UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

ആര്യവേപ്പ് സ്തനാര്‍ബുദത്തെ തടയും

ആര്യവേപ്പ് ആയുര്‍വേദ ശാഖയിലെ പ്രധാന ഔഷധം

                       

പ്രകൃതിയില്‍ നിന്ന് ലഭിക്കുന്ന പച്ചമരുന്നുകളുടെയും അവയുടെ ഗുണങ്ങളെ കുറിച്ചും നമുക്കറിയം. എന്നാല്‍ എല്ലാം അറിയാമെങ്കിലും ഇവയൊന്നും നാം ഉപയോഗിക്കേണ്ടതില്ലെന്ന സമീപനമാണ് പുതിയ തലമുറയുടേത്. നാട്ടിന്‍പുറങ്ങളില്‍ സുലഭമായി കിട്ടുന്ന ആര്യവേപ്പ് സ്താനുര്‍ബദ ചികിത്സക്ക് ഉപയോഗിക്കാമെന്ന് പുതിയ കണ്ടെത്തല്‍. ഹൈദരാബാദില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍ എജ്യുക്കേഷന്‍ ആന്റ് റിസേര്‍ച്ചിലെ ശസ്ത്രജ്ഞരാണ് ഈ കണ്ടെത്തലിന് പുറകില്‍. ആര്യവേപ്പില്‍ അടങ്ങിയിരിക്കുന്ന നിംബോളിഡ് എന്ന പദാര്‍ഥം സ്തനാര്‍ബുദ ചികിത്സക്ക് ഫലപ്രദമാണെന്നാണ് കണ്ടെത്തല്‍. ആര്യവേപ്പിന്റെ ഇലയില്‍ നിന്നും പൂവില്‍നിന്നും വേര്‍തിരിച്ചെടുക്കുന്ന നിംബോളിഡ് അര്‍ബുദകോശങ്ങളുടെ വളര്‍ച്ചയെ ഗണ്യമായി തടയുന്നു. ഇവ സാധാരണ കോശങ്ങളുടെ മരണം തടയുകയും അര്‍ബുദ കോശങ്ങളുടെ വ്യാപനത്തെ നിയന്ത്രിക്കുകയും ചെയ്യുന്നു. ആര്യവേപ്പ് ചര്‍മ്മ സൗന്ദര്യം മുതല്‍ മാരകരോഗങ്ങള്‍ക്ക് വരെ പരിഹാരമാവുന്നുവെന്ന് നേരത്തെ തന്നെ കണ്ടെത്തിയിട്ടുമുണ്ട്.

ആര്യവേപ്പിനെ കുറിച്ച്
അന്തരീക്ഷത്തിലേക്ക് ഏറെ ശുദ്ധവായു പ്രദാനം ചെയ്യാനും രോഗാണുക്കളെയും കീടങ്ങളെയും നശിപ്പിക്കുന്നതിലും ആര്യവേപ്പിന് കഴിയും. ഇതിന്റെ ഇലകളില്‍ തട്ടി കടന്നു വരുന്ന കാറ്റ് ശ്വസിക്കുന്നതു പോലും ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുമെന്നാണ്. എല്ലാത്തിനുമുപരി മികച്ച ഔഷധം കൂടിയാണ് ആര്യവേപ്പ്. വേപ്പില ചതച്ചെടുത്ത നീര് ഒരു സ്പൂണ്‍ സ്ഥിരമായി കഴിച്ചാല്‍ രോഗപ്രതിരോധ ശേഷി കൂടും. പ്രമേഹ രോഗികള്‍ക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവു കുറയാനും ഇതു നല്ലതാണ്. വേപ്പില നീര് വെറും വയറ്റില്‍ കഴിച്ചാല്‍ വ്രണങ്ങള്‍, ത്വക്ക് രോഗങ്ങള്‍ ഇവയ്ക്കു ശമനമുണ്ടാകും. പഴുതാര, തേള്‍, എട്ടുകാലി തുടങ്ങിയ ക്ഷുദ്ര ജീവികള്‍ കടിച്ചുണ്ടാകുന്ന വിഷം ഏശാതിരിക്കാനും ഇതു നല്ലതാണ്. വേപ്പിന്റെ മൂക്കാത്ത കമ്പ് ചതച്ചു പല്ലു തേയ്ക്കുന്നത് പല്ലിന്റെ മാത്രമല്ല, മോണയുടെയും ആരോഗ്യത്തിനും നല്ലതാണ്. മുറിവുകളും വ്രണങ്ങളും കരിയാന്‍ ആര്യവേപ്പിലയിട്ട് തിളപ്പിച്ച വെള്ളം കൊണ്ടു കഴുകിയാല്‍ മതി. ചെറുതായി പൊള്ളലേറ്റ ഭാഗങ്ങളില്‍ വേപ്പില അരച്ചിടുക. പൊള്ളല്‍ ഉണങ്ങും. വേപ്പില ഇട്ടു വെള്ളം തിളപ്പിച്ച് തണുപ്പിക്കുക. ഇതുകൊണ്ടു തല കഴുകി യാല്‍ മുടികൊഴിച്ചില്‍, താരന്‍, പേന്‍ ഇവ ഇല്ലാതാകും. മുഖകാന്തി വര്‍ധിപ്പിക്കുന്നതിനും ആര്യവേപ്പിനെ ഉപയോഗിക്കാം. അല്‍പ്പം വേപ്പ് ഇല അരച്ച് മഞ്ഞളോ, പനിനീരോ ചേര്‍ത്ത് മുഖത്തുപുരട്ടിയാല്‍ മുഖക്കുരുവിനും പരിഹാരമാകും.

ആയുര്‍വേദത്തെ കുറിച്ച് ഗ്രന്ഥങ്ങളില്‍ പറയുന്നതിങ്ങനെയാണ്
ആയുസ്സ് എന്നാല്‍ ജനനം മുതല്‍ മരണം വരെയുള്ള ജീവിതമാണ്. ചുരുക്കത്തില്‍ ആയുസ്സ് എന്നാല്‍ ജീവിതം. ആയുസ്സിനെ കുറിച്ചുള്ള ജ്ഞാനമാണ് ആയുര്‍വേദം എന്നു പറയാം. മെച്ചപ്പെട്ട ജീവിതത്തിനു വേണ്ട സാഹചര്യങ്ങള്‍ ഒരുക്കുകയാണ് ആയുര്‍വേദം ചെയ്യുന്നത്. തികച്ചും ഭാരതീയമായ ആയുരാരോഗ്യ സംരക്ഷണ രീതിയാണ് ആയുര്‍വേദം. ആയുസിനെ കുറിച്ചുള്ള വേദം എന്നാണ് പദത്തിനര്‍ത്ഥം. ആയുര്‍വേദം എന്നപദം ആദ്യം കാണുന്നത് സംഹിതകളിലാണ്. സംഹിതകള്‍ എന്നാല്‍ മാരീച കശ്യപന്‍, അത്രേയ പുനര്‍വസു, ധന്വന്തരി എന്നീ ആചാര്യന്മാരുടെ വചനങ്ങള്‍ ക്രോഡീകരിച്ച് അവരുടെ ശിഷ്യന്മാര്‍ രചിച്ച ഗ്രന്ഥങ്ങള്‍ ആണ്. സമഗ്രമായ ഒരു ചികില്‍സാ സമ്പ്രദായമാണ് ആയുര്‍വേദം .രോഗം വന്നിട്ടു ചികില്‍സിക്കുന്നതിനേക്കാള്‍ നല്ലത്, രോഗം വരാതെ സൂക്ഷിക്കലാണ് എന്ന് ആയിരക്കണക്കിനു വര്‍ഷങ്ങല്‍ മുന്‍പേ പ്രഖ്യാപിച്ച ശാസ്ത്രം…ഭാരതീയ സന്യാസി പരമ്പര ഓരോ ഭാരതീയനും നല്‍കിയ അവരുടെ അനുഗ്രഹം .. അതുകൊണ്ടു തന്നെ, ആയുര്‍വേദത്തിന് രണ്ടു പ്രധാന ശാഖകള്‍ ഉണ്ട്. അവയാണ് സ്വസ്ഥവൃത്തവും, ആതുരവൃത്തവും. രോഗമില്ലാത്തയാളുടെ ആരോഗ്യം ഉയര്‍ന്ന നിലവാരത്തില്‍ കാത്തു സൂക്ഷിക്കുന്നതിനും, രോഗം വരാതെ കാക്കുന്നതിനും വേണ്ട എല്ലാ നിര്‍ദ്ദേശങ്ങളും അടങ്ങിയ ശാഖയെ സ്വസ്ഥവൃത്തം എന്നു വിളിക്കുന്നു. രോഗം വന്നാല്‍ ചികില്‍സിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കുന്ന ശാഖയെ ആതുരവൃത്തം എന്നും വിളിക്കുന്നു.

Share on

മറ്റുവാര്‍ത്തകള്‍