UPDATES

സിനിമാ വാര്‍ത്തകള്‍

ആത്മവിശ്വാസമാണ് സൗന്ദര്യം, അതില്‍ മേക്ക് അപ്പിന് പങ്കില്ല: സായ് പല്ലവി

എനിക്ക് ആത്മവിശ്വാസമുള്ളതുകൊണ്ടും എന്റെ തൊലിയില്‍ എനിക്ക് തൃപ്തിയുള്ളത് കൊണ്ടുമായിരിക്കും എനിക്ക് സൗന്ദര്യമുണ്ടെന്ന് ആളുകള്‍ക്ക് തോന്നാന്‍ കാരണം – സായ് പല്ലവി പറഞ്ഞു.

                       

ശേഖര്‍ കമ്മുലയുടെ ഫിദ എന്ന തെലുങ്ക് ചിത്രം ഒരാഴ്ചകൊണ്ട് തീയറ്ററുകളില്‍ നിന്ന് വാരിയത് 25 കോടി. സായ് പല്ലവി അഭിനയിക്കുന്ന മൂന്നാമത്തെ സിനിമയും ആദ്യ തെലുങ്ക് ചിത്രവുമാണ് ഫിദ. ഭാനു എന്ന കഥാപാത്രമാണ് സായ് പല്ലവി ഈ ചിത്രത്തില്‍ ചെയ്തിരിക്കുന്നത്. ഈ ചിത്രത്തിലേയ്ക്കുള്ള ആദ്യ ഓഫര്‍ ലഭിക്കുമ്പോള്‍ വലിയ ആശയക്കുഴപ്പമുണ്ടായിരുന്നതായി സായ് പല്ലവി പറയുന്നു. തെലുങ്ക് സിനിമയിലെ നായികാ, സൗന്ദര്യ സങ്കല്‍പ്പങ്ങള്‍ക്ക് താന്‍ ചേരുമോ എന്നായിരുന്നു സായ് പല്ലവിയുടെ ചിന്ത. പൊതുവെ മേക്ക് അപ്പിനോട് കാര്യമായ പ്രതിപത്തി കാണിക്കാത്ത നടിയാണ് സായ് പല്ലവി. എന്നാല്‍ കിട്ടിയത് ഈ മനോഭാവത്തിന് യോജിച്ച കഥാപാത്രമാണ്.

പ്രേമത്തിലെ കഥാപാത്രം അഭിനന്ദനങ്ങള്‍ നേടിയപ്പോള്‍ ഞാന്‍ എനിക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങളുമായാണ് മുന്നോട്ട് പോകേണ്ടതെന്ന് ബോദ്ധ്യമായി – സായ് പല്ലവി പറയുന്നു. സൗന്ദര്യത്തിന് എല്ലായിടത്തും ഒരേ അര്‍ത്ഥമായിരിക്കില്ല ഉള്ളതെന്ന് സായ് പല്ലവി പറയുന്നു. സൗന്ദര്യത്തിന് മേക്ക് അപ്പ് ആവശ്യമില്ല. ആത്മവിശ്വാസമാണ് സൗന്ദര്യമുണ്ടാക്കുന്നത്. എനിക്ക് ആത്മവിശ്വാസമുള്ളതുകൊണ്ടും എന്റെ തൊലിയില്‍ എനിക്ക് തൃപ്തിയുള്ളത് കൊണ്ടുമായിരിക്കും എനിക്ക് സൗന്ദര്യമുണ്ടെന്ന് ആളുകള്‍ക്ക് തോന്നാന്‍ കാരണം – സായ് പല്ലവി പറഞ്ഞു.

Share on

മറ്റുവാര്‍ത്തകള്‍