെത്താനായില്ല എന്നാണ് അഭയാർത്ഥി സംഘം പറയുന്നത്. എന്നാൽ എല്ലാവരെയും രക്ഷപ്പെടുത്തിയതായി അധികൃതർ വ്യക്തമാക്കുകയും ചെയ്തു.

കപ്പലിൽ 146 പേർ ഉണ്ടായിരുന്നുവെന്നാണ് ബംഗ്ലാദേശിലെ ക്യാമ്പിൽ കഴിയുന്ന അഭയാർത്ഥികളിൽ ഒരാളായ സമീറ പറയുന്നത്. സമീറ പറഞ്ഞത് പ്രകാരമാണെകിൽ 71 ൽ കൂടുതൽ ആളുകളെ കടലിൽ കാണാതാക്കാനുള്ള സാധ്യത ഉയർത്തുന്നുണ്ട്.

അഭയാർത്ഥികളുടെ ദുരവസ്ഥയെക്കുറിച്ച് പ്രദേശത്തെ മത്സ്യത്തൊഴിലാളികളാണ് ഇന്തോനേഷ്യൻ അധികൃതരെ അറിയിക്കുന്നത്, തുടർന്ന് വൈകുന്നേരം തന്നെ ബന്ദ ആഷെ നഗരത്തിൽ നിന്ന് ഔദ്യോഗിക തെരച്ചിൽ-രക്ഷാസംഘം പുറപ്പെട്ടു. പിറ്റേന്ന് പുലർച്ചെ തന്നെ രക്ഷാസംഘം അപകടസ്ഥലത്ത് എത്തിയെങ്കിലും മറിഞ്ഞ ബോട്ട് കണ്ടെത്താനായിരുന്നില്ല. പിന്നീട് നടത്തിയ വിശദമായ തെരച്ചിലിലാണ് ദൗത്യ സംഘം 42 പുരുഷന്മാരെയും 18 സ്ത്രീകളെയും ഒമ്പത് കുട്ടികളെയും രക്ഷപ്പെടുത്തിയത്. തങ്ങളുടെ മാതൃരാജ്യമായ മ്യാൻമറിൽ സുരക്ഷാ സേന നടത്തിയ ക്രൂരമായ കലാപത്തിൽ നിന്ന് രക്ഷപ്പെടാൻ ഏകദേശം 740,000 റോഹിങ്ക്യകൾ ഇതിനു മുൻപ് ബംഗ്ലാദേശിലേക്ക് പലായനം ചെയ്തിരുന്നു.

തായ്‌ലൻഡിനും മലേഷ്യക്കും സമാനമായി ഇന്തോനേഷ്യയും അഭയാർത്ഥികളുടെ നിയമപരമായ പരിരക്ഷകൾ വിശദീകരിക്കുന്ന 1951 ലെ യുഎൻ അഭയാർത്ഥി കൺവെൻഷനിൽ ഒപ്പുവച്ചിട്ടില്ല, അതിനാൽ തന്നെ ഇത്തരത്തിലുള്ള അഭയാർത്ഥികളെ സ്വീകരിക്കാൻ ബാധ്യസ്ഥവുമല്ല എങ്കിലും ദുരിതത്തിലായ അഭയാർഥികൾക്ക് ഈ രാജ്യങ്ങൾ ഇതുവരെ താൽക്കാലിക അഭയം നൽകിയിട്ടുണ്ട്.

കഴിഞ്ഞ വർഷം, ഏകദേശം 4,500 റോഹിങ്ക്യകൾ, മ്യാൻമറിൽ നിന്നും അയൽരാജ്യമായ ബംഗ്ലാദേശിലെ അഭയാർത്ഥി ക്യാമ്പുകളിൽ നിന്നും ബോട്ടിൽ പലായനം ചെയ്തതായി യുഎൻ അഭയാർത്ഥി ഏജൻസി റിപ്പോർട്ട് ചെയ്തിരുന്നു. അതിൽ 569 പേർ ബംഗാൾ ഉൾക്കടലും ആൻഡമാൻ കടലും കടക്കുന്നതിനിടെ മരിക്കുകയോ കാണാതാവുകയോ ചെയ്തുവെന്നാണ് റിപ്പോർട്ടുകൾ. 2014 ന് ശേഷമുള്ള ഏറ്റവും ഉയർന്ന മരണസംഖ്യയായിരുന്നുവിത്. ഒരു രാജ്യവും നിലവിൽ റോഹിങ്ക്യകൾക്ക് വലിയ തോതിലുള്ള പുനരധിവാസ അവസരങ്ങൾ വാഗ്ദാനം ചെയ്തിട്ടില്ല.

 

Share on

മറ്റുവാര്‍ത്തകള്‍