UPDATES

ഇന്ത്യയുടെ ആദ്യ ബഹിരാകാശ വിനോദ സഞ്ചാരിയാകാനൊരുങ്ങി ആന്ധ്ര സ്വദേശി

ബ്ലൂ ഒറിജിൻ്റെ NS-25 ദൗത്യം

                       

ശതകോടീശ്വരൻ ജെഫ് ബെസോസിന്റെ ബഹിരാകാശ സ്റ്റാർട്ട് അപ്പായ ബ്ലൂ ഒറിജിന്റെ എൻഎസ്-25 ദൗത്യത്തിലുള്ള ആറു വൈമാനികരുടെ വിവരങ്ങൾ പുറത്തുവിട്ടിരുന്നു. ആന്ധ്ര സ്വദേശിയും മുപ്പതുകാരനായ ഗോപി തോട്ടകുറയും ബ്ലൂ ഒറിജിന്റെ ഭാഗമാകുമെന്ന് റിപ്പോർട്ടുകൾ പുറത്തുവരുന്നു. ഇതോടെ രാജ്യത്ത് നിന്നുള്ള ആദ്യ ബഹിരാകാശ വിനോദസഞ്ചാരിയാകും ഇദ്ദേഹം. ഈ മാസം അവസാനത്തോടെ ബ്ലൂ ഒറിജിൻ NS-25 ദൗത്യം വിക്ഷേപിക്കുമെന്നാണ് വിവരം.

1961-ൽ അന്നത്തെ അമേരിക്കൻ പ്രസിഡൻ്റ് ജോൺ എഫ്. കെന്നഡി അദ്ദേഹത്തെ എയ്‌റോസ്‌പേസ് റിസർച്ച് പൈലറ്റ് സ്‌കൂളിൽ (എആർപിഎസ്) പരിശീലനത്തിനായി തിരഞ്ഞെടുത്ത എഡ് ഡ്വൈറ്റ്, ബഹിരാകാശയാത്രികനായ ആദ്യ കറുത്ത വർഗ്ഗക്കാരനായിരുന്നു. അന്ന് ബഹിരാകാശത്തേക്ക് സഞ്ചരിച്ചിക്കാനായില്ലെങ്കിലും, ബ്ലു ഒറിജിന്റെ സ്വപ്ന പദ്ധതിയുടെ ക്രൂവിൽ എഡ് ഡ്വൈറ്റും ഉൾപ്പെടുന്നുണ്ട്.

ബഹിരാകാശയാത്ര നടത്തുന്ന ആദ്യ ഇന്ത്യക്കാരനല്ല ഗോപി തോട്ടക്കൂറ. പ്രശസ്ത ട്രാവൽ ഡോക്യുമെൻ്ററി നിർമ്മാതാവ് സന്തോഷ് ജോർജ്ജ് കുളങ്ങരയും തന്റെ ആദ്യ ബഹിരാകാശ യാത്രക്കായി തയ്യാറെടുത്തു കൊണ്ടിരിക്കുകയാണ്.ഇതിനായി അദ്ദേഹം ഒന്നിലധികം പരിശീലന സെഷനുകളും ഫ്ലൈറ്റുകളും നടത്തിയിരുന്നു. എന്നാൽ ഗോപി തോട്ടപുര ഒരുപക്ഷെ അദ്ദേഹത്തിനേക്കാൾ മുമ്പ് ബഹിരാകാശ യാത്ര നടത്തിയേക്കും. ബഹിരാകാശത്തേക്ക് പോകുന്ന ആദ്യത്തെ ഇന്ത്യക്കാരൻ സന്തോഷ് ജോർജ്ജ് കുളങ്ങരയോ ഗോപി തോട്ടക്കൂറോയോ അല്ല. 1984 ൽ സോവിയറ്റ് സോയൂസ് ടി-11 റോക്കറ്റിൽ ഉണ്ടായിരുന്ന രാകേഷ് ശർമ്മയാണ് ബഹിരാകാശത്തെത്തിയ ആദ്യ ഇന്ത്യക്കാരൻ. സോവിയറ്റ് യൂണിയൻ്റെ സല്യൂട്ട്-7 ബഹിരാകാശ നിലയത്തിൽ ഏഴ് ദിവസത്തിലധികം രോഹിത് ശർമ്മ ചെലവഴിച്ചിരുന്നു.

ആദ്യ ഇന്ത്യൻ ബഹിരാകാശ വിനോദസഞ്ചാരിയായ ഗോപി തോട്ടക്കൂറ ആരാണ്?

“ഡ്രൈവുചെയ്യുന്നതിന് മുമ്പ് പറക്കാൻ പഠിച്ച പൈലറ്റും ഏവിയേറ്ററും” എന്ന് ബ്ലൂ സ്പേസ് വിശേഷിപ്പിക്കുന്ന സംരംഭകൻ കൂടിയാണ്ഗോപിചന്ദ് തോട്ടക്കൂറ. ജോർജിയ ആസ്ഥാനമായുള്ള ഹോളിസ്റ്റിക് വെൽനസും അപ്ലൈഡ് ഹെൽത്ത് സെൻ്ററുമായ പ്രിസർവ് ലൈഫ് കോർപ്പറേഷൻ്റെ സഹസ്ഥാപകൻ കൂടിയാണ് അദ്ദേഹം. വ്യാവസായിക ജെറ്റുകൾ പറത്തുന്നതിനു പുറമേ, ബുഷ്, എയറോബാറ്റിക്, സീപ്ലെയിനുകൾ, ഗ്ലൈഡറുകൾ, ഹോട്ട് എയർ ബലൂണുകൾ എന്നിവയുടെയും പൈലറ്റ് ആണ് ഗോപി. കൂടാതെ ഒരു അന്താരാഷ്ട്ര മെഡിക്കൽ ജെറ്റ് പൈലറ്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ആജീവനാന്ത സഞ്ചാരിയായ അദ്ദേഹം തന്റെ പുതിയ സാഹസികത യാത്രയുടെ ഭാഗമായി കിളിമഞ്ചാരോ പർവതത്തിൻ്റെ കൊടുമുടിയിലെത്തിയെന്നും,ബ്ലൂ ഒറിജിന്റെ പത്രക്കുറിപ്പിൽ പറയുന്നു. ബെംഗളൂരു ആസ്ഥാനമായുള്ള സ്വകാര്യ സ്‌കൂളായ സരള ബിർള അക്കാദമിയിലാണ് അദ്ദേഹം പഠനം നടത്തിയത്. തുടർന്ന് ഫ്ലോറിഡയിലെ ഡേടോണ ബീച്ചിലെ എംബ്രി-റിഡിൽ എയറോനോട്ടിക്കൽ യൂണിവേഴ്സിറ്റിയിൽ നിന്ന് എയറോനോട്ടിക്കൽ സയൻസസിൽ ബിരുദം നേടി. വിജയവാഡയിലാണ് ഗോപി ജനിച്ചത്.

എന്താണ് NS-22 ദൗത്യം ?

2022-ൽ NS-22-ന് ശേഷം പൂർണമായും പുനരുപയോഗിക്കാൻ സാധിക്കുന്ന ന്യൂ ഷെപ്പേർഡ് റോക്കറ്റിനായുള്ള ആദ്യ ക്രൂ വിമാനമായിരിക്കും ബ്ലൂ ഒറിജിൻ NS-25 . ക്രൂവില്ലാത്ത ദൗത്യത്തിനിടെ ഒരു എഞ്ചിൻ തകരാർ സംഭവിച്ചതിനെത്തുടർന്നാണ് ഇത് നിർത്തലാക്കിയത്. 2022 സെപ്റ്റംബറിനു ശേഷം, 2023 ഡിസംബറിൽ മാത്രമാണ് പുനരാരംഭിച്ചത്.തോട്ടക്കുര, എഡ് ഡ്വൈറ്റ് എന്നിവരെ കൂടാതെ, ദൗത്യത്തിൽ മറ്റ് നാല് ബഹിരാകാശയാത്രികർ കൂടിയുണ്ട്. മേസൺ ഏഞ്ചൽ, സിൽവെയിൻ ചിറോൺ, കെന്നത്ത് എൽ. ഹെസ്, കരോൾ ഷാലർ എന്നിവരാണ് മറ്റു നാലു പേർ. ബ്ലൂ ഒറിജിൻ്റെ ഏഴാമത്തെ ക്രൂഡ് സബ് ഓർബിറ്റൽ ബഹിരാകാശ വിമാനമായിരിക്കും NS-25.  ഇതുവരെ ദൗത്യത്തിൻ്റെ തീയതി സ്ഥിരീകരിച്ചിട്ടില്ല.

എന്താണ് പുതിയ ഷെപ്പേർഡ്?

ബഹിരാകാശത്തേക്ക് പോയ ആദ്യത്തെ അമേരിക്കക്കാരനായ അലൻ ഷെപ്പേർഡിൻ്റെ പേരിലാണ് ന്യൂ ഷെപ്പേർഡ് വിക്ഷേപണ സംവിധാനത്തിന് പേര് നൽകിയിരിക്കുന്നത്. കമ്പനിയുടെ ബ്ലൂ എഞ്ചിൻ 3 (BE3) എഞ്ചിൻ ഉപയോഗിച്ചാണ് പുനരുപയോഗിക്കാവുന്ന സബ്‌ബോർബിറ്റൽ റോക്കറ്റ് സംവിധാനം പ്രവർത്തിക്കുന്നത്. ആറ് ബഹിരാകാശയാത്രികരും ന്യൂ ഷെപ്പേർഡിൻ്റെ സമ്മർദ്ദമുള്ള ക്രൂ ക്യാപ്‌സ്യൂളിൽ ഇരിക്കും, അവിടെ ഓരോ ബഹിരാകാശയാത്രികർക്കും അവരവരുടെ വിൻഡോ സീറ്റ് ലഭിക്കും. വാഹനം പൂർണ്ണമായും സ്വയംഭരണാധികാരമുള്ളതിനാൽ ദൗത്യത്തിൽ പൈലറ്റ് ഉണ്ടാകില്ല.

Share on

മറ്റുവാര്‍ത്തകള്‍