UPDATES

വിദേശം

പുതുജീവിതം ഈ കുഞ്ഞുങ്ങൾ വരച്ച് പഠിക്കുകയാണ്

ദാരിദ്ര്യം കാരണം പൊറുതി മുട്ടിയ ഘട്ടത്തിലാണ് പല കുഞ്ഞുങ്ങളും ടൂറിസത്തിന്റെ മറവിലുള്ള വാണിഭ സംഘത്തിൽ പെട്ടുപോകുന്നത്.

                       

ചില കുട്ടികൾ വരച്ചത് പൂച്ചകുഞ്ഞുങ്ങളെയാണ്. ചിലർ വരച്ചത് അവരുടെ സ്വപ്നം പോലെ ഒരു വീടും, ചുറ്റിനും മരങ്ങളും പൂക്കളുമൊക്കെയാണ്. ചിലരാകട്ടെ അവരവരെ തന്നെ വരച്ചു. തങ്ങളെ എന്നെങ്കിലും വന്ന് രക്ഷിച്ചേക്കാം എന്ന് ചിലരെങ്കിലും പ്രതീക്ഷിക്കുന്ന കാർട്ടൂൺ ഹീറോകളെയാണ് ചിലർ വരച്ചെടുത്തത്. കുറച്ച്കാലമായി നിറങ്ങൾ നഷ്ടപെട്ട ജീവിതത്തിൽ ഇവരെല്ലാം ചായം പൂശുകയായിരുന്നു. മണിക്കൂറുകളെടുത്താണ് ഇവർ ചിത്രങ്ങൾ പൂർത്തീകരിച്ചത്. തങ്ങളുടെ പുതുജീവിതം നെയ്യുന്നതുപോലെ ഇവർ വെട്ടിയും തിരുത്തിയും പുതിയ നിറങ്ങൾ പരീക്ഷിച്ചും അവർക്ക് നൽകപ്പെട്ട പേപ്പറിൽ ചിത്രങ്ങൾ വരച്ചുവെച്ചു. അവരുടെ ഭാവനകൾ കൊണ്ട് അവർ തീർത്ത ചിത്രങ്ങൾ അവരുടെ തന്നെ മുഖങ്ങളായി.

ടൂറിസത്തിന്റെയും മറ്റും മറവിൽ വ്യാവസായികാടിസ്ഥാനത്തിൽ തായ്‌ലൻഡിലെ കുട്ടികളെ ലൈംഗികമായി ഉപയോഗിക്കാൻ വാണിഭം നടത്തുന്നതിനെ കുറിച്ച് അന്വേഷിക്കുക എന്നതായിരുന്നു ഡൌൺ ടു സീറോ എന്ന സന്നദ്ധ സംഘടനയുടെ ലക്ഷ്യം. അതിന്റെ ഭാഗമായി ഇത്തരം ലൈംഗികാക്രമങ്ങളുടെ ഇരകളായ കുട്ടികളെ നേരിൽ കണ്ട് സംസാരിക്കാനായി സംഘടന മാരിക്കെ വൻ ഡെർ വെൽഡൺ എന്ന ഫോട്ടോഗ്രാഫറിനെ ഒരു ദൗത്യം ഏൽപ്പിക്കുന്നത്. ലൈംഗിക അതിക്രമങ്ങളെ അതിജീവിച്ച ഈ കുട്ടികളെ കണ്ട് സംസാരിക്കുകയും അവരുടെ ചിത്രങ്ങളെടുക്കുകയും ചെയ്യുന്നതിൽ പല ധാർമിക പ്രശ്നങ്ങളുമുള്ളതിനാൽ ഈ കുട്ടികളെ പകർത്താൻ മാരിക്കെ മറ്റ് പല മാർഗ്ഗങ്ങളെക്കുറിച്ചും ആലോചിച്ചു. ഒടുവിലാണ് മുൻപ് ഒരു സ്‌കൂൾ ടീച്ചർ കൂടിയായിരുന്ന അവർക്ക് ഒരു ബുദ്ധി തോന്നുന്നത്. കുട്ടികളുടെ അടുത്ത് ചെന്ന് അവരെക്കൊണ്ട് ചിത്രങ്ങൾ വരപ്പിക്കുക, ഒപ്പം സംസാരിക്കുക, ഒടുവിൽ അവരുടെ ചിത്രങ്ങൾ കൊണ്ട് മുഖം മറച്ച് അവരുടെ ഫോട്ടോകൾ പകർത്തുക.

ശ്രമകരമായ ഈ ജോലിയിലുടനീളം കുട്ടികൾ നല്ല സഹകരണമായിരുന്നുവെന്ന് മാരിക്കെ ദി ഗാർഡിയനോട് സൂചിപ്പിക്കുന്നുണ്ട്. ദാരിദ്ര്യം കാരണം പൊറുതി മുട്ടിയ ഘട്ടത്തിലാണ് പല കുഞ്ഞുങ്ങളും ടൂറിസത്തിന്റെ മറവിലുള്ള വാണിഭ സംഘത്തിൽ പെട്ടുപോകുന്നത്. പല കുട്ടികളെയും ലൈംഗികമായി ഉപയോഗിക്കാൻ ബ്രിട്ടീഷുകാർ വിലയ്ക്കുവാങ്ങിയിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. നെതര്ലന്ഡ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒരു സന്നദ്ധ സംഘടനയാണ് ഡൌൺ ടു സീറോ. ഈ സംഘടന നിലവിൽ 11 രാജ്യങ്ങളിൽ പ്രവർത്തിക്കുന്നുണ്ട്.

 

Share on

മറ്റുവാര്‍ത്തകള്‍