UPDATES

വായന/സംസ്കാരം

“എന്റെ പ്രിയപ്പെട്ട കുട്ടീ”, 18 വയസിന് ഇളയ കാമുകന് സിമോണ്‍ ദി ബുവെയുടെ പ്രണയലേഖനം

“എന്റെ പ്രിയപ്പെട്ട കുട്ടീ, നീയാണ് എന്റെ ആദ്യത്തെ സമ്പൂര്‍ണ പ്രണയം. ജീവിതത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുകയോ ഒരിക്കലും സംഭവിക്കാതിരിക്കുകയോ ചെയ്യുന്ന ഒന്ന്.

                       

വിഖ്യാത ഫ്രഞ്ച് ഫെമിനിസ്റ്റ് എഴുത്തുകാരിയും ചിന്തകയുമായ സിമോണ്‍ ദി ബുവെയുടെ തീവ്ര പ്രണയത്തിന്റെ, തന്നേക്കാള്‍ 18 വയസ് പ്രായം കുറഞ്ഞ കാമുകനോടുള്ള പ്രണയത്തിന്റെ ആവിഷ്‌കാരമായ കത്ത് ഇതാദ്യമായി പ്രസിദ്ധീകരിക്കപ്പെട്ടിരിക്കുന്നു. ഫ്രഞ്ച് പത്രമായ ലെ മോണ്ടെ ആണ് ഈ കത്ത് പ്രസിദ്ധീകരിച്ചത്. വിഖ്യാത ചിന്തകനും അസ്തിത്വവാദിയുമായിരുന്ന തന്റെ പങ്കാളി ജീന്‍ പോള്‍ സാര്‍ത്രിന് ഒരിക്കലും തന്നെ ലൈംഗികമായി തൃപ്തിപ്പെടുത്താനായിരുന്നില്ല എന്ന് സിമോണ്‍ ദി ബുവെ എഴുതി.

വിവാഹത്തെ വൃത്തികെട്ട വ്യവസ്ഥാപിത ബന്ധമായാണ് സിമോണ്‍ ദി ബുവെ കണ്ടത്. അത് സ്ത്രീകളെ അടിച്ചമര്‍ത്തുകയാണ് എന്ന് തന്റെ പ്രശസ്ത കൃതിയായ The Second Sexല്‍ അവര്‍ അഭിപ്രായപ്പെടുന്നു. എന്നാല്‍ 1953ല്‍ ചലച്ചിത്ര സംവിധായകനായിരുന്ന തന്റെ കാമുകന്‍ ക്ലോദ് ലാന്‍സ്മാന് സിമോണ്‍ ഇങ്ങനെയെഴുതി – ഞാന്‍ എന്നെ നിന്റെ കൈകളിലേയ്ക്ക് എടുത്തെറിയും ഞാന്‍ എന്നെന്നേക്കും അവിടെതന്നെ കഴിയും. ഞാന്‍ ഇനി എന്നെന്നേക്കും നിന്റെ ഭാര്യയാണ്.

ആംസ്റ്റര്‍ഡാമില്‍ നിന്നാണ് കത്തെഴുതിയിരിക്കുന്നത്. അതില്‍ ഇങ്ങനെ പറയുന്നു – “എന്റെ പ്രിയപ്പെട്ട കുട്ടീ, നീയാണ് എന്റെ ആദ്യത്തെ സമ്പൂര്‍ണ പ്രണയം. ജീവിതത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുകയോ ഒരിക്കലും സംഭവിക്കാതിരിക്കുകയോ ചെയ്യുന്ന ഒന്ന്. ഇപ്പോള്‍ നിന്നെ കാണുമ്പോള്‍ എന്റെ പറയാന്‍ തോന്നുന്ന വാക്കുകള്‍ ഒരിക്കലും പറയില്ലെന്നാണ് ഞാന്‍ കരുതിയിരുന്നത്. ഞാന്‍ നിന്നെ ആരാധിക്കുന്നു. എന്റെ മുഴുവന്‍ ശരീരവും ആത്മാവും കൊണ്ട് ഞാന്‍ നിന്നെ പൂജിക്കുന്നു. നീയാണെന്റെ വിധി, നീയാണെന്റെ അനശ്വരത, നീയാണെന്റെ ജീവിതം”. ക്ലോദ് ലാന്‍സ്മാന് സിമോണ്‍ ദി ബുവെ എഴുതിയ 112 പ്രണയലേഖനങ്ങളില്‍ ഒന്നിലെ വരികളാണിത്. യേല്‍ യൂണിവേഴ്‌സിറ്റിയാണ് ഇത് പ്രസിദ്ധീകരണയോഗ്യമാക്കിയത്. സാര്‍ത്രിന്റെ സെക്രട്ടറിയായിരുന്ന ക്ലോദ് ലാന്‍സ്മാനെ സിമോണ്‍ ദി ബുവെ പരിചയപ്പെടുന്ന സമയത്ത് ലാന്‍സ്മാന് 26 വയസും സിമോണിന് 44 വയസുമായിരുന്നു പ്രായം.

ക്ലോദ് ലാന്‍സ്മാന്‍, സിമോണ്‍ ദി ബുവേ

സിമോണിന് പുറമെ മറ്റ് നിരവധി കാമുകിമാരുണ്ടായിരുന്ന സാര്‍ത്രിന് മറ്റൊരു അപ്പാര്‍ട്ട്്‌മെന്റ് സ്വന്തമായുണ്ടായിരുന്നു. സാര്‍ത്രിന് ഒരിക്കലും തന്നെ ലൈംഗികമായി തൃപ്തിപ്പെടുത്താനായിരുന്നില്ലെങ്കിലും അദ്ദേഹത്തെ താന്‍ സ്‌നേഹിച്ചിരുന്നതായി ലാന്‍സ്മാന് എഴുതിയ് കത്തില്‍ സിമോണ്‍ പറയുന്നു. തീര്‍ച്ചയായും ഞാന്‍ അദ്ദേഹത്തെ സ്‌നേഹിച്ചിരുന്നു. എന്നാല്‍ തിരിച്ചൊന്നും കിട്ടിയില്ല. ഞങ്ങളുടെ ശരീരങ്ങള്‍ കൊണ്ട് ഒരു പ്രയോജനവുമുണ്ടായില്ല. The Man with the Golden Arm അടക്കമുള്ളവ എഴുതിയ അമേരിക്കന്‍ നോവലിസ്റ്റ് നെല്‍സണ്‍ ആല്‍ഗ്രനെയും താന്‍ പ്രേമിച്ചിരുന്നതായി സിമോണ്‍ പറയുന്നു. അദ്ദേഹം എന്നെ സ്‌നേഹിച്ചിരുന്നതിനാല്‍ ഞാന്‍ അദ്ദേഹത്തേയും സ്‌നേഹിച്ചിരുന്നു. എന്നാല്‍ അത്ര ദൃഢമായ ബന്ധമായിരുന്നില്ല. എന്റെ ഹൃദയം ഞാന്‍ അദ്ദേഹത്തിന് നല്‍കിയില്ല – സിമോണ്‍ എഴുതി.

ഇപ്പോഴും ജീവിച്ചിരിക്കുന്ന ക്ലോദ് ലാന്‍സ്മാന് 92 വയസുണ്ട്. വലിയ അംഗീകാരം നേടി ഹോളോകോസ്റ്റ് ഡോക്യുമെന്ററി ഷോവാ ഒരുക്കിയത് ലാന്‍സ്മാനാണ്. സിമോണ്‍ ദി ബുവെയുടെ വളര്‍ത്തുമകളുമായി ചില തര്‍ക്കങ്ങളുള്ളതിനാല്‍ അവരുടെ പ്രണയത്തിന്റെ കഥ മുഴുവനായി ഇനിയും പുറത്തുവരാനിരിക്കുന്നതേയുള്ളൂ എന്ന് ക്ലോദ് ലാന്‍സ്മാന്‍ ലെ മോണ്ടെയോട് പറഞ്ഞു. വളര്‍ത്തുമകളായ സില്‍വി ലെ ബോണ്‍ ദി ബോവെ അമ്മയുടെ ജീവിതത്തില്‍ നിന്ന് തന്നെ പുറത്താക്കാന്‍ ശ്രമിച്ചതായി ലാന്‍സ്മാന്‍ കുറ്റപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പിന്നാലെയാണ് തന്റെ പക്കലുണ്ടായിരുന്ന കത്തുകള്‍ അദ്ദേഹം യേല്‍ സര്‍വകലാശാലയ്ക്ക് വിറ്റത്.

ക്ലോദ് ലാന്‍സ്മാന്‍, സിമോണ്‍ ദി ബുവേ, ജീന്‍ പോള്‍ സാര്‍ത്ര്‌

ഇപ്പോഴും ജീവിച്ചിരിക്കുന്ന ക്ലോദ് ലാന്‍സ്മാന് 92 വയസുണ്ട്. വലിയ അംഗീകാരം നേടി ഹോളോകോസ്റ്റ് ഡോക്യുമെന്ററി ഷോവാ ഒരുക്കിയത് ലാന്‍സ്മാനാണ്. സിമോണ്‍ ദി ബുവെയുടെ വളര്‍ത്തുമകളുമായി ചില തര്‍ക്കങ്ങളുള്ളതിനാല്‍ അവരുടെ പ്രണയത്തിന്റെ കഥ മുഴുവനായി ഇനിയും പുറത്തുവരാനിരിക്കുന്നതേയുള്ളൂ എന്ന് ക്ലോദ് ലാന്‍സ്മാന്‍ ലെ മോണ്ടെയോട് പറഞ്ഞു. വളര്‍ത്തുമകളായ സില്‍വി ലെ ബോണ്‍ ദി ബോവെ അമ്മയുടെ ജീവിതത്തില്‍ നിന്ന് തന്നെ പുറത്താക്കാന്‍ ശ്രമിച്ചതായി ലാന്‍സ്മാന്‍ കുറ്റപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പിന്നാലെയാണ് തന്റെ പക്കലുണ്ടായിരുന്ന കത്തുകള്‍ അദ്ദേഹം യേല്‍ സര്‍വകലാശാലയ്ക്ക് വിറ്റത്. തനിക്ക് ഈ കത്തുകള്‍ പ്രസിദ്ധപ്പെടുത്താന്‍ ഉദ്ദേശമുണ്ടായിരുന്നില്ലെന്നും എന്നാല്‍ താനും സിമോണുമായുള്ള കത്തിടപാടുകള്‍ ഒഴിവാക്കി സിമോണിന്റെ കത്തുകള്‍ പ്രസിദ്ധീകരിക്കാന്‍ സില്‍വി ലെബോണ്‍ പരിപാടിയിട്ടതോടെയാണ് എന്നാല്‍ ഇത് പുറംലോകം അറിയട്ടെ എന്ന് താന്‍ കരുതിയതെന്നും ക്ലോദ് ലാന്‍സ്മാന്‍ പറയുന്നു. നേരത്തെ തന്റെ ഓര്‍മ്മക്കുറിപ്പുകളായ The Patagonian Hareല്‍ തങ്ങളുടെ കത്തുകളെക്കുറിച്ച് ലാന്‍സ്മാന്‍ പറഞ്ഞിട്ടുണ്ട്.

Share on

മറ്റുവാര്‍ത്തകള്‍