UPDATES

ട്രെന്‍ഡിങ്ങ്

തെരഞ്ഞെടുപ്പ് പ്രക്രീയയുടെ ഭാഗമായവര്‍ക്ക് പാരിതോഷികങ്ങളുമായി കന്നട സ്ഥാപനങ്ങള്‍

വോട്ടിന് ദോശയും ബിയറും ഫ്രീ

                       

വോട്ട് ചെയ്തവർക്ക് സൗജന്യമായി ദോശയും ബിയറും നൽകി ബെംഗളൂരുവിലെ സ്ഥാപനങ്ങൾ. കര്‍ണാടകയിലെ 14 മണ്ഡലങ്ങളിലായി നടക്കുന്ന തെരെഞ്ഞെടുപ്പില്‍ പങ്കെടുക്കുന്ന വോട്ടര്‍മാര്‍ക്കാണ് പാരിതോഷികം ലഭിക്കുക. തെരെഞ്ഞെടുപ്പ് പങ്കാളിത്തം ഉറപ്പ് വരുത്തുകയാണ് ഇതിലൂടെ ചെയ്യുന്നതെന്ന് സ്ഥാപനങ്ങള്‍ പറയുന്നു. നിരവധി പാരിതോഷികങ്ങളാണ് ബെംഗളൂരുവിലെ ഹോട്ടലുകളും പബ്ബുകളും വാഗ്ദാനം ചെയ്തിരിക്കുന്നത്. ഒരു കോടിയിലധികം ആളുകള്‍ക്ക് വോട്ടവകാശമുള്ള ബെംഗളൂരുവില്‍ പ്രമുഖ പബുകളും, ടാക്‌സി സര്‍വീസ് ദാതാക്കളുമാണ് സൗജന്യ സേവനങ്ങളും അനൂകല്യങ്ങളും പ്രഖ്യാപിച്ചത്.

മഷി പുരട്ടിയ ചൂണ്ടു വിരല്‍ കാണിച്ചാല്‍ മാത്രമേ ഇത്തരം ആനുകൂല്യങ്ങള്‍ ലഭിക്കു. ഇതില്‍ ഏറ്റവും ശ്രദ്ധേയം നിസര്‍ഗ ഗ്രാന്‍ഡ് ഹോട്ടലിന്റെ വാഗ്ദാനമാണ്. പോളിംഗ് ദിവസം വോട്ടര്‍മാര്‍ക്ക് ബട്ടര്‍ ദോശയും, നെയ്യ് ചോറും, പാനീയങ്ങളും സൗജന്യമായി ഇവിടെ നിന്ന് ലഭിക്കും. ബെല്ലന്ദൂരില്‍ സ്ഥിതി ചെയ്യുന്ന റെസ്റ്റോ പബ്ബായ ഡെക്ക് ഓഫ് ബ്രൂസ് ഏപ്രില്‍ 27, 28 തീയതികളില്‍ സന്ദര്‍ശിക്കുന്ന വോട്ടര്‍മാര്‍ക്ക് സൗജന്യമായി ബിയറും കിഴിവുകളുമാണ് വാഗ്ദാനം ചെയ്തത്. തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്നത് വഴി രാജ്യത്തിന് സംഭാവന ചെയ്ത പൗരന്‍മാര്‍ക്ക് പ്രതിഫലം നല്‍കാന്‍ ആഗ്രഹിക്കുന്നതിനാലാണ് ഈ പ്രവൃത്തി എന്നാണ് ഡെക്ക് ഓഫ് ബ്രൂസിന്റെ ഉടമ പ്രഫുല്ല രായ പറയുന്നത്.

karanaka election 2024 free dosa for voters

പബ്ബുകളുടെ മറ്റൊരു ശൃംഖലയായ സോഷ്യല്‍ ( SOCIAL ) വോട്ടുചെയ്യാന്‍ പ്രോത്സാഹിപ്പിക്കുന്ന സന്ദേശം പ്രിന്റ് ചെയ്ത പ്രത്യേകം ബില്ലുകളാണ് നല്‍കുന്നത്. കൂടാതെ വോട്ട് ചെയ്ത ശേഷം ആദ്യം നല്‍കിയ ബില്ലുകള്‍ തിരികെ കൊണ്ടുവരികയും മഷി പുരട്ടിയ വിരലുകള്‍ കാണിക്കുകയും ചെയ്താല്‍ ഭക്ഷണത്തിന് 20% കിഴിവ് ലഭിക്കും. ഈ ഓഫര്‍ അതാത് നഗരങ്ങളില്‍ വോട്ടിംഗ് തീയതി മുതല്‍ ഒരാഴ്ചത്തേക്ക് സാധുതയുള്ളതാണെന്ന് സോഷ്യലിന്റെ ഉടമസ്ഥതയിലുള്ള ഇംപ്രസാരിയോ എന്റര്‍ടൈന്‍മെന്റ് & ഹോസ്പിറ്റാലിറ്റി പ്രൈവറ്റ് ലിമിറ്റഡിന്റെ ചീഫ് ഓഫീസര്‍ ദിവ്യ അഗര്‍വാള്‍ പറഞ്ഞു.

karanataa election 2024 social pubs

ഇന്ത്യന്‍ റൈഡ്-ഹെയ്ലിംഗ് സേവനദാതാക്കളായ റാപ്പിഡോ ബെംഗളൂരുവിലെ ഭിന്നശേഷിക്കാര്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും സൗജന്യ ഓട്ടോ, ക്യാബ് യാത്രകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ജനാധിപത്യ അവകാശം വിനിയോഗിക്കാന്‍ തുല്യമായ പ്രവേശനം ഉണ്ടെന്ന് പ്രത്യേകം ഉറപ്പാക്കാന്‍ ആഗ്രഹിക്കുന്നതിനാലാണ് ഈ സേവനം ലഭ്യമാക്കിയത് എന്ന് റാപിഡോയുടെ സഹസ്ഥാപകനായ പവന്‍ ഗുണ്ടുപള്ളി പറഞ്ഞു.

 

content summary : Bengaluru voters to get free dosa’s, discount on beer and and free rides on Rapido

Share on

മറ്റുവാര്‍ത്തകള്‍