UPDATES

സയന്‍സ്/ടെക്നോളജി

കൈനോക്കി കള്ളനെ പിടിക്കാം; ജ്യോതിഷമല്ല ശാസ്ത്രമാണ്

വിരലടയാളം പോലെ വ്യക്തികളുടെ കൈകളിലെ ഞരമ്പുകളുടെ ഘടനയും ചുളിവും നിറവും എല്ലാം ഓരോരുത്തരിലും വ്യത്യസ്തമാണ് എന്നാണ് ഗവേഷകര്‍ പറയുന്നത്.

                       

കൈനോക്കി കള്ളനെ പിടിക്കാം. കേട്ടിട്ട് വല്ല കൈനോട്ടമോ ജ്യോതിഷമാണെന്ന് ധരിച്ചോ? ആധുനിക ശാസ്ത്രത്തിന്റെ കണ്ടെത്തലാണ് കൈനോക്കി കള്ളനെ പിടിക്കാമെന്നത്. ബ്രിട്ടനിലെ ലാന്‍കാസ്റ്റര്‍ യൂണിവേഴ്‌സിറ്റി’യിലെ പ്രൊഫസര്‍ ദമെ സൂ ബ്ലാക്കിന്റെ നേതൃത്വത്തില്‍ നടന്ന പരീക്ഷണത്തിലാണ് ഈ കണ്ടെത്തല്‍. കൈപ്പുറത്തുള്ള ഞരമ്പുകളുടെ ഘടന, ത്വക്കിലെ ചുളിവുകള്‍, നിറം എന്നിവ പഠന വിധേയമാക്കിയായിരുന്നു പഠനം.

വിരലടയാളം പോലെ വ്യക്തികളുടെ കൈകളിലെ ഞരമ്പുകളുടെ ഘടനയും ചുളിവും നിറവും എല്ലാം ഓരോരുത്തരിലും വ്യത്യസ്തമാണ് എന്നാണ് ഗവേഷകര്‍ പറയുന്നത്. അതിനാല്‍ ക്യാമറകളില്‍ പതിയുന്ന കുറ്റവാളികളുടെ കൈകള്‍ സൂക്ഷ്മ പരിശോധനക്ക് വിധേയമാക്കിയാല്‍ വ്യക്തികളെ തിരിച്ചറിയാമെന്നാണ് പഠനം പറയുന്നത്.

ഇപ്പോള്‍ കുറ്റകൃത്യം നടന്ന സ്ഥലങ്ങളില്‍ നിന്ന് കുറ്റവാളികളുടെ വിരലടയാളത്തിലൂടെയാണ് കുറ്റവാളികളെ അന്വേഷകര്‍ കണ്ടെത്തുന്നത്. എന്നാല്‍ പുതിയ മാര്‍ഗ്ഗത്തിലൂടെ കുറ്റവാളികളുടെ കൈകളുടെ ചിത്രങ്ങള്‍ ലഭിച്ചാല്‍ അവരെ പെട്ടെന്ന് കണ്ടെത്താന്‍ ഇത് അന്വേഷകര്‍ക്ക് ഏറെ സഹായകമായിരിക്കും.

കൂടുതല്‍ വായനയ്ക്ക് – https://www.ntd.com/uk-scientists-build-hand-database-to-catch-abusers_288394.html

Share on

മറ്റുവാര്‍ത്തകള്‍