UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

കൂടുതലായി ഉറങ്ങുന്നത് ഹൃദ്രോഗമുണ്ടാക്കും!

അതേസമയം ഹൃദയാരോഗ്യത്തിന് 6-8 മണിക്കൂര്‍ ഉറക്കം ഗുണം ചെയ്യും

                       

മികച്ച ആരോഗ്യശീലങ്ങളില്‍ ഒന്നാണ് കൃത്യമായ ഉറക്കവും. ഹൃദയാരോഗ്യത്തിന് ദിവസേന 6 മുതല്‍ 8 മണിക്കൂര്‍ വരെ ഉറങ്ങണമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഇനി, ഉറക്കം കൂടിയാല്‍ ആരോഗ്യം വര്‍ധിക്കുമെന്ന് കരുതേണ്ട. ഉറക്കക്കുറവ് പോലെത്തന്നെ ദോഷമാണ് ഉറക്കക്കൂടുതലും സമ്മാനിക്കുന്നത്! കൂടുതലായി ഉറങ്ങുന്നത് ഹൃദ്രോഗമുണ്ടാക്കുമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.

മ്യൂണിക്കില്‍ നടന്ന യൂറോപ്യന്‍ സൊസൈറ്റി ഓഫ് കാര്‍ഡിയോളജി കോണ്‍ഗ്രസി(European Society of Cardiology Congress)ല്‍ ഈ പഠനറിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഉറക്കക്കുറവും ഉറക്കക്കൂടുതലും ഒരുപോലെ ഒഴിവാക്കണമെന്നാണ് ഗവേഷണസംഘ തലവന്‍ എപ്പാമെയിനോണ്ടസ് ഫൗണ്ടസ് (Epameinondas Fountas) ഉള്‍പ്പടെയുള്ള വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.

ഉറക്കവും മൊത്തം ശരീരത്തിന്റെ ആരോഗ്യവും എങ്ങനെ ബന്ധപെട്ടുകിടക്കുന്നുവെന്ന് ഈ റിപ്പോര്‍ട്ട് പറയുന്നില്ല. രക്തസമ്മര്‍ദ്ദം ഉള്‍പ്പടെയുള്ള പ്രശ്‌നങ്ങളില്‍ ഉറക്കത്തിന്റെ സ്വാധീനം എത്രെയെന്ന് ഇനിയും പഠനങ്ങള്‍ നടക്കേണ്ടതുണ്ട്.

വിവിധ സമയങ്ങളിലായ് നടന്ന 11 പഠനങ്ങളുടെ റിപ്പോര്‍ട്ടുകളും, ഒരു മില്യണിലധികം വ്യക്തികളുടെ ആരോഗ്യവിവരങ്ങളും പുതിയ പഠനത്തിന് സഹായകരമായി.

ഉറക്കത്തിന്റെ അളവ് കൃത്യമായി നിയന്ത്രിക്കുന്നവരെ അപേക്ഷിച്ച്, ഉറക്കകുറവുള്ളവര്‍ക്ക്, അടുത്ത ഒമ്പത് വര്‍ഷങ്ങളിലെ ഹൃദ്രോഗസാധ്യത 11% കൂടുതലാണ്. അതേസമയം, കൂടുതല്‍ ഉറങ്ങുന്നവര്‍ക്ക് 33% സാധ്യതയും! ഇവ രണ്ടും ഒരുപോലെ ഒഴിവാക്കണമെന്നാണ് ഗവേഷകര്‍ പറയുന്നത്.

എന്നാല്‍ എല്ലാ ദിവസവും ഉറക്കക്കുറവ് നിങ്ങളെ അലട്ടുന്നില്ലെങ്കില്‍, അഥവ ആഴ്ചയില്‍ ഒരിക്കല്‍ ഒരുപാടുനേരം ഉറങ്ങിത്തീര്‍ക്കുന്നവരാണെങ്കില്‍ പേടിക്കേണ്ടെന്നും ആശങ്ക വേണ്ടെന്നും ഈ പഠനസംഘം പറയുന്നു. എങ്കിലും സ്ഥലമില്ലാത്ത ഉറക്കമാണ് നിങ്ങളുടേതെങ്കില്‍ ശ്രദ്ധവേണമെന്ന മുന്നറിയിപ്പും വിദഗ്ധര്‍ നല്‍കുന്നു

Share on

മറ്റുവാര്‍ത്തകള്‍