June 18, 2025 |
Share on

“അയാള്‍ക്ക് അതിനുള്ള യോഗ്യതയില്ല”: ട്രംപിനെ ഇംപീച്ച് ചെയ്യുന്നതിനെക്കുറിച്ച് യുഎസ് സ്പീക്കര്‍ നാന്‍സി പെലോസി

ട്രംപ് അമേരിക്കയ്ക്ക് വേണ്ടി ചെയ്ത നല്ല കാര്യം ഡെമോക്രാറ്റുകളെ വളരെ താഴേ തട്ടില്‍ സംഘടിപ്പിച്ചു എന്നതാണ് എന്ന് പെലോസി പരിഹസിച്ചു.

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ഇംപീച്ച്‌മെന്റ് (പുറത്താക്കല്‍) നടപടി നേരിടാനുള്ള യോഗ്യത പോലുമില്ലെന്ന് ഹൗസ് ഓഫ് റെപ്രസന്റേറ്റീവ്‌സ് (ജനപ്രതിനിധി സഭ) സ്പീക്കര്‍ നാന്‍സി പെലോസി. വാഷിംഗ്ടണ്‍ പോസ്റ്റിന് നല്‍കിയ അഭിമുഖത്തിലാണ് നാന്‍സി പെലോസി ഇക്കാര്യം പറഞ്ഞത്. മെക്‌സിക്കന്‍ അതിര്‍ത്തി മതില്‍ വിഷയത്തില്‍ ട്രംപിന് പിന്നോട്ട് പോകേണ്ടി വരുമെന്ന് നാന്‍സി പെലോസി പറഞ്ഞു.

ഇത് പൊതുവികാരമാണ്. ഇത് കണക്കിലെടുത്തായിരിക്കും പ്രസിഡന്റിനെതിരായ നീക്കങ്ങളെന്നും നാന്‍സി പെലോസി വ്യക്തമാക്കി. ട്രംപ് അമേരിക്കയ്ക്ക് വേണ്ടി ചെയ്ത നല്ല കാര്യം ഡെമോക്രാറ്റുകളെ വളരെ താഴേ തട്ടില്‍ സംഘടിപ്പിച്ചു എന്നതാണ് എന്ന് പെലോസി പരിഹസിച്ചു. മെക്‌സിക്കന്‍ അതിര്‍ത്തി മതിലുമായി ബന്ധപ്പെട്ട ട്രംപിന്റെ പ്രഖ്യാപനം ജനപ്രതിനിധി സഭ വോട്ടിനിട്ട് തള്ളിയിരുന്നു.

വായനയ്ക്ക്: https://www.washingtonpost.com/news/magazine/wp/2019/03/11/feature
/nancy-pelosi-on-impeaching-president-trump-hes-just-not-worth-it/?utm_term=.5e843c4e402b

Leave a Reply

Your email address will not be published. Required fields are marked *

×