UPDATES

പ്രവാസം

കുവൈറ്റില്‍ ലൈസന്‍സില്ലാതെ വാഹനം ഓടിച്ചാല്‍ നാടുകടത്തും

കഴിഞ്ഞ വര്‍ഷം 263 പേര്‍ മരിച്ചതായി നീതിന്യായ മന്ത്രാലയത്തിന്റെ സ്ഥിതിവിവര കണക്ക്

                       

കുവൈറ്റില്‍ ഡ്രൈവിങ് ലൈസന്‍സില്ലാതെ വാഹനമോടിക്കുന്ന വിദേശികളെ നാടുകടത്താനാണ് നിയമം അനുശാസിക്കുന്നതെന്നും നിയമ ലംഘകര്‍ക്ക് കര്‍ശന ശിക്ഷ നടപ്പാക്കുമെന്നും കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. റോഡില്‍ അച്ചടക്കം ഉറപ്പാക്കുന്നതിനുള്ള സുരക്ഷാ നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കാന്‍ ബാധ്യസ്ഥരാണെന്ന് മന്ത്രാലയം പിആര്‍ ഡയറക്ടറേറ്റ് ജനറല്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. റോഡപകടങ്ങളില്‍ കഴിഞ്ഞ വര്‍ഷം 263 പേര്‍ മരിച്ചതായി നീതിന്യായ മന്ത്രാലയത്തിന്റെ സ്ഥിതിവിവര കണക്ക് വ്യക്തമാക്കുന്നു.

2017ലേതിനെക്കാള്‍ 4% അധികമാണ് അത്. അഹമ്മദി ഗവര്‍ണറേറ്റിലാണ് കൂടുതല്‍ മരണം- 86പേര്‍. കുറവ് സിറ്റി ഗവര്‍ണറേറ്റിലും (13 പേര്‍). 4584 കേസുകളാണ് ട്രാഫിക് കോടതിയില്‍ എത്തിയത്. ഗതാഗത നിയമലംഘനവുമായി ബന്ധപ്പെട്ട കേസുകളില്‍ കഴിഞ്ഞ വര്‍ഷം 300 പേര്‍ക്ക് തടവ് ശിക്ഷ വിധിച്ചിട്ടുണ്ട്. 263 ലൈസന്‍സുകള്‍ റദ്ദാക്കി. 4,88,778 ദിനാര്‍ പിഴയീടാക്കി. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ 20 കേസുകളും ഡിസംബറില്‍ മാത്രം 1576 കേസുകളുമാണ് റജിസ്റ്റര്‍ ചെയ്തത്.

Share on

മറ്റുവാര്‍ത്തകള്‍