UPDATES

നെത്തോലിയും മത്തിയും അത്ര ചെറിയ മീനല്ല

മത്തിക്കും നെത്തോലിക്കും പ്രതിവർഷം 750,000 ജീവൻ രക്ഷിക്കാൻ സാധിക്കുമെന്ന് പുതിയ പഠനങ്ങൾ

                       

മത്തിയും, നെത്തോലിയും പോലുള്ള ചെറിയ മത്സ്യങ്ങളും കൂടുതൽ കഴിക്കുകയാണെങ്കിൽ, പ്രതിവർഷം 750,000 ത്തോളം ജീവൻ രക്ഷിക്കാൻ സാധിക്കുമെന്ന് പുതിയ പഠനങ്ങൾ. കൂടാതെ കാലാവസ്ഥാ വ്യതിയാനത്തെ നേരിടാൻ സഹായിക്കുമെന്നും പഠനങ്ങൾ വ്യക്തമാക്കുന്നു. ചുവന്ന മാംസം ധാരാളം കഴിക്കുന്നത് ആളുകളിൽ കൂടുതൽ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നുവെന്നാണ്, കൂടാതെ അത് പരിസ്ഥിതിക്ക് ദോഷകരമാണ്‌ താനും പക്ഷെ മറുവശത്ത് മത്തിയും നത്തോലിയും പോലുള്ളവ ശരീരത്തിന് ഗുണം ചെയ്യുന്നതോടൊപ്പം പരിസ്ഥിക്ക് ഗുണം ചെയുന്നുവെന്നാണ് ഗവേഷകർ പറയുന്നത്.

ബീഫ്, പന്നി, മട്ടൻ പോലുള്ള ചുവന്ന മാംസത്തിന് പകരം മത്തി, നെത്തോലി തുടങ്ങിയ ചെറിയ മത്സ്യങ്ങൾ ഉപയോഗിക്കുന്നത് ആഗോളതലത്തിൽ എത്രമാത്രം രോഗങ്ങൾ കുറയ്ക്കാൻ സഹായിക്കും എന്ന് കണ്ടെത്താൻ 130-ലധികം രാജ്യങ്ങളിൽ നിന്നുള്ള വിവരങ്ങൾ ഉൾപ്പെടുത്തി ജപ്പാനിലെയും ഓസ്‌ട്രേലിയയിലെയും ഗവേഷകരുടെ സംഘമാണ് പഠനങ്ങൾ നടത്തിയത്.

ചുവന്ന മാംസം കഴിക്കുന്നത് നിർത്തി മത്തി, നെത്തോലി തുടങ്ങിയ മത്സ്യങ്ങളിലേക്ക് മാറുകയാണെങ്കിൽ, അത് ഓരോ വർഷവും 750,000 മരണങ്ങൾ തടയുമെന്നും ആരോഗ്യപ്രശ്നങ്ങൾ നേരിടുന്ന ആളുകളുടെ എണ്ണം കുറയ്ക്കാൻ സാധിക്കുമെന്നും ഗവേഷകർ പഠനത്തിലൂടെ കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തിലുള്ള ഭക്ഷണക്രമം സ്വീകരിക്കുന്നത് ഇടത്തരം വരുമാനമുള്ള രാജ്യങ്ങൾക്ക് പ്രത്യേകിച്ച് സഹായകരമാകും, കാരണം മത്തിയും നെത്തോലിയും പോലുള്ള മത്സ്യങ്ങൾ വിലകുറഞ്ഞതും സമൃദ്ധവുമാണ്, കൂടാതെ ഈ രാജ്യങ്ങളിൽ ഹൃദ്രോഗം മൂലമുണ്ടാകുന്ന മരണങ്ങളുടെ എണ്ണവും കൂടുതലാണ്, അത് കുറയ്ക്കാനും ഈ ഭക്ഷണക്രമം സ്വീകരിക്കുന്നത് സഹായകമാകുമെന്നും ഗവേഷകർ കൂട്ടിച്ചേർത്തു.

ചുവന്ന മാംസവുമായി താരതമ്യപ്പെടുത്തുമ്പോൾ, സമുദ്രവിഭവങ്ങൾ അവശ്യ പോഷകങ്ങളുടെ ഉയർന്ന സാന്ദ്രത പ്രദാനം ചെയ്യുക മാത്രമല്ല, ഭക്ഷണവുമായി ബന്ധപ്പെട്ട സാംക്രമികേതര രോഗങ്ങളെ (എൻസിഡി) തടയുകയും ചെയ്യുന്നു വെന്നും, മനുഷ്യൻ്റെ ആരോഗ്യവും ഭൂമിയുടെ ആരോഗ്യവും മെച്ചപ്പെടുത്തുന്നതിന് ചുവന്ന മാംസത്തിൻ്റെ ഉപയോഗം പരിമിതപ്പെടുത്തുകയും ആരോഗ്യകരവും പരിസ്ഥിതി സൗഹൃദവുമായ ഭക്ഷണ ക്രമങ്ങളിലേക്ക് മാറുകയും വേണം, എന്നുമാണ് ഗവേഷകർ ബി എം ജെ ഗ്ലോബൽ ഹെൽത്ത് ജേണലിൽ എഴുതിയിരിക്കുന്നു.

‘ഏറെ ഗുണമേന്മയുള്ള മത്തിയും നെത്തോലിയും പ്രോട്ടീനിന്റെ കലവറയാണ്. വൈറ്റമിൻ എ, ഡി, ബി 12. എന്നിവ ധാരാളം അടങ്ങിയിരിക്കുന്നതിനാൽ ഇവ ഭക്ഷണ ക്രമത്തിൽ ഉൾപ്പെടുത്തുന്നത് മസ്തിഷ്കം–ഹൃദയ ആരോഗ്യപരിപാലനത്തിന് ഉത്തമമാണ്. മത്തിയിലും നെത്തോളിയിലും ധാരാളമായി അടങ്ങിയിട്ടുള്ള ഒമേഗ 3 ഫാറ്റി ആസിഡ് ഹൃദ്രോഗത്തെ പ്രതിരോധിക്കാനും രക്തസമ്മർദം കുറയ്ക്കാനും സാധിക്കും. കൂടാതെ ചുവന്ന് മാസത്തെ അപേക്ഷിച്ച് കുറഞ്ഞ അളവിലുള്ള കാർബൺ മാത്രമേ ഇവ പുറത്ത് വിടുന്നുള്ളു എന്നും ഗവേഷകർ തങ്ങളുടെ കണ്ടെത്തലിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

നിലവിൽ, ചെറുമീനുകളുടെ 75% മത്സ്യ തീറ്റയും മത്സ്യ എണ്ണയുംമായാണ് ഉപയോഗിക്കുന്നത്. മത്സ്യകൃഷിക്ക് വേണ്ടിയാണ് ഇവ കൂടുതലും ഉപയോഗിക്കുന്നത്. ഈ രീതി ലോകമെമ്പാടും പ്രയോഗിച്ചാൽ, 2050-ഓടെ ഭക്ഷണ സംബന്ധമായ അസുഖങ്ങൾ മൂലമുണ്ടാകുന്ന 750,000 മരണങ്ങൾ വരെ തടയാൻ കഴിയും. കൂടാതെ, ഭക്ഷണവുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങൾ കാരണം 15 ദശലക്ഷം വർഷം വരെ വൈകല്യത്തെ തടയാനും സാധിക്കുമെന്നാണ് പഠനം വ്യക്തമാകുന്നത്.

പക്ഷെ നിലവിൽ ചുവന്ന മാംസത്തെ പൂർണമായും മാറ്റിസ്ഥാപിക്കാൻ മാത്രം ചെറിയ മത്സങ്ങൾ ലഭ്യമല്ല എന്നും ഗവേഷകർ പറയുന്നു. എന്നിരുന്നാലും ഭാഗികമായി ഈ രീതിയിലേക്ക് മാറുന്നത് പോലും ലോകമെമ്പാടുമുള്ള ഭക്ഷണ സംബന്ധമായ രോഗങ്ങളുടെ ആഘാതം കുറയ്ക്കാൻ സഹായകമാകും എന്നും അവർ പറയുന്നു. കൂടാതെ, മത്സ്യത്തെ അടിസ്ഥാനമാക്കിയുള്ള ഭക്ഷണങ്ങളിലും പോഷകാഹാരങ്ങളിലും ശ്രദ്ധ കേന്ദ്രീകരിച്ചുള്ള നയങ്ങൾ സൃഷ്ടിക്കേണ്ടതിൻ്റെ പ്രാധാന്യവും ഗവേഷകർ ഊന്നിപ്പറഞ്ഞു. ആരോഗ്യകരമായ ഭക്ഷണത്തിൻ്റെ ഭാഗമായി ഈ ചെറിയ മത്സ്യങ്ങളുടെ ഉപഭോഗം പ്രോത്സാഹിപ്പിക്കുന്ന മാർഗ്ഗനിർദ്ദേശങ്ങളുടെയും നയങ്ങളുടെയും ആവശ്യകതയും പഠനം ചൂണ്ടിക്കാണിക്കുന്നു.

Share on

മറ്റുവാര്‍ത്തകള്‍