Continue reading “പോക്കാന്തവളകളായി മാറുന്ന മാധ്യമക്കൂട്ടം”

" /> Continue reading “പോക്കാന്തവളകളായി മാറുന്ന മാധ്യമക്കൂട്ടം”

"> Continue reading “പോക്കാന്തവളകളായി മാറുന്ന മാധ്യമക്കൂട്ടം”

">

UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പോക്കാന്തവളകളായി മാറുന്ന മാധ്യമക്കൂട്ടം

Avatar

                       

പങ്കജ് മിശ്ര
(ബ്ലൂംബര്‍ഗ്)

ഭൂരിഭാഗം മനുഷ്യരും ചേരികളില്‍ രാപ്പാര്‍ക്കുന്ന മുംബൈ നഗരത്തില്‍, 27 നിലകളുള്ള വീട്ടില്‍ പാര്‍ക്കുന്ന, ഇന്ത്യയിലെ ഏറ്റവും ധനികനായ മനുഷ്യന്‍ മുകേഷ് അംബാനിയുടെ എല്ലാ നീക്കങ്ങളിലും ഒരുതരം ധൈര്യമുണ്ട്. കഴിഞ്ഞ മാസം ഒരു പുതിയ പുസ്തകത്തിന്റെ വിതരണം തടയണമെന്നാണ് അദ്ദേഹത്തിന്റെ കമ്പനി, റിലയന്‍സ് ഇന്‍ഡസ്ട്രീസ് ആവശ്യപ്പെട്ടത്. പ്രകൃതിവാതകത്തിന്റെ വില ഇരട്ടിയാക്കാന്‍ റിലയന്‍സ് മുന്‍ കേന്ദ്രസര്‍ക്കാരിനുമേല്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നാണ് പുസ്തകത്തിലെ ആരോപണം. ഈ പുസ്തകപ്പരിപാടി അവസാനിപ്പിക്കാന്‍ ആമസോണിന് കുറിപ്പു കിട്ടി. പുസ്തകം പുറത്തിറക്കുന്ന ചടങ്ങിന്റെ ക്ഷണക്കത്ത് ഇ-മെയില്‍ വഴി വെറുതെയൊന്നു ഫോര്‍വേഡ് ചെയ്ത കക്ഷിക്കുവരെ കിട്ടി ഇണ്ടാസ്. കഴിഞ്ഞ വ്യാഴാഴ്ച്ച അംബാനി ഇന്ത്യന്‍ മാധ്യമങ്ങളിലെ ഒരു വലിയ കഷണത്തെ ഒന്നാകെ വിഴുങ്ങി അഥവാ വിലയ്ക്കുവാങ്ങി അതിവേഗ സെല്ലുലാര്‍ ശൃംഖലയില്‍ ഇപ്പോള്‍ത്തന്നെ 11 ബില്ല്യണ്‍ ഡോളര്‍ മുടക്കിയ റിലയന്‍സ് രണ്ടു വമ്പന്‍ മാധ്യമ കമ്പനികളായ Network18 Media & Investments Ltd-ഉം TV18 Broadcast Ltd-ഉം സ്വന്തമാക്കാന്‍ 678 ദശലക്ഷം ഡോളര്‍ കൂടിയാണ് ഇറക്കിയത്.

CNN, CNBC, Viacom, A&E Networks, Forbes എന്നിങ്ങനെ ഗ്രൂപ്പിന്റെ ഭാഗമായ ഈ സ്ഥാപനങ്ങളില്‍നിന്നും ഉന്നത സ്ഥാനങ്ങളില്‍ ഇരിക്കുന്നവരുടെ കൂട്ടപ്പടിയിറക്കമാണ് ഈ വാര്‍ത്തക്ക് ശേഷം സംഭവിച്ചത്. ഇന്ത്യയിലെ ഇംഗ്ലീഷ് ദൃശ്യമാധ്യമരംഗത്തെ ഏറ്റവും പ്രമുഖരായ രണ്ടു അവതാരകര്‍, രാജ്ദീപ് സര്‍ദേശായിയും, സാഗരിക ഘോഷും പുറത്തേക്കുള്ള വഴിയിലുമാണ്.

പക്ഷേ ആശ്ചര്യപ്പെടുത്തുന്ന ഒരു കാര്യം, ഒരു ഇന്ത്യന്‍ ശൈലി എന്നു വിളിക്കാവുന്ന പിന്‍വാതില്‍ നിയന്ത്രണം, ഈ രണ്ടു കമ്പനികളില്‍ ഇപ്പോള്‍ത്തന്നെ റിലയന്‍സിന് ഉണ്ടായിരുന്നു എന്നാണ്.  കാരവന്‍ മാസികയില്‍ കഴിഞ്ഞ വര്‍ഷം വന്ന ഒരു നീണ്ട അന്വേഷണാത്മക റിപ്പോര്‍ട്ടില്‍ പറഞ്ഞപ്പോലെ അവര്‍ പ്രധാനപ്പെട്ട വാര്‍ത്താ ചാനലുകളെയും വെബ്സൈറ്റുകളെയും നരേന്ദ്ര മോദിയുടെയും അയാളുടെ വലതുപക്ഷ പാര്‍ടി ബി ജെ പി യുടെയും പ്രചാരകരായി മാറ്റുകയും ചെയ്തിരുന്നു.

CNBC-യില്‍ ജോലിചെയ്യുന്ന വിവിയന്‍ ഫെര്‍ണാണ്ടസ് എന്ന പത്രപ്രവര്‍ത്തകനെ മോദിയുമായി അഭിമുഖം നടത്താനായി ഗുജറാത്തിലേക്ക് അയച്ചപ്പോള്‍ സംഭവിച്ചതൊന്നു നോക്കാം: 
ഗുജറാത്തിലെ ജലസംരക്ഷണത്തെക്കുറിച്ച് ഫെര്‍ണാണ്ടസ് ഒരു ബുദ്ധിമുട്ടുള്ള ചോദ്യം മോദിയോട് ചോദിച്ചതായി അന്നത്തെ പ്രൊഡക്ഷന്‍ സംഘത്തിലെ ഒരാള്‍ ഓര്‍ക്കുന്നു. അഭിമുഖത്തിന് മുമ്പായി ചോദ്യങ്ങള്‍ കാണണമെന്ന് മോദിയുടെ സംഘം ആവശ്യപ്പെട്ടിരുന്നു. ജലസംരക്ഷണം സംബന്ധിച്ച ചോദ്യം നീക്കണമെന്നും പറഞ്ഞു. പക്ഷേ ഫെര്‍ണാണ്ടസ് ആ ചോദ്യം വീണ്ടും എടുത്തിട്ടപ്പോള്‍ മോദി ക്യാമറയില്‍ നിന്നും മുഖം മാറ്റി മുറിയിലുണ്ടായിരുന്ന പബ്ലിക് റിലേഷന്‍സ് എക്സിക്യൂട്ടീവിനോട് ചോദിച്ചു,“ഇയാളെന്താണ് ഇങ്ങനെ സംസാരിക്കുന്നത്?” മോദി ചോദിച്ചത് അയാള്‍ ഇപ്പോളും ഓര്‍ക്കുന്നു,“നമ്മളീ അഭിമുഖത്തിന് കാശ് കൊടുക്കുന്നില്ലേ?”. മോദിയുടെ പ്രതിച്ഛായ നിര്‍മ്മാണത്തിന്റെ ഭാഗമാണ് അഭിമുഖം എന്ന് അവര്‍ക്ക് അപ്പോഴാണ് മനസ്സിലായത്.

ബെസ്റ്റ് ഓഫ് അഴിമുഖം

മതമൌലികതയ്ക്കെതിരെയുള്ള ഉറച്ച ശബ്ദം 

മുതലാളിക്കെന്ത് പത്രധര്‍മ്മം – ട്രിബ്യൂണ്‍ നല്‍കുന്ന പാഠം 

ഫേസ് ബുക്ക്: സര്‍ക്കാര്‍ നിങ്ങളെക്കുറിച്ചും അന്വേഷിക്കാം 

സുഷ്മിത ബാനര്‍ജിയെ ആരാണ് കൊന്നത്? 

18 തികഞ്ഞാല്‍ ബലാത്സംഗം ചെയ്യാമോ?

ഫെബ്രുവരിയില്‍ മോദിയ്ക്കെതിരായ വിമര്‍ശം ഒന്നു മയപ്പെടുത്താന്‍ അവര്‍ക്കുമേല്‍ സമ്മര്‍ദമുണ്ടെന്ന അഭ്യൂഹങ്ങള്‍ക്കിടയില്‍ സാഗരിക ഘോഷ് ട്വീറ്റ് ചെയ്തിരുന്നു, “ തിന്മ വന്നിരിക്കുന്നു, എല്ലാ സ്വതന്ത്ര ഭാഷണങ്ങളെയും സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകരെയും അടിച്ചമര്‍ത്തുന്ന തിന്മ: മാധ്യമപ്രവര്‍ത്തകരെ ഒന്നിക്കുക!” അംബാനിക്ക് നേരെയുള്ള തന്റെ ആക്രമണങ്ങളെ തുടര്‍ന്നാണ് മാധ്യമങ്ങള്‍ തന്നെ പൊടുന്നനെ തമസ്കരിക്കാന്‍ തുടങ്ങിയെന്ന് അഴിമതിവിരുദ്ധ സമര നേതാവ് അരവിന്ദ് കേജ്രിവാള്‍ പറയുന്നു.

ഇതിന്റെയൊക്കെ പിന്നിലെ വാസ്തവം എത്രയായാലും മോദിയെ പൊക്കിക്കൊണ്ടുവരാനുള്ള ഇന്ത്യയിലെ കോര്‍പ്പറേറ്റ് നിയന്ത്രണത്തിലുള്ള മാധ്യമ പ്രചരണം ഫലിച്ചെന്നു തന്നെ പറയാം. വന്‍ വ്യാപാരികള്‍ക്ക് അനധികൃത സഹായങ്ങള്‍ ചെയ്തുകൊടുത്ത, കറപുരണ്ട മുന്‍കാലമുള്ള, ഗുജറാത്തിന്റെ മുഖ്യമന്ത്രി കുറച്ചുമാസങ്ങള്‍ക്കുളിലെ തിക്കും തിരക്കിനും ശേഷം ഇന്ത്യയുടെ മിശിഹായായി മാറി.

മോദിയുടെ പാര്‍ടി 2013 സെപ്തംബറില്‍ അയാളെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി അവരോധിച്ചതിന് ശേഷം മോദിയുടെ എക്കാലത്തെയും ഉറച്ച കോര്‍പ്പറേറ്റ് പിന്തുണക്കാരന്‍ ഗൌതം അദാനിയുടെ സമ്പത്ത് മൂന്നിരട്ടിയായാണ് പെരുകിയതെന്ന് (ബ്ലൂംബര്‍ഗ്) നോക്കി ഗൂഢാലോചനാ സിദ്ധാന്തക്കാര്‍ക്ക് അന്തം വിടാം. എക്സിറ്റ് പോളുകള്‍ മോദിയെ വിജയിയായി പ്രഖ്യാപിച്ചതിന് ശേഷം ഒറ്റ ദിവസം കൊണ്ട് അംബാനി 800 ദശലക്ഷം ഡോളറിന്റെ നേട്ടമുണ്ടാക്കി. അംബാനിയും അദാനിയും മോദിയുടെ സ്ഥാനാരോഹണ ചടങ്ങിനെത്തി നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു. അദാനിയുടെ പേര് വലുതായി ആലേഖനം ചെയ്ത ഒരു (അദാനിയുടെ) സ്വകാര്യവിമാനത്തില്‍ സത്യപ്രതിജ്ഞക്കായി – മാധ്യമദാസന്‍മാര്‍ അതൊരു കിരീടധാരണം പോലെയാണ് കൊണ്ടാടിയത്-  ഡല്‍ഹിയിലെത്തിയ മോദി വിപുലവും ശക്തവുമായ ഒരു ചങ്ങാത്ത മുതലാളിത്തത്തിന്റെ വരവറിയിക്കുകയും ചെയ്തു.

തെരഞ്ഞെടുപ്പ് കാലത്ത് അയാളുടെ ഹതഭാഗ്യനായ എതിരാളി കോണ്‍ഗ്രസിന്റെ രാഹുല്‍ ഗാന്ധിയെക്കാള്‍ ഏഴു മടങ്ങ് മാധ്യമസമയം മോദിക്ക് കിട്ടി എന്നതിനെ അയാളുടെ വിജയത്തിന്റെ വലിപ്പം അപ്രസക്തമാക്കുന്നുണ്ടായിരിക്കാം. പക്ഷേ, വാര്‍ത്തയും വിനോദവും അതിന്റെ ഉള്ളടക്കവും വിതരണവും  ഒരു പോലെ നിയന്ത്രിക്കുന്ന സില്‍വിയോ ബെര്‍ലൂസ്കോണി മാതൃകയിലുള്ള അംബാനി ആധിപത്യം ഇന്ത്യയിലെ മാധ്യമ സ്വാതന്ത്ര്യത്തിന്റെ ഭാവി ഒട്ടും ശോഭനമല്ലാതാക്കിയിരിക്കുന്നു എന്നതില്‍ സംശയമില്ല. കൊംകാസ്റ്റും ടൈം വാര്‍ണരും തമ്മിലുള്ള ഇടപാട് അമേരിക്കയിലുണ്ടാക്കിയ പോലെ കുറഞ്ഞത് ഇത്തരത്തിലുള്ള സ്വതന്ത്ര വിപണിയുടെ നിയമലംഘനങ്ങളെങ്കിലും കടുത്ത പൊതുജന പരിശോധനക്ക് വിധേയമാക്കേണ്ടതാണ്.

ഇന്ത്യയില്‍ പ്രകൃതിവാതക വില അസാധാരണമാം  വിധം ഇരട്ടിയാക്കിയപ്പോള്‍ രാഷ്ട്രീയക്കാരും മുഖ്യധാരാ മാധ്യമങ്ങളും പഴുതില്ലാത്ത മൌനം കൊണ്ടാണ് അതിനെ സ്വാഗതം ചെയ്തത്. വെന്‍റി ഡോനിഗറുടെ ‘The Hindus: An Alternative History’ എന്ന പുസ്തകം പിന്‍വലിക്കാന്‍ പെന്‍ഗ്വിന്‍ തീരുമാനിച്ചപ്പോള്‍ നിലയും വിളിയും കൂട്ടിയ പംക്തിയെഴുത്തുകാരൊക്കെ തങ്ങളെ വിമര്‍ശിക്കുന്ന പുസ്തകത്തെ തുടച്ചുനീക്കാന്‍ റിലയന്‍സ് ശ്രമിച്ചപ്പോള്‍ അമ്പരപ്പിക്കുംവിധം നിശ്ശബ്ദരായിരുന്നു. സല്‍മാന്‍ റഷ്ദിയുടെ ഒരു പ്രയോഗം കടമെടുത്താല്‍, ഇന്ത്യന്‍ മാധ്യമങ്ങളുടെ വലിയ തോതിലുള്ള ‘പോക്കാന്തവള രൂപാന്തരം’ മൂലം, ഒരുതരം പോക്കാന്തവളകള്‍ പെറ്റുപെരുകുന്ന ഈ ചതുപ്പില്‍നിന്നും കൂടുതല്‍ സ്വതന്ത്ര ചിന്താഗതിക്കാരായ മാധ്യമപ്രവര്‍ത്തകര്‍ വിട്ടുപോകുമ്പോള്‍ പകനിറഞ്ഞ സന്തോഷം പൂണ്ട് അത് ‘പോക്രോ പോക്രോ’ എന്നു കാറിവിളിക്കുക കൂടി ചെയ്യും.

Pankaj Mishra, a Bloomberg View columnist, is the author of “From the Ruins of Empire: The Intellectuals Who Remade Asia”

 

 

 

Share on

മറ്റുവാര്‍ത്തകള്‍