UPDATES

വീഡിയോ

“പത്തടി താഴ്ചയില്‍ എന്റെ പെങ്ങളുടെ കുട്ടിയുണ്ട്, കൂട്ടുകാരുണ്ട്”

കവളപ്പാറയിലുണ്ടായ ഉരുള്‍പൊട്ടലിന്റെ വ്യാപ്തി എത്രത്തോളമുണ്ടെന്ന് വിളിച്ചോതുന്നതാണ് ഈ വീഡിയോ.

                       

നിലമ്പൂര്‍ കവലപ്പാറയിലും ഭൂതാനത്തുമുണ്ടായ ഉരുള്‍പൊട്ടലില്‍ മൂന്ന് പേര്‍ മരിച്ചു. അന്‍പതോളം പേര്‍ കുടുങ്ങിക്കിടക്കുന്നു എന്നാണ് സംശയിക്കുന്നത്. ഇവിടേക്കുള്ള രണ്ട് പാലങ്ങളും ഒലിച്ചുപോയി. 20 ഓളം വീടുകള്‍ മണ്ണിനടിയിലായി. കഴിഞ്ഞ ദിവസം രാത്രിയാണ് ഇവിടെ ഉരുള്‍പൊട്ടല്‍ ഉണ്ടായത്.

കവളപ്പാറയിലുണ്ടായ ഉരുള്‍പൊട്ടലിന്റെ വ്യാപ്തി എത്രത്തോളമുണ്ടെന്ന് വിളിച്ചോതുന്നതാണ് മനോരമ ന്യൂസ് ടി വി പുറത്തുവിട്ട വീഡിയോ. മണ്ണ് മൂടിയ വീടുകള്‍ വീഡിയോയില്‍ കാണാം. മണ്ണിനയില്‍ ആരോക്കെയുണ്ടെന്നും, അവര്‍ മണ്ണിനടിയില്‍ ഏത് ഭാഗത്താണെന്ന് തങ്ങള്‍ക്കറിയമെന്നും എന്നാല്‍ ഈ സാഹചര്യത്തില്‍ എല്ലാവരും നിസഹായരാണെന്നും പ്രദേശവാസികള്‍ പറയുന്നു. എന്റെ കൂട്ടുകാരും, പെങ്ങളുടെ കുട്ടിയും പത്തടിത്താഴ്ച്ചയിലുണ്ടെന്നാണ് പ്രദേശവാസിയായ ഒരാള്‍ പറയുന്നത്. പുലര്‍ച്ച മുതലാണ് ഇവിടെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്.

സംസ്ഥാനത്ത് രണ്ട് ദിവസത്തിനിടെ 80 ഉരുൾപൊട്ടലുകൾ, വൻകിട ഡാമുകൾ ഇപ്പോഴും നിറഞ്ഞിട്ടില്ല: മുഖ്യമന്ത്രി

Share on

മറ്റുവാര്‍ത്തകള്‍