UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

ഗ്ലോക്കോമയ്ക്ക് പരിഹാരമായി മഞ്ഞളിന്റെ ഗുണമടങ്ങിയ ഐ ഡ്രോപ്പുകള്‍

സര്‍ക്കുമിന്‍(Circumin)എന്ന, മഞ്ഞളില്‍ നിന്ന് വേര്‍തിരിച്ചെടുത്ത ഘടകമാണ് ഐഡ്രോപ്പിലെ സത്ത്.

                       

മഞ്ഞളിന്റെ ഔഷധഗുണങ്ങള്‍ പലവിധത്തില്‍ പ്രയോജനപ്പെടുത്തുന്നവരാണ് നമ്മള്‍. ഈ സാധ്യത ഏറ്റവും ഒടുവിലായി പ്രയോജനപ്പെടുത്തുന്നത് ഗ്ലൂക്കോമയ്ക്ക് പരിഹാരമാകുന്ന ഐഡ്രോപ്പുകളിലാണ്. ഗ്ലൂക്കോമയുടെ ആരംഭഘട്ടത്തിലാണ് മരുന്ന് ഗുണം ചെയ്യുക. അന്ധതയെക്കുറിച്ചുള്ള ഏറ്റവും പുതിയ പഠനത്തിലാണ് ഈ വിവരങ്ങളുള്ളത്. ലണ്ടന്‍ ഇീപീരിയല്‍ കോളേജ്, ലണ്ടന്‍ സര്‍വകലാശാല കോളേജ് എന്നിവിടങ്ങളിലെ ഗവേഷകരാണ് പഠനം നടത്തിയത്. ഐഡ്രോപ്പുകളില്‍ കലര്‍ത്തിയ മഞ്ഞളിന്റെ സത്ത് ഉപകാരപ്രദമാണെന്ന് ഗവേഷകര്‍ കണ്ടെത്തി.

സയന്റിഫിക്ക് റിപ്പോര്‍ട്ട് (Scientific Reports)മാസികയില്‍ പ്രസിദ്ധീകരിച്ച പഠനം ഗ്ലൂക്കോമയ്ക്കുള്ള മികച്ചമരുന്നിന്റെ കണ്ടെത്തലിന് വെളിച്ചം വീശുന്നതാണെന്നാണ് വൈദ്യശാസ്ത്രത്തിന്റെ നിഗമനം. രോഗത്തിന്റെ തീവ്രതയ്ക്ക് അനുസരിച്ച് മരുന്ന് എങ്ങനെ വ്യത്യസ്തമായി ഉപയോഗിക്കാമെന്നും ഗവേഷണം നടക്കുന്നുണ്ട്.

സര്‍ക്കുമിന്‍(Circumin)എന്ന, മഞ്ഞളില്‍ നിന്ന് വേര്‍തിരിച്ചെടുത്ത ഘടകമാണ് ഐഡ്രോപ്പിലെ സത്ത്. കണ്ണിനെയും തലച്ചോറിനെയും ബാധിക്കുന്ന ഗ്ലോക്കോമ അനുബന്ധ പ്രശ്‌നങ്ങളും രോഗത്തിന് മുന്നോടിയായുള്ള അസുഖങ്ങളും കണ്ടെത്താനും പരിഹരിക്കാനുമുള്ള സാധ്യതയാണ് ഇതില്‍ നിന്നും ഗവേഷകര്‍ തേടുന്നത്. അല്‍സ്ഹൈമേഴ്സ് വരെയെത്തുന്ന രോഗത്തിന്റെ വ്യാപ്തി തടയുക എന്നതും ലക്ഷ്യമാണ്.

ലോകത്താകെ 60 മില്യണ്‍ വ്യക്തികളെ ബാധിച്ച രോഗമാണ് ഗ്ലോക്കോമ. പത്തിലൊരു കേസില്‍ അന്ധതയാണ് രോഗത്തിന്റെ ഭീകരത. റെറ്റിനയിലെ ഗാംഗ്ലിയന്‍ കോശങ്ങളെ ബാധിക്കുന്ന രോഗമാണിത്. ഈ കോശങ്ങളുടെ നഷ്ടപ്പെടല്‍ നേരത്തെ മനസിലായാല്‍, അത് തടയാന്‍ സര്‍ക്കുമിനിന് കഴിയും. വായിലൂടെ മരുന്ന് നല്‍കാനുള്ള സാധ്യതയും പരിശോധിക്കുന്നുണ്ട്. സര്‍ക്കുമിന്‍ വേഗത്തില്‍ ലയിക്കുന്ന പദാര്‍ത്ഥമല്ലാത്തതാണ് അഭിമുഖീകരിക്കുന്ന പ്രശ്‌നം. രക്തകുഴലിലേക്ക് ആഗീരണം ചെയ്യാനുള്ള സാധ്യതയും ഉണ്ട്. അങ്ങനെയെങ്കില്‍ ദിവസം കഴിക്കുന്ന ഈ മരുന്നിന്റെ എണ്ണം 24 വരെ ആകുമെന്നതാണ് വലിയ ബുദ്ധിമുട്ട്.

Share on

മറ്റുവാര്‍ത്തകള്‍