മുട്ട
പോഷകകലവറയാണ് മുട്ടയുടെ വെള്ള. ആകെയുള്ള പ്രോട്ടീനില്‍ പകുതി മുട്ടയുടെ വെള്ളയില്‍ അടങ്ങിയിരിക്കുന്നു. കൂടാതെ വൈറ്റമിന്‍ A, D, E എന്നിവയുടെ സാന്നിധ്യവും. കൊളെസ്‌ട്രോള്‍ സാന്നിധ്യമുള്ളതിനാല്‍ ടെസ്റ്റോസ്റ്റീറോണിന്റെ അളവ് കൂടും; കൂടുതല്‍ ബലവും ലഭിക്കും
മത്സ്യഎണ്ണ
കൊഴുപ്പിനെ നിയന്ത്രിച്ചുനിര്‍ത്താന്‍ ഇവ നല്ലതാണ്. റെസ്റ്റോസ്റ്റീറോണിന്റെ അളവ് കൂടാന്‍ മത്സ്യ എണ്ണയും സഹായിക്കുന്നു.
ഗ്രീന്‍ ടീ
മികച്ച ആന്റി-ഓക്‌സിഡന്റ് ആണ് ഗ്രീന്‍ ടീ. മൂത്രത്തിന്റെ അളവ് കൂടാന്‍ സഹായിക്കും. കൊഴുപ്പിനെ കുറയ്ക്കാനും ക്യാന്‍സര്‍ തടയാനും ഉത്തമം.ശരീരത്തിലെ പഞ്ചസാരയുടെ തോതിനെ നിയന്ത്രിക്കാനും ഗ്രീന്‍ ടീ മികച്ചതാണ്.
കട്ടിത്തൈര്
ആരോഗ്യമുള്ള ശരീരത്തിന് കട്ടിത്തൈരും കഴിക്കണം. ഗ്യാസ്ട്രോ ഇന്റസ്റ്റൈനല്‍ ആരോഗ്യത്തിന് സഹായിക്കുന്ന ബാക്റ്റീരിയയുടെ സാന്നിധ്യമാണ് തൈരിന്റെ സവിശേഷത.
ഒലിവ് എണ്ണ
ഹൃദയാരോഗ്യത്തിന് വേണ്ട കൊഴുപ്പിന്റെ സാന്നിധ്യം ഒലിവ് എണ്ണയില്‍ 70% ആണ്. വ്യായാമം ചെയ്യാനുള്ള ഊര്‍ജവും ഒലിവ് ഓയില്‍ ഉപയോഗത്തിലൂടെ ലഭിക്കുമത്രേ.
മിക്‌സ്ഡ് നട്ട്‌സ്
പേശികള്‍ക്കെല്ലാം ബലക്കുറവുള്ളതായി തോന്നുന്നുണ്ടോ? പലവിധങ്ങളായ നട്‌സ് കഴിക്കുന്നത് നല്ലതാണ്. ഇവയിലെ കലോറി തന്നെയാണ്,പേശികളെ സഹായിക്കുന്നതും.
ആപ്പിള്‍
ഭാരം കുറയാനും വിശപ്പ് കുറയ്ക്കാനും ഉപകരിക്കുന്ന പെക്ടിന്‍ ആണ് ആപ്പിളിലെ ശ്രദ്ധേയമായ ഒരു ഘടകം. മസില്‍ ഉറപ്പിന് ആപ്പിള്‍ ഉത്തമം!
ഓറഞ്ച്
വൈറ്റമിന്‍ Cയുടെ കലവറയാണ് ഓറഞ്ച്. കൂടാതെ രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ സഹായിക്കുന്ന മഗ്‌നീഷ്യവും ആന്റി ഓക്‌സിഡന്റുകളുടെ സാന്നിധ്യവും. ശരീരത്തിലെ ജലാംശം നിലനിര്‍ത്താനും ഓറഞ്ച് കഴിക്കുന്നത് നല്ലത്.
ചീര
എല്ലുകളും പേശികളും നശിച്ചുപോകുന്നത് ഒഴിവാക്കാന്‍ ചീരയ്ക്ക് കഴിയും. ആരോഗ്യമുള്ള ശരീരത്തിന് വേണ്ട ഒരു മികച്ച ഭക്ഷണമാണ് ചീര
ഓട്‌സ്
കൊളെസ്‌ട്രോള്‍ കുറയ്ക്കും. കാര്‍ബോഹൈഡ്രേറ്റിന്റെ സാന്നിധ്യം വര്‍ക്ക് ഔട്ടിന് ഊര്‍ജം പകരും.
തക്കാളി
ക്യാന്‍സര്‍ പ്രതിരോധത്തിന് ഉത്തമമാണ് തക്കാളി. വര്‍ക്ക് ഔട്ടിന് ശേഷം കഴിക്കാവുന്ന പഴവും.
വെള്ളം
പേശികളുടെ ഉറപ്പിന് നന്നായി വെള്ളം കുടിക്കുകയും വേണം. നിര്‍ജലീകരണം ഉണ്ടാകാതെ ശ്രദ്ധിക്കേണ്ടതും ആവശ്യമാണ്.
പഴം
വര്‍ക്ക് ഔട്ടിന് തോട്ട് മുന്‍പ് പഴം കഴിക്കുന്നത് നല്ലതാണ്. കാര്‍ബോഹൈഡ്രേറ്റ് സാന്നിധ്യം വളരെ കൂടുതലാണ് പഴത്തില്‍. പൊട്ടാസിയത്തിന്റെയും, മറ്റ് പോഷകങ്ങളുടെയും സാന്നിധ്യം ശരീരത്തിന് ഊര്‍ജം തരും.