June 14, 2025 |

കോഴി ബിരിയാണിയാണ് പ്രിയം

രാഷ്ട്രീയ ഇടവഴി; പരമ്പര, ഭാഗം-11

മലബാറില്‍ ബിരിയാണിക്ക് വലിയ ഡിമാന്റാണ്. കോഴി ബിരിയാണിയാണ് ഇതില്‍ ഒന്നാം സ്ഥാനത്ത് വരിക. വറുത്തത്, പൊരിച്ചത് എന്നൊക്കെ അര്‍ത്ഥമുള്ള ‘ബെറ്യാന്‍’ എന്ന പേര്‍ഷ്യന്‍ വാക്കില്‍ നിന്നാണ് ‘ബിരിയാണി’ എന്ന പേരു ലഭിച്ചത്. പ്രാചീന കാലം മുതല്‍ക്കേ അറേബ്യയുമായി വ്യാപാരബന്ധമുണ്ടായിരുന്നതിനാല്‍ കേരളത്തിലും ബിരിയാണിയും നെയ്‌ച്ചോറും പണ്ടു മുതല്‍ക്കേ നിലവില്‍ ഉണ്ടായിരുന്നു. മലബാറില്‍ വിശേഷ അവസരങ്ങളിലെല്ലാം ബിരിയാണി ഉണ്ടാക്കാറുണ്ട്.

അറബിക്കഥയില്‍ നിന്ന് കേരളത്തിലേയ്ക്ക്

മുസ്ലിം ലീഗിന്റെ യോഗങ്ങളില്‍ സ്ഥിരമായി കോഴി ബിരിയാണിയാണ് ഉച്ചയ്ക്കും അത്താഴത്തിനും നല്‍കാറ്. അടിയന്തിരാവസ്ഥയ്ക്ക് ശേഷം മുസ്ലിം ലീഗില്‍ അഭിപ്രായ വ്യത്യാസം ശക്തമായി. ലീഗ് രണ്ടാകുകയും, രണ്ട് വിഭാഗമായി പ്രവര്‍ത്തനവും തുടങ്ങി. ഇത് വലിയ ക്ഷീണമാണ് മുസ്ലിം ലീഗിന് ഉണ്ടാക്കിയത്. രണ്ട് വിഭാഗം മുസ്ലിം ലീഗിനേയും ഒരുമിപ്പിക്കാന്‍ 1985ല്‍ കോഴിക്കോട് ലയന ചര്‍ച്ച നടക്കുകയുണ്ടായി. ഇരു വിഭാഗവും അവരവരുടെ ഭാഗത്തെ ന്യായീകരിച്ച് വിജയിക്കാക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. ലയനം വേണമെന്ന് ഇരു കൂട്ടര്‍ക്കും ഉള്ളത് കൊണ്ട് ആരും യോഗം ബഹിഷ്‌കരിച്ചതുമില്ല. അതുകൊണ്ട് തന്നെ ലയന ചര്‍ച്ച നീണ്ടു പോയി.

ലയന ചര്‍ച്ച മണിക്കൂറുകള്‍ മാത്രം നീണ്ടു നില്‍ക്കുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചത്. ചര്‍ച്ച ദിവസവും, ആഴ്ച്ചയും, മാസങ്ങളും നീണ്ടു. ലയന ചര്‍ച്ചയില്‍ പങ്കെടുക്കുന്ന നേതാക്കള്‍ ഒരുമിച്ചിരുന്ന് കോഴിബിരിയാണി കഴിക്കുന്നത് മാത്രം മെച്ചമായി. ലയന ചര്‍ച്ച ഇങ്ങനെ നീണ്ട് പോയ സമയത്താണ് കാര്‍ട്ടൂണിസ്റ്റ് ബി.എം. ഗഫൂര്‍ മാത്യഭൂമിയില്‍ ഒരു കാര്‍ട്ടൂണ്‍ വരച്ചത്. രണ്ട് കോഴികള്‍ തമ്മില്‍ സങ്കടം പങ്കിടുകയാണ്. ഇവരുടെ ചര്‍ച്ച ഇങ്ങനെ തുടര്‍ന്നാല്‍ നമ്മുടെ വംശം നശിച്ചത് തന്നെ ചങ്ങാതീ…

കാര്‍ട്ടൂണ്‍ കടപ്പാട്: മാത്യഭൂമി

 

Leave a Reply

Your email address will not be published. Required fields are marked *

×