UPDATES

ബാബറി മസ്ജിദ്, ഹിന്ദുത്വ രാഷ്ട്രീയം, ഗുജറാത്ത് കലാപം ഒന്നും ഇനി 12-ാം ക്ലാസിലെ വിദ്യാർത്ഥികൾ പഠിക്കണ്ട

ബാബറി മസ്ജിദ്, ഗുജറാത്ത് കലാപം, തുടങ്ങിയ വിഷയങ്ങളെക്കുറിച്ചുള്ള പരാമർശങ്ങൾ 12-ാം ക്ലാസ് പൊളിറ്റിക്കൽ സയൻസ് പാഠപുസ്തകത്തിൽഎൻസിഇആർടി ഒഴിവാക്കി.

                       

നാഷണൽ കൗൺസിൽ ഫോർ എജ്യുക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിംഗ് (എൻസിഇആർടി) പാഠ പുസ്തകങ്ങളിൽ നടത്തുന്ന പരിഷ്കരണങ്ങളിൽ അടുത്ത അക്കാദമിക് വർഷത്തിലെ 12-ാം ക്ലാസിലെ പൊളിറ്റിക്കൽ സയൻസ് പാഠപുസ്തകം കൂടി. ബാബറി മസ്ജിദ്, ഹിന്ദുത്വ രാഷ്ട്രീയം, 2002 ലെ ഗുജറാത്ത് കലാപം, ന്യൂനപക്ഷങ്ങൾ എന്നിവയെ കുറിച്ചുള്ള ചില പരാമർശങ്ങൾ നീക്കം ചെയ്തുകൊണ്ടാണ് എൻസിഇആർടിയുടെ പുതിയ പരിഷ്ക്കരണം. മാർച്ച് നാല് വ്യാഴാഴ്ചയാണ് എൻസിഇആർടി വെബ്സൈറ്റിൽ മാറ്റങ്ങളെ കുറിച്ച് പ്രസിദ്ധീകരിച്ചത്. സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ്റെ കീഴിലുള്ള സ്കൂളുകളിലാണ് എൻസിഇആർടി പാഠപുസ്തകങ്ങൾ പഠിപ്പിക്കുന്നത്, ഇന്ത്യയിൽ ഏകദേശം 30,000 സ്കൂളുകൾ ഇതിൽ അഫിലിയേറ്റ് ചെയ്തിട്ടുണ്ട്.

പാഠപുസ്തകത്തിൽ 8-ാം അധ്യായത്തിൽ ഇന്ത്യൻ രാഷ്ട്രീയത്തിലെ സമീപകാല സംഭവവികാസങ്ങൾ, “അയോധ്യ തകർക്കൽ” എന്ന ഭാഗം ഒഴിവാക്കി. പകരം രാഷ്‌ട്രീയ സമാഹരണത്തിൻ്റെ സ്വഭാവത്തിന് രാമജന്മഭൂമി പ്രസ്ഥാനത്തിൻ്റെയും അയോധ്യ തകർക്കലിൻ്റെയും പൈതൃകം എന്താണ്?, രാമജന്മഭൂമി പ്രസ്ഥാനത്തിൻ്റെ പൈതൃകം എന്താണ്?” എന്നാക്കി മാറ്റി. സമീപകാലത്തുണ്ടായ മാറ്റങ്ങളുമായി പൊരുത്തപ്പെട്ട് പോകാൻ വേണ്ടിയാണ് ഈ മാറ്റങ്ങൾ എന്നാണ് എൻസിഇആർടിയുടെ വാദം. ഇതേ അധ്യായത്തിൽ ബാബറി മസ്ജിദിനെയും ഹിന്ദുത്വ രാഷ്ട്രീയത്തെയും കുറിച്ചുള്ള പരാമർശങ്ങളും നീക്കം ചെയ്തിട്ടുണ്ട്.

മഠം വരുത്തുന്നതിന് മുമ്പുളള ഭാഗം

1992 ഡിസംബറിൽ അയോധ്യയിലെ സംഘർഷം (ബാബറി മസ്ജിദ് എന്നറിയപ്പെടുന്നു) നിരവധി പ്രശ്നങ്ങളിൽ കലാശിച്ചു. ഈ സംഭവം രാജ്യത്തിൻ്റെ രാഷ്ട്രീയത്തിൽ വിവിധ മാറ്റങ്ങൾക്ക് കാരണമാവുകയും ഇന്ത്യൻ ദേശീയതയുടെയും മതേതരത്വത്തിൻ്റെയും സ്വഭാവത്തെക്കുറിച്ചുള്ള ചർച്ചകൾ ശക്തമാക്കുകയും ചെയ്തു. . ഈ സംഭവവികാസങ്ങൾ ബിജെപിയുടെ ഉയർച്ചയുമായും ‘ഹിന്ദുത്വ’ രാഷ്ട്രീയവുമായും ബന്ധപ്പെട്ടിരിക്കുന്നതാണ്.

ഇത് മാറ്റി – “ അയോധ്യയിലെ രാമജന്മഭൂമി ക്ഷേത്രത്തെച്ചൊല്ലിയുള്ള നൂറ്റാണ്ടുകൾ പഴക്കമുള്ള നിയമപരവും രാഷ്ട്രീയവുമായ തർക്കം വിവിധ മാറ്റങ്ങൾക്ക് ജന്മം നൽകിയ ഇന്ത്യൻ രാഷ്ട്രീയത്തെ സ്വാധീനിക്കാൻ തുടങ്ങി. രാമജന്മഭൂമി ക്ഷേത്ര പ്രസ്ഥാനം, മതേതരത്വത്തെയും ജനാധിപത്യത്തെയും കുറിച്ചുള്ള പ്രഭാഷണത്തിൻ്റെ ദിശയെ മാറ്റിമറിച്ചു. സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ചിൻ്റെ ( 2019 നവംബർ 9-ന് പ്രഖ്യാപിച്ചത്) തീരുമാനത്തെത്തുടർന്ന് അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കുന്നതിൽ ഈ മാറ്റങ്ങളിൽ കലാശിച്ചു, എന്നാക്കി ചേർത്തിരിക്കുകയാണ്. നിലവിലെ രാഷ്ട്രീയത്തിലെ ഏറ്റവും പുതിയ മാറ്റങ്ങൾക്കും വികസനത്തിനും അനുസരിച്ച് ഉള്ളടക്കം പുതിക്കിയതാണെന്നാണ് എൻസിഇആർടി വാദം.

“മതേതരത്വം” എന്ന തലക്കെട്ടിലുള്ള മറ്റൊരു അധ്യായത്തിൽ, പുതിയ പാഠപുസ്തകത്തിൽ 2002 ലെ ഗുജറാത്ത് കലാപത്തിൻ്റെ ഇരകളെ വിവരിക്കുന്ന വാക്യത്തിൻ്റെ ശൈലി മാട്ടം വരുത്തിയിട്ടുണ്ട്.

“2002-ൽ ഗുജറാത്തിൽ നടന്ന ഗോധ്ര കലാപത്തിൽ 1,000-ത്തിലധികം ആളുകൾ കൊല്ലപ്പെട്ടതിൽ, കൂടുതലും മുസ്ലീങ്ങൾ കൂട്ടക്കൊല ചെയ്യപ്പെട്ടു,” എന്ന വാക്യം മാറ്റി, “2002-ൽ ഗുജറാത്തിൽ നടന്ന ഗോധ്ര കലാപത്തിൽ 1,000-ത്തിലധികം ആളുകൾ കൊല്ലപ്പെട്ടു. എന്നാക്കി മാറ്റി

‘ഏത് കലാപങ്ങൾ ആയാലും അതിൽ എല്ലാ സമുദായങ്ങളിലുമുള്ള ആളുകൾ കഷ്ടപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യും, അതുകൊണ്ട് ഇത് ഒരു വിഭാഗത്തിന് മാത്രം ഊന്നൽ നൽകാൻ സാധിക്കില്ല’.” ഇതാണ് എൻസിഇആർടി മാറ്റത്തിന് നൽകിയിരിക്കുന്ന കാരണം.

ഇത്തരത്തിൽ ഹാരപ്പൻ നാഗരികതയുടെയും ഗോത്രവർഗക്കാരുടെയും ജനകീയ പ്രസ്ഥാനങ്ങളുടെയും ചരിത്രത്തിൽ അനവധി മാറ്റങ്ങൾ വരുത്തിക്കൊണ്ട് 12-ാം ക്ലാസിലെ ചരിത്ര സാമൂഹ്യശാസ്ത്ര പാഠപുസ്തകങ്ങളും പരിഷകരണത്തിന് വിധേയമായിട്ടുണ്ട്. ചിത്രങ്ങൾക്ക് ഇപ്പോൾ പ്രസക്തിയില്ലെന്നതിന്റെ പേരിൽ 12-ാം ക്ലാസിലെ സാമൂഹ്യശാസ്ത്ര പാഠപുസ്തകത്തിൽ വർഗീയ കലാപത്തിൻ്റെ ചില ചിത്രങ്ങളും നീക്കം ചെയ്തിട്ടുണ്ട്.

“അണ്ടർസ്റ്റാൻഡിംഗ് മാർജിനലൈസേഷൻ” എന്ന അഞ്ചാമത്തെ അദ്ധ്യായത്തിൽ, വികസനത്തിൻ്റെ നേട്ടങ്ങളിൽ നിന്ന് മുസ്ലീങ്ങൾ ” പിന്തള്ളപ്പെട്ടു” എന്ന പരാമർശം നീക്കം ചെയ്തു. ‘2011 ലെ സെൻസസ് അനുസരിച്ച്, ഇന്ത്യയിലെ ജനസംഖ്യയുടെ 14.2% മുസ്ലീങ്ങൾ ആണ്, അവർ ഇന്ന് ഇന്ത്യയിൽ പാർശ്വവൽക്കരിക്കപ്പെട്ട സമൂഹമായി കണക്കാക്കപ്പെടുന്നു, കാരണം മറ്റ് സമുദായങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ, വർഷങ്ങളായി വികസനത്തിന്റെ സാമൂഹിക-സാമ്പത്തിക നേട്ടങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ട് എന്നായിരുന്നു. ഇത് മാറ്റി

‘2011-ലെ സെൻസസ് പ്രകാരം, മുസ്ലീങ്ങൾ ഇന്ത്യയിലെ ജനസംഖ്യയുടെ 14.2% വരും, താരതമ്യേന താഴ്ന്ന സാമൂഹിക-സാമ്പത്തിക വികസന നില കാരണം അവരെ പാർശ്വവത്കരിക്കപ്പെട്ട സമൂഹമായി കണക്കാക്കുന്നു, എന്നാണ് നൽകിയിരിക്കുന്നത്.

ഇത്തരത്തിൽ ഹാരപ്പൻ നാഗരികതയുടെയും ഗോത്രവർഗക്കാരുടെയും ജനകീയ പ്രസ്ഥാനങ്ങളുടെയും ചരിത്രത്തിൽ അനവധി മാറ്റങ്ങൾ വരുത്തിക്കൊണ്ട് 12-ാം ക്ലാസിലെ ചരിത്ര സാമൂഹ്യശാസ്ത്ര പാഠപുസ്തകങ്ങളും പരിഷകരണത്തിന് വിധേയമായിട്ടുണ്ട്. ചിത്രങ്ങൾക്ക് ഇപ്പോൾ പ്രസക്തിയില്ലെന്നതിന്റെ പേരിൽ 12-ാം ക്ലാസിലെ സാമൂഹ്യശാസ്ത്ര പാഠപുസ്തകത്തിൽ വർഗീയ കലാപത്തിൻ്റെ ചില ചിത്രങ്ങളും നീക്കം ചെയ്തിട്ടുണ്ട്. നിലവിലെ ഇന്ത്യൻ സംസ്കാരത്തിന് ആര്യൻ അധിനിവേശവുമായും സംസ്കാരവുമായി ബന്ധമുണ്ടെന്നത് മറയ്ക്കാനാണ് ആര്യൻമാരുടെ വരവ് ഒഴിവാക്കുന്നതെന്നാണ് ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ടിൽ പറയുന്നു.

5,000 വർഷം പഴക്കമുള്ള ഹാരപ്പൻ സംസ്കാരവും ചരിത്രവും ഊട്ടിയുറപ്പിക്കുന്നതിന്റെ ഭാഗമായാണ് ആര്യൻ ചരിത്രം ഒഴിവാക്കുന്നത്. ഇന്ത്യൻ സംസ്കാരം ഹാരപ്പൻ സംസ്കാരവുമായി അഭേദ്യമായ ബന്ധം പുലർത്തുന്നതാണെന്നരീതിയിൽ വിദേശ അധിനിവേശവും അതിന്റെ പിന്തുടർച്ചയും നിരാകരിക്കുന്ന തരത്തിൽ ചരിത്രത്തെ പുനഃസൃഷ്ടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് പാഠപുസ്തകത്തിന്റെ മാറ്റം.

Share on

മറ്റുവാര്‍ത്തകള്‍