UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

ശരീരഭാരം കുറയ്ക്കാനുള്ള ശ്രമങ്ങളും തെറ്റുകളും

മുഴുവന്‍ ശ്രദ്ധയും വ്യായാമത്തില്‍ ആകരുത്: ഭാരം കുറയ്ക്കാന്‍ മുഴുവന്‍ സമയ വ്യായാമം നല്ലതല്ല.വ്യായാമവും ഡയറ്റും തുല്യമായി പാലിക്കുന്നതാണ് എപ്പോഴും നല്ലത്

ഷാരോണ്‍

ഷാരോണ്‍

                       

ആവശ്യത്തിന് മാത്രം ഭക്ഷണം, അതും ആരോഗ്യത്തിന് ചേര്‍ന്നത്, ചിട്ടയായ വ്യായാമം, എന്നിട്ടും ശരീരഭാരം കുറയുന്നില്ല.  ഈ പ്രശ്‌നം അനുഭവിക്കുന്ന നിരവധി പേരുണ്ട്. കുഴപ്പം നിങ്ങളുടെ ആഹാരരീതിയില്‍ തന്നെയാണ്. ഇനി പറയുന്ന അഞ്ച് കാര്യങ്ങള്‍ ശ്രദ്ധിക്കുക, ശരീരഭാരം കുറയ്ക്കാനുള്ള ശ്രമങ്ങള്‍ക്കിടയില്‍ സ്ഥിരമായി സംഭവിക്കുന്ന തെറ്റുകളാണ്.

* കൊഴുപ്പ് കുറഞ്ഞ ഭക്ഷണം മാത്രം കഴിക്കുന്നത്: ആരോഗ്യത്തിനും ഭാരം കുറയാനും ഏറ്റവുമാദ്യം കൊഴുപ്പ് കുറഞ്ഞ ഭക്ഷണം ശീലിക്കുന്നതാണ് നമ്മുടെ രീതി. പക്ഷെ ലോ ഫാറ്റ് ഭക്ഷണ സാധനങ്ങളില്‍ പഞ്ചസാരയുടെ അളവ് പലപ്പോഴും വളരെ കൂടുതലാണ്. ഭക്ഷണത്തിന് രുചി വര്‍ധിക്കുന്നതും ഇക്കാരണത്താലാണ്. കൂടാതെ എപ്പോഴും കൊഴുപ്പില്ലാത്ത ഭക്ഷണം കഴിക്കുന്നത് വിശപ്പ് വര്‍ധിക്കാനും കാരണമാകും

*നിങ്ങള്‍ മധുരം ‘കുടിക്കുന്നുണ്ടാകാം’: ഉദാഹരണത്തിന് ജ്യൂസ്, ചായ, കാപ്പി എന്നിവ. ഭക്ഷണത്തില്‍ നിന്ന് മധുരം പൂര്‍ണമായി ഒഴിവാക്കുകയും പാനീയങ്ങളിലൂടെ അവ ശരീരത്തിലെത്തുകയും ചെയ്താല്‍ എന്ത് വ്യത്യാസം?

*പാക്കറ്റ് ലേബലുകള്‍ അവഗണിക്കരുത്; പുറത്തുനിന്നുള്ള എല്ലാ ഉത്പന്നങ്ങളിലും, അവയിലടങ്ങിയ ഘടകങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ടാകും. അവ എപ്പോഴും വായിക്കാന്‍ ശ്രദ്ധിക്കണം. വിശേഷിച്ചും ഫ്രക്ടോസ്, സൂക്രോസ്, മേപ്പിള്‍ സിറപ്പ് എന്നിങ്ങനെ മധുരത്തിന്റെ വിവിധ രൂപങ്ങള്‍ എത്രത്തോളമുണ്ടെന്ന് ശ്രദ്ധിക്കണം

*മുഴുവന്‍ ശ്രദ്ധയും വ്യായാമത്തില്‍ ആകരുത്: ഭാരം കുറയ്ക്കാന്‍ മുഴുവന്‍ സമയ വ്യായാമം നല്ലതല്ല. കാര്യമായി ഗുണം ലഭിക്കുകയുമില്ല. വ്യായാമവും ഡയറ്റും തുല്യമായി പാലിക്കുന്നതാണ് എപ്പോഴും നല്ലത്

*സാലഡ് പ്രേമം അമിതമാകരുത്: വിശക്കുമ്പോള്‍ കഴിക്കുന്ന ആഹാരത്തിന് പകരമാകില്ല സാലഡ് എന്ന് എപ്പോഴും ഓര്‍മിക്കുക. ശരീരത്തിന് ആവശ്യം വേണ്ട കാര്‍ബോഹൈഡ്രേറ്റ് ഉള്‍പ്പടെ പ്രദാനം ചെയ്യാന്‍ സാലഡിനാകില്ല. അനാരോഗ്യം ക്ഷണിച്ചുവരുത്തുന്ന, അമിത കൊഴുപ്പടങ്ങിയ ഘടകങ്ങളും സാലഡില്‍ ഉണ്ടാകാറുണ്ട്.

ഷാരോണ്‍

ഷാരോണ്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

Share on

മറ്റുവാര്‍ത്തകള്‍