UPDATES

വിദേശം

ഗാസയിലെ ഇസ്രയേല്‍ ക്രൂരത അക്കമിട്ട് പറഞ്ഞ് അമേരിക്കയും

മനുഷ്യാവകാശ ലംഘനങ്ങൾ നടത്തിയത് ഒക്ടോബറിന് മുൻപ്

                       

ഗാസയിൽ മനുഷ്യാവകാശ ലംഘനങ്ങൾ നടത്തുന്നതിൽ പ്രധാന പങ്കു വഹിക്കുന്നത് ഇസ്രയേൽ സുരക്ഷാ സേനയുടെ അഞ്ച് യൂണിറ്റുകളെന്ന് അമേരിക്ക.ഇസ്രയേൽ സേനയെക്കുറിച്ച് വാഷിംഗ്ടൺ ആദ്യമായിട്ടാണ് ഇത്തരമൊരു വിമർശനം നടത്തുന്നത്. എന്നിരുന്നാലും ഒരു യൂണിറ്റിനെയും യു.എസ് സൈനിക സഹായം സ്വീകരിക്കുന്നതിൽ നിന്ന് തടഞ്ഞിട്ടില്ല. Israeli security forces

അന്താരാഷ്ട്ര ക്രിമിനൽ കോടതിയിൽ നിന്നും സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റിൽ നിന്നും ഗാസ സംഘർഷത്തെ പ്രതിയുള്ള വിമർശനം ഇസ്രയേൽ നേരിടുന്നുണ്ട്. 34,000-ത്തിലധികം ആളുകൾ കൊല്ലപ്പെട്ട സംഭവത്തിന്റെ ഉത്തരവാദിത്തം ഇസ്രായേലിനു മേൽ ചുമത്തപ്പെട്ട സാഹചര്യത്തിലാണ് പുതിയ കണ്ടെത്തലുകൾ. വെസ്റ്റ്ബാങ്കിൽ ഏറ്റവും കൂടുതൽ മനുഷ്യാവകാശ ലംഘനങ്ങൾ നടത്തുന്നുവെന്ന് കണ്ടെത്തിയ യൂണിറ്റുകൾ കൂടുതലും ഇസ്രയേൽ ഡിഫൻസ് ഫോഴ്‌സിന്റേതാണ്. കുറഞ്ഞത് ഒരു പോലീസ് യൂണിറ്റിനെങ്കിലും ഇതിൽ പങ്കുള്ളതായും കണ്ടെത്തിയിട്ടുണ്ട്. യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റ് അതിൻ്റെ കണ്ടെത്തലുകൾ ഇസ്രായേലുമായി പങ്കുവെക്കുകയും, അതെ തുടർന്ന് പ്രശ്‌നങ്ങൾ പരിഹരിക്കാൻ നാല് യൂണിറ്റുകൾ നടപടികൾ സ്വീകരിച്ചതായും പറയുന്നു.

ഇസ്രയേൽ അധിനിവേശം നടത്തുന്ന വെസ്റ്റ്ബാങ്കിൽ പലസ്തീനികൾക്കെതിരെയുള്ള അതിക്രമങ്ങൾ സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റിന് റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് മനുഷ്യാവകാശ ഗ്രൂപ്പുകൾ പറയുന്നു. നിയമവിരുദ്ധ കൊലപാതകങ്ങൾ, പീഡനങ്ങൾ, ശാരീരിക പീഡനങ്ങൾ തുടങ്ങിയവയാണ് റിപ്പോർട്ട് ചെയ്ത കുറ്റകൃത്യങ്ങൾ. ദുരുപയോഗത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിട്ടും യൂണിറ്റ് പ്രത്യക്ഷമായ പരിഹാര നടപടികളൊന്നും നടത്തിയിട്ടില്ലെന്നും ഇസ്രയേൽ സർക്കാർ അഭിഭാഷകർ മാസങ്ങളോളം ഈ വിഷയത്തെക്കുറിച്ചുള്ള ആശയവിനിമയങ്ങൾ അവഗണിച്ചുവെന്നും യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞു. എന്നാൽ ഉപരോധം പരസ്യമാക്കുന്നതിന് തൊട്ടുമുമ്പായാണ്, ഇസ്രയേൽ ഗവൺമെൻ്റിൻ്റെ അഭിഭാഷകർ വാഷിംഗ്ടണുമായി ആശയവിനിമയം നടത്തിയത്. സൈനിക സഹകരണം സംബന്ധിച്ച് 2018ൽ യുഎസും ഇസ്രായേലും തമ്മിലുണ്ടാക്കിയ കരാർ പ്രകാരം അമേരിക്ക കണ്ടെത്തിയ കാര്യങ്ങളിൽ പ്രതികരിക്കാൻ ഇസ്രായേലിന് കൂടുതൽ സമയം നൽകണമെന്ന് അഭിഭാഷകർ ആവശ്യപ്പെട്ടു. എന്നിരുന്നാലും, ലീഹി ഉപരോധം ഏർപ്പെടുത്തുന്നതിനെക്കുറിച്ച് ഇപ്പോഴും ചിന്തിക്കുകയാണെന്ന് അമേരിക്കൻ ഉദ്യോഗസ്ഥർ വ്യക്തമാക്കി.

കാര്യങ്ങൾ വളരെ സൂക്ഷ്മമായി പരിശോധിച്ച ശേഷം, ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങൾക്ക് ഉത്തരവാദികളായ അഞ്ച് ഇസ്രായേലി സൈനിക യൂണിറ്റുകളെ തിരിച്ചറിഞ്ഞതായി സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റ് വക്താവ് വേദാന്ത് പട്ടേൽ പറഞ്ഞു. ഗാസയിൽ ഒക്ടോബർ 7 മുതലുണ്ടയ സംഘർഷത്തിന് മുമ്പ് വെസ്റ്റ് ബാങ്കിലാണ് ഈ ലംഘനങ്ങൾ നടന്നിരിക്കുന്നത്. “ഇവയിൽ നാല് യൂണിറ്റുകൾ ഈ ലംഘനങ്ങൾ ഫലപ്രദമായി പരിഹരിച്ചു, അതാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നതും. ശേഷിക്കുന്ന ഒരു യൂണിറ്റിനായി, ഞങ്ങൾ ഇസ്രയേൽ സർക്കാരുമായി കൂടിയാലോചനകളിലും ഇടപെടലുകളിലും തുടരുകയാണ്.” അദ്ദേഹം കൂട്ടിച്ചേർത്തു.

മറ്റ് രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇസ്രായേലിൽ ലേഹി നിയമങ്ങൾ വ്യത്യസ്തവും കൂടുതൽ മൃദുവായതുമായ നിയമങ്ങളാൽ വ്യാഖ്യാനിക്കപ്പെട്ടതായും ജനുവരിയിൽ ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്തിരുന്നു. വെസ്റ്റ് ബാങ്കിൽ പലസ്തീനികളെ നിരന്തരമായി ഉപദ്രവിക്കുന്ന സംഭവങ്ങളുടെ പേരിൽ കുപ്രസിദ്ധനാണ് നെത്സ യെഹൂദ. 2022-ൽ ഒമർ അസദ് എന്ന 78 കാരനായ പലസ്തീനിയൻ അമേരിക്കക്കാരൻ മരിച്ച സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. വെസ്റ്റ്ബാങ്കിലെ ഒരു ചെക്ക് പോയിൻ്റിൽ ഈ യൂണിറ്റിലെ അംഗങ്ങൾ അദ്ദേഹത്തെ തടഞ്ഞുനിർത്തിയും കെട്ടിയിടുകയും ചെയ്തു. ഇതേ തുടർന്ന് ഹൃദയാഘാതം സംഭവിച്ച അദ്ദേഹം മരണപ്പെട്ടു. തൽഫലമായി കുഴപ്പത്തിലായ യൂണിറ്റിൻ്റെ കമാൻഡർ , പ്ലാറ്റൂണിൻ്റെയും കമ്പനിയുടെയും നേതാക്കളെ അവരുടെ സ്ഥാനങ്ങളിൽ നിന്ന് നീക്കം ചെയ്യുകയും ചെയ്തിരുന്നു. അസദിനെ തടവിലാക്കിയ സൈനികരുടെ “ധാർമ്മിക പരാജയത്തിൻ്റെയും മോശം തീരുമാനങ്ങളുടേയും” അനന്തരഫലമാണ് അദ്ദേഹത്തിന്റെ മരണമെന്ന് IDF സമ്മതിച്ചു.

നെത്സാ യെഹൂദ നിലവിൽ ഗാസയിൽ സജീവമാണ്. യുഎസിൽ നിന്ന് ഉപരോധം നേരിടുന്ന യൂണിറ്റിൻ്റെ പ്രവർത്തനങ്ങൾ ധാർമ്മികമായി തെറ്റാണെന്ന് ബെഞ്ചമിൻ നെതന്യാഹു തുറന്നു സമ്മതിച്ചു. സൈന്യത്തിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന അത്തരമൊരു തീരുമാനത്തെ എതിർക്കുമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തു. ഗാസ യുദ്ധത്തിന് നേതൃത്വം നൽകിയതിന് പ്രധാനമന്ത്രി തന്നെ യുദ്ധക്കുറ്റങ്ങൾ നേരിടേണ്ടി വരുന്നുണ്ട്. നെതന്യാഹു, പ്രതിരോധ മന്ത്രി, യോവ് ഗാലൻ്റ്, മറ്റ് സൈനിക നേതാക്കൾ എന്നിവർക്കെതിരെ അന്താരാഷ്ട്ര ക്രിമിനൽ കോടതി ഈ ആഴ്ച തന്നെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുമെന്ന് സർക്കാർ പ്രതീക്ഷിക്കുന്നതായി അടുത്ത ദിവസങ്ങളിൽ ഇസ്രയേൽ മാധ്യമങ്ങളിൽ വന്ന റിപ്പോർട്ടുകൾ പറയുന്നു. വാറണ്ടുകൾ പുറപ്പെടുവിക്കുന്നത് തടയാൻ ഇടപെടാൻ നെതന്യാഹു ബൈഡനോട് അഭ്യർത്ഥിച്ചതായി ആക്‌സിയോസ് ന്യൂസ് വെബ്‌സൈറ്റിലെ ഒരു റിപ്പോർട്ട് പറയുന്നു. ഐസിസി വാറൻ്റുകളുടെ സാധ്യതയെക്കുറിച്ച് ചോദിച്ചപ്പോൾ, വൈറ്റ് ഹൗസ് വക്താവ് കരീൻ ജീൻ-പിയറി പറഞ്ഞു: “ഐസിസി അന്വേഷണത്തെക്കുറിച്ച് ഞങ്ങൾ ശരിക്കും വ്യക്തമാണ്, ഞങ്ങൾ അതിനെ പിന്തുണയ്ക്കുന്നില്ല, അവർക്ക് അധികാരപരിധിയുണ്ടെന്ന് ഞങ്ങൾ വിശ്വസിക്കുന്നില്ല. ”

ഫെബ്രുവരിയിൽ ജോ ബൈഡൻ പുറപ്പെടുവിച്ച ദേശീയ സുരക്ഷാ കൗൺസിൽ മെമ്മോറാണ്ടം പ്രകാരം, സ്റ്റേറ്റ് സെക്രട്ടറി ആൻ്റണി ബ്ലിങ്കൻ, ഇസ്രായേലി ഉറപ്പുകളുടെ വിശ്വാസ്യതയെക്കുറിച്ച് മെയ് 8-നകം കോൺഗ്രസിൽ റിപ്പോർട്ട് ചെയ്യണം. നെഗറ്റീവ് റിപ്പോർട്ട് നൽകിയാൽ യുഎസ് സൈനിക സഹായം താൽക്കാലികമായി നിർത്തിവയ്ക്കുന്നതിലേക്ക് കടന്നേക്കാം.

English summary; US finds Israeli units committed human rights abuses before Gaza war Israeli security forces 

Share on

മറ്റുവാര്‍ത്തകള്‍