കാനിൽ തിളങ്ങുന്ന ചിത്രങ്ങൾ
ലോകം ഉറ്റുനോക്കുന്ന കാന്‍ ഫിലിം ഫെസ്റ്റിവലിന് ഇന്ന് ( മെയ് 14 ) ആരംഭം കുറിക്കുകയാണ്. ഏവരും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നായ സംവിധായകൻ ഫ്രാൻസിസ് ഫോർഡ് കൊപ്പോളയുടെ മെഗലോപോളിസ് മുതൽ ജോർജ്ജ് മില്ലറുടെ മാഡ് മാക്സ് ഫ്രാഞ്ചൈസിയുടെ ഏറ്റവും പുതിയ ഭാഗവുമെല്ലാം ഫെസ്റ്റിവലിലെ പ്രധാന ആകർഷണങ്ങളിൽ ഉൾപ്പെടുന്നുണ്ട്. ഒപ്പം ഓൾ വി ഇമാജിൻ ആസ് ലൈറ്റ്, മോയി ഓസി, തുടങ്ങിയ ചിത്രങ്ങളും പ്രതീക്ഷ ഉയർത്തുന്നുണ്ട്.
2015-ൽ കാനിൽ പ്രദർശിപ്പിച്ചപ്പോൾ അവിശ്വസനീയമായ വിധത്തിൽ മികച്ച സ്വീകാര്യത ലഭിച്ച ‘ മാഡ് മാക്‌സ്: ഫ്യൂരി റോഡിൻ്റെ’ മുമ്പുള്ള സംഭവങ്ങൾ അടങ്ങിയ ചിത്രമാണ് ഇത്തവണ പ്രദർശനതിനെത്തുന്ന ‘ഫ്യൂരിയോസ: എ മാഡ് മാക്സ് സാഗ’. ക്രിസ് ഹെംസ്വർത്ത്, ടോം ബർക്ക് എന്നിവരും ഈ ആക്ഷൻ ത്രില്ലറിൽ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
ഫ്രാൻസിസ് ഫോർഡ് കൊപ്പോളയുടെ മെഗലോപോളിസിൽ, ദുരന്തത്തിൽ തകർന്ന നഗരത്തെ പുനർനിർമ്മിക്കുന്ന ആർക്കിടെക്റ്റായി ചിത്രത്തിൽ ആദം ഡ്രൈവർ എത്തുന്നു. കൂടാതെ, ലോറൻസ് ഫിഷ്ബേൺ, ഡസ്റ്റിൻ ഹോഫ്മാൻ എന്നിവരും ചിത്രത്തിൽ വേഷമിടുന്നുണ്ട്. 1970-കളിൽ ഫ്രാൻസിസ് കൊപ്പോള ‘ ദി കൺവെർസേഷനും’ ‘അപ്പോക്കലിപ്‌സ് നൗ ‘വിനുമായി മികച്ച കാൻസ് പുരസ്‌കാരമായ പാം ഡി ഓർ നേടിയിരുന്നു.
യുഎസ് പ്രസിഡൻഷ്യൽ ഇലക്ഷന്റെ പ്രഭാവം കാനിലും കാണാം, ഡൊണാൾഡ് ട്രംപിൻ്റെ രാഷ്ട്രീയത്തിലേക്കുള്ള വഴി ദ അപ്രൻ്റീസ് എന്ന സിനിമയിൽ രേഖപ്പെടുത്തിരിക്കുന്നു. അലി അബ്ബാസിയുടെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രത്തിൽ സെബാസ്റ്റ്യൻ സ്റ്റാൻ ട്രംപായും മരിയ ബകലോവയെ ആദ്യ ഭാര്യ ഇവാനയായും എത്തുന്നു.
ഫ്രഞ്ച് നടൻ ഇവാ ഗ്രീനും, ലില്ലി ഗ്ലാഡ്‌സ്റ്റോണും ഉൾപ്പെടെയുള്ള താരങ്ങൾക്കൊപ്പം ബാർബി ചിത്രത്തിൻറെ സംവിധായിക ഗ്രെറ്റ ഗെർവിഗ് ആണ് ജൂറിയ്ക്ക് നേതൃത്വം കൊടുക്കുന്നത്. സ്പാനിഷ് സംവിധായകൻ ജെ എ ബയോണ, ടർക്കിഷ് തിരക്കഥാകൃത്ത് എബ്രു സെലാൻ, ഇറ്റാലിയൻ നടനും നിർമ്മാതാവുമായ പിയർഫ്രാൻസ്‌കോ ഫാവിനോ എന്നിവരും പാനലിലുണ്ട്.
കാനിലെ ഏറ്റവും വലിയ സമ്മാനമായ പാം ഡി ഓർ നായി, കടുത്ത മത്സരമാണ് ഇത്തവണ. ദി അപ്രൻ്റിസ്, മെഗാലോപോളിസ് എന്നിവയ്‌ക്കൊപ്പം പായൽ കപാഡിയയുടെ ഓൾ വി ഇമാജിൻ ആസ് ലൈറ്റ്, ബ്രിട്ടീഷ് സംവിധായിക ആൻഡ്രിയ അർനോൾഡിൻ്റെ ഏറ്റവും പുതിയ ഫീച്ചർ ബേർഡ് എന്നിവയും പാം ഡി ഓർ നായിയുള്ള മത്സരത്തിൽ ഉൾപ്പെടുന്നു. കൂടാതെ ഇറാനിയൻ സംവിധായകൻ മുഹമ്മദ് റസൂലോഫിൻ്റെ ‘ദി സീഡ് ഓഫ് ദ സേക്രഡ് ഫിഗും’ മത്സരത്തിൽ ഉണ്ട്. മൂന്ന് തവണ ഓസ്‌കാർ ജേതാവായ മെറിൽ സ്ട്രീപ്പും, സ്റ്റാർ വാർസ് സ്രഷ്ടാവായ ജോർജ്ജ് ലൂക്കാസും ബഹുമാനാർത്ഥം പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങും.
കഴിഞ്ഞ കാൻ ഫെസ്റ്റിവലുകൾ മി ടൂ ആരോപണങ്ങളാൽ ചർച്ച കേദ്രമായിരുന്നു. യൂറോപ്യൻ വിനോദ വ്യവസായത്തിലെ ദുരനുഭവങ്ങളെകുറിച്ചുള്ള പുതിയ ആരോപണങ്ങൾ ഉന്നയിക്കപ്പെടുമെന്നാണ് കരുതുന്നുന്നത്. ഫ്രഞ്ച് സംവിധായികയും നടനുമായ ജൂഡിത്ത് ഗോദ്രെച്ചെയുടെ, ലൈംഗികാതിക്രമത്തിന് ഇരയായവരെക്കുറിച്ചുള്ള ‘മോയി ഓസി; എന്ന ഷോർട്ട് ഫിലിമും ഫെസ്റ്റിവലിൽ അരങ്ങേറ്റം കുറിക്കുന്നു.
ഫ്രഞ്ച് തൊഴിൽ നിയമത്തിലെ നിർദിഷ്ട മാറ്റങ്ങളെച്ചൊല്ലി ഫെസ്റ്റിവലിലെ ഫ്രീലാൻസ് തൊഴിലാളികളുടെ പണിമുടക്ക് മുന്നോട്ട് പോയാൽ കാൻസ് പൂർണ്ണമായും നിലക്കാനുള്ള സാധ്യതയുമുണ്ട്. കാൻ ഫെസ്റ്റിവലിന്റെ 77-ാം എഡിഷനാണ് ഇത്തവണത്തേത്. മേയ് 14 മുതല്‍ 25 വരെ നടക്കുന്ന ഫെസ്റ്റിവൽ ക്വെന്റിന്‍ ഡൂപിയക്‌സിന്റെ ഫ്രഞ്ച് ചിത്രം ലി ഡ്യുക്‌സീം ആക്ടാണ് ഉദ്ഘാടന ചിത്രം.
content summary : major attractions of Cannes film festival l