UPDATES

വായിച്ചോ‌

വിവാഹിതരുടെ കാമസൂത്ര

ദാമ്പത്യ ജീവിതത്തെ ഹാസ്യാത്മകമായി അവതരിപ്പിക്കുകയാണ് ഈ കാര്‍ട്ടൂണില്‍

                       

ലൈംഗികതയെകുറിച്ചുള്ള പുരാണ ഗ്രന്ഥമാണ് വാത്സ്യായന മഹര്‍ഷിയുടെ കാമസൂത്ര. വിവിധ ലൈംഗിക ക്രിയകളും സ്ഥാനങ്ങളുമൊക്കെ വിശദീകരിക്കുന്ന ഈ ഗ്രന്ഥത്തിന് ആക്ഷേപഹാസ്യ ഭാഷ്യമൊരുക്കിയിരിക്കുകയാണ് സൈമണ്‍ റിച്ചും ഫാര്‍ലി കാറ്റ്സും. വിവാഹത്തിന് ശേഷമുള്ള തികച്ചും സാധാരണമായ ദാമ്പത്യ ജീവിതത്തെ ഹാസ്യാത്മകമായി അവതരിപ്പിക്കുകയാണ് ഈ കാര്‍ട്ടൂണില്‍.  കുഞ്ഞിന്റെ ഇടപെടലിനെ തുടര്‍ന്ന് ‘തടസ്സപ്പെടുന്ന സമ്മേളനങ്ങളും’ വയറു നിറയെ ഇന്ത്യന്‍ ഭക്ഷണം കഴിച്ചു ‘തീരത്തടിഞ്ഞ തിമിംഗലങ്ങളെ’പോലെ കിടക്കയില്‍ സംസാരിക്കാന്‍ പോലും ആവാതെ എന്നാല്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന ദമ്പതികളും ഡിഷ് വാഷറിലേക്ക് പാത്രങ്ങള്‍ ശരിയാം വണ്ണം കയറ്റിവെക്കാന്‍ അറിയാത്ത ഭര്‍ത്താവുമൊക്കെ കാര്‍ട്ടൂണില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.

കൂടുതല്‍ വായിക്കാം: https://goo.gl/NDxdPp

Share on

മറ്റുവാര്‍ത്തകള്‍