UPDATES

സിനിമാ വാര്‍ത്തകള്‍

മച്ചാനേ, ആ കള്ളന്റെ വേഷം മച്ചാന് ചെയ്തുകൂടേ?

സൗബിനില്‍ തുടങ്ങി സുരാജിലൂടെ ഫഹദിലെത്തിയ കള്ളന്‍

                       

തൊണ്ടിമുതലും ദൃക്‌സാക്ഷിയിലും കള്ളന്റെ വേഷത്തിലേക്ക് ആദ്യം നിശ്ചയിച്ചിരുന്നത് സൗബിനെയായിരുന്നു. ഇപ്പോള്‍ സുരാജ് ചെയ്ത വേഷത്തിലേക്കായിരുന്നു ഫഹദിനെ നിശ്ചയിച്ചിരുന്നത്. സൗബിന് അസകൗര്യമായതോടെ കള്ളനായി കണ്ടത് സുരാജിനെയാണ്, ഫഹദിന് ആദ്യം നിശ്ചയിച്ച വേഷം. പക്ഷേ പിന്നെയും മാറ്റങ്ങള്‍ ഉണ്ടായി. ഒടുവില്‍ ഫഹദും കള്ളനും സുരാജ് പ്രസാദുമായി മാറിയതെങ്ങനെയാണ്. മനോരമ ഓണ്‍ലൈനില്‍ അതിന്റെ കഥ ദിലീഷ് പോത്തന്‍ പറയുന്നുണ്ട്.

കഥയെന്നു പറയുമ്പോള്‍ വലിയ കഥയൊന്നും ഇല്ല. ഒറ്റ ചോദ്യം അതത്ര തന്നെ.

മനോരമയില്‍ ശ്രീജിത് കെ വാര്യര്‍ എഴുതിയതില്‍ നിന്ന്; കഥ ചര്‍ച്ച ചെയ്തു കഴിഞ്ഞ കഥാപാത്ര ഘടനയിലേക്ക് കടന്നപ്പോള്‍ കള്ളന്റെ കഥാപാത്രത്തിനു ദിലീഷ് മനസ്സില്‍ കണ്ടത് സൗബിനെയായിരുന്നു. സൗബിന്‍ ആളു തമാശക്കാരനാണെങ്കിലും, മെയ് വഴക്കമുള്ളൊരു കള്ളനാകാനും പറ്റുമെന്നു ദിലീഷ് മനസിലെ സ്‌ക്രീനില്‍ പ്രൊജക്ട് ചെയ്തു. പ്രസാദ് എന്ന മറ്റൊരു പ്രധാന വേഷത്തില്‍ ഫഹദ് ഫാസിലിനേയും ഏറെക്കുറെ ഉറപ്പിച്ചു.

പിന്നീട് എന്തു സംഭവിച്ചു? ചര്‍ച്ചയുടെ അടുത്തഘട്ടത്തില്‍ എത്തിയപ്പോഴേക്കും സൗബിന്‍ പിന്നാക്കം പോയെന്നും അതു സൗബിന്റെ അസൗകര്യം മൂലം തന്നെയായിരുന്നു. അങ്ങനെ കള്ളനായി സുരാജിനെ കണ്ടു മുന്നോട്ടു പോയി.

അതിനിടയിലാണ് ദിലീഷ് ഫോണില്‍ വിളിച്ച് ഫഹദിനോട് ഒറ്റ ചോദ്യം;

മച്ചാനേ, ആ കള്ളന്റെ വേഷം മച്ചാന് ചെയ്തുകൂടേ?

ഒറ്റവാക്കില്‍ ഫഹദിന്റെ മറുപടി; മച്ചാന്‍ പറയുന്ന ഏതുവേഷമായാലും ചെയ്യാം.’

അങ്ങനെയാണ് ഫഹദ് കള്ളനും സുരാജ് തവണക്കടവുകാരന്‍ പ്രസാദും ആകുന്നത്.

Share on

മറ്റുവാര്‍ത്തകള്‍