ജപ്പാനിലെ ഒക്കിനവയില്‍ സ്ഥിതി ചെയ്യുന്ന ഇഷിഗാക്കി ദ്വീപ്, 2018ലെ ട്രിപ്പ് അഡ്വൈസറിന്റെ ടോപ്പ് ട്രാവല്‍ ഡെസ്റ്റിനേഷനായി തിരഞ്ഞെടുക്കപ്പെട്ടു. ട്രിപ്പ് അഡൈ്വസറിന്റെ ”ഡെസ്റ്റിനേഷന്‍ ഓണ്‍ ദി റൈസ് ” (‘Destinations on the Rise’) ലിസ്റ്റിലാണ് ഇഷിഗാക്കിയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 2017ലെ സന്ദര്‍ശകരുടെ ഒഴുക്ക്, ബുക്കിംഗ് വളര്‍ച്ച, റെസ്റ്ററന്റ്സ്, താമസസൗകര്യം എന്നിവ കണക്കിലെടുത്താണ് ഈ ദ്വീപിനെ ടോപ്പ് ട്രാവല്‍ ഡെസ്റ്റിനേഷനായി തിരഞ്ഞെടുത്തത്. ഒക്കിനോവയിലെ യെയാമ ദ്വീപസമൂഹത്തിലെ ഏറ്റവും വലിയ ദ്വീപാണ് ഇത്. വെള്ള ബീച്ചുകള്‍, അപൂര്‍വമായ പവിഴങ്ങള്‍, മലനിരകള്‍, കണ്ടല്‍ക്കാടുകള്‍ എന്നിവ കൊണ്ട് സമ്പന്നമാണ് ഇഷിഗാക്കി.
സ്നോര്‍ക്കെല്ലേഴ്സിനും ഭക്ഷണപ്രിയര്‍ക്കും പ്രിയപ്പെട്ട ഇടം. യോയെമാ സോബ നൂഡില്‍സാണ് ഇവിടുത്തെ പ്രധാന ഭക്ഷണം. ധാന്യമാവ് കൊണ്ടാണ് ഈ നൂഡില്‍സ് തയ്യാറാക്കുന്നത്. ഒരു രാത്രിയില്‍ ഈ ദ്വീപിലെ ഹോട്ടലില്‍ തങ്ങാന്‍ 114 യൂറോ (ഏകദേശം 8666 ഇന്ത്യന്‍ രൂപ) യാണ്. ആര്‍ട്ട് ഹോട്ടല്‍ ഇഷിഗാക്കിയാണ് ട്രിപ്പ് അഡൈ്വസര്‍ തിരഞ്ഞെടുത്ത മികച്ച ഹോട്ടല്‍. ഇവിടെ ജൂണില്‍ ഒരു രാത്രി തങ്ങണമെങ്കില്‍ 87 യൂറോയാണ് (ഏകദേശം 6618 രൂപ).
ഒക്കിനവയെ പുതിയ ബാലിയായും ഹവായ് ആയും ഒക്കെയാണ് ഇപ്പോള്‍ കണക്കാക്കുന്നത്. ഒക്കിനവയിലെ അന്താരാഷ്ട്ര ടൂറിസം ഇപ്പോള്‍ വലിയതോതില്‍ വളര്‍ന്നുകൊണ്ടിരിക്കുകയാണ്. ഒക്കിനവ പെര്‍ഫെക്ചര്‍ ഡാറ്റ പ്രകാരം 10.5% വളര്‍ച്ച. 8.77 മില്യണ്‍ സന്ദര്‍ശകരാണ് 2016ല്‍ ഒക്കിനവയില്‍ എത്തിയതെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതേവര്‍ഷം ഹവായില്‍ 8.93മില്യണ്‍ സന്ദര്‍ശകരാണ് എത്തിയത്, 2.9 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ട്രിപ്പ് അഡ്വൈസര്‍ ‘ഡെസ്റ്റിനേഷന്‍ ഓണ്‍ ദി റൈസ്’ – 2018, തിരഞ്ഞെടുത്ത ആദ്യ പത്ത് സ്ഥലങ്ങള്‍:
1. ഇഷിഗാക്കി, ജപ്പാന്‍ (Ishigaki, Japan)
2. കാപ്പാ, ഹവായ് (Kapaa, Hawaii)
3. നെയ്റോബി, കെനിയ (Nairobi, Kenya)
4.ഹാലിഫാക്സ്, കാനഡ (Halifax, Canada)
5 ഡാന്‍സ്‌ക്, പോളണ്ട് (Gdansk, Poland)
6. സാന്‍ജോസ്, കോസ്റ്റാ റിക്ക (San Jose, Costa Rica)
7. റിഗ, ലാറ്റ്വിയ (Riga, Latvia)
8. റോവിഞ്ഞ്, ക്രോയേഷ്യ (Rovinj, Croatia)
9. നര്‍ജ, സ്പെയ്ന്‍ (Nerja, Spain)
10. കാസബ്ലാങ്ക, മൊറോക്കോ (Casablanca, Morocco)