UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

അമിതഭാരം ക്യാന്‍സറിലേക്ക് നയിക്കുമോ ?

3.9% ക്യാന്‍സറിന് കാരണം പൊണ്ണത്തടി അല്ലെങ്കില്‍ അമിത ശരീരഭാരമാണെന്ന് പഠനറിപ്പോര്‍ട്ട്.

                       

ആഗോളതലത്തില്‍ 3.9% ക്യാന്‍സറിന് കാരണം പൊണ്ണത്തടി അല്ലെങ്കില്‍ അമിത ശരീരഭാരമാണെന്ന് പഠനറിപ്പോര്‍ട്ട്.

‘ക്യാന്‍സര്‍’ (Cancer) മാസികയില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ അമിത ശരീരഭാരവും ക്യാന്‍സര്‍ രോഗവും തമ്മിലുള്ള ബന്ധം വിശദമാക്കുന്നുണ്ട്. ആര്‍ത്തവ വിരാമത്തിന് ശേഷമുണ്ടാകുന്ന സ്തനാര്‍ബുദം, ലിവര്‍, പ്രോസ്റ്റേറ്റ് ക്യാന്‍സറുകള്‍ ഉള്‍പ്പടെ 13 തരം ക്യാന്‍സറുകള്‍ക്ക് അമിതഭാരം കാരണമാകുന്നുണ്ട്.

‘അമിതവണ്ണം എല്ലാവര്‍ക്കും ആശങ്ക ഉണ്ടാക്കാറുണ്ടെങ്കിലും ഇത് ക്യാന്‍സറിലേക്ക് നയിക്കുമെന്ന അറിവ് തന്നെ ഒരുപക്ഷെ പുതിയതായിരിക്കാ’മെന്ന് ഗവേഷക ഹ്യുന സങ് (Hyuna Sung) വ്യക്തമാക്കുന്നു.

2030ഓടെ ലോകത്താകെ 21.7 മില്യണ്‍ പുതിയ ക്യാന്‍സര്‍ കേസുകളും 13 മില്യണ്‍ മരണങ്ങളും സംഭവിക്കുമെന്ന പ്രവചനമാണ് ഈ പഠനത്തില്‍ ശ്രദ്ധേയം.

ലിംഗവ്യത്യാസവും രോഗസാധ്യതയും ഈ റിപ്പോര്‍ട്ടില്‍ വിശദമാക്കിയിട്ടുണ്ട്. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് ശരീരഭാരം ക്യാന്‌സറിന് വഴിവെക്കുന്നത്. സ്ത്രീകളില്‍ സ്തനാര്‍ബുദം വര്‍ധിക്കുമ്പോള്‍ പുരുഷന്മാരില്‍ ഈ സ്ഥാനത്ത് കരളിലെ ക്യാന്‍സര്‍ ആണ്.

കഴിഞ്ഞ 40 വര്‍ഷങ്ങള്‍ക്കിടെ 21% ആയിരുന്ന പുരുഷന്മാരിലെ അമിതവണ്ണത്തിന്റെ കണക്കും 24% ആയിരുന്ന സ്ത്രീകളിലെ അമിതവണ്ണവും ഇന്ന് 40%മെന്ന ഞെട്ടിപ്പിക്കുന്ന കണക്കില്‍ എത്തിനില്‍ക്കുകയാണ്.

‘ഭക്ഷണ സംസ്‌കാരത്തിലെ മാറ്റമാണ് ലോകത്താകെമാനം ഈ അവസ്ഥയ്ക്ക് കാരണം. ശാരീരിക ക്ഷമതയില്ലാത്തവരുടെ എണ്ണം ലോകത്ത് വര്‍ധിച്ചുവരുന്നു എന്നും മനസ്സിലാക്കേണ്ടിയിരിക്കുന്നു. ഒപ്പം രോഗത്തിന്റെ പിടിയിലാകുന്നവരുടെ കണക്കും… ‘-ഹ്യുന സങ്.

Share on

മറ്റുവാര്‍ത്തകള്‍