UPDATES

സ്ത്രീ

നഷ്ടത്തിന്റേയും സ്വാതന്ത്ര്യത്തിന്റേയും വാസ്തുശില്‍പ്പവുമായി സൈനബ് പ്രിയ ദല

സ്വാതന്ത്ര്യം ആണ് നോവലിന്റെ മുഖ്യപ്രമേയം. സ്ത്രീകളുടെ സ്വാതന്ത്ര്യം, രാജ്യത്തിന്റെ സ്വാതന്ത്ര്യം എന്നിങ്ങനെ സ്വാതന്ത്ര്യത്തിന്റെ വ്യത്യസ്ത തലങ്ങളിലൂടെ നോവല്‍ സഞ്ചരിക്കുന്നു.

                       

ദക്ഷിണാഫ്രിക്കയില്‍ ജനിച്ചുവളര്‍ന്ന, ഇന്ത്യയില്‍ വേരുകളുള്ള സൈനബ് പ്രിയ ദലയുടെ രണ്ടാമത്തെ നോവലാണ് ‘ദ ആര്‍ക്കിടെക്ചര്‍ ഓഫ് ലോസ്’. അപ്പാര്‍ത്തീഡ് ഭരണകാലത്തെക്കുറിച്ചും സ്വാതന്ത്ര്യാനന്തര ദക്ഷിണാഫ്രിക്കന്‍ ജീവിതത്തെക്കുറിച്ചും എഴുതപ്പെട്ടിട്ടുള്ള മറ്റു നോവലുകളില്‍നിന്നും ഏറെ വ്യത്യസപ്പെട്ടിരിക്കുന്നു ഈ നോവല്‍. സമകാലിക സാഹചര്യത്തില്‍ ജീവിക്കുന്ന സ്ത്രീകള്‍ അതിജീവനത്തിനുവേണ്ടി വളരെയേറെ സമരങ്ങളിലൂടെ കടന്നുപോകേണ്ടതുണ്ടെന്ന് ഒര്‍മ്മപ്പെടുത്തുന്നു ഈ നോവലിലൂടെ സൈനബ് പ്രിയ ദല.

ദക്ഷിണാഫ്രിക്കയിലെ ഇന്ത്യക്കാരിലെ മൂന്നാം തലമുറയില്‍പ്പെട്ട എഴുത്തുകാരിയായ സൈനബ് പ്രിയ ദല. മൂന്നു ഭാഗങ്ങളായി തിരിച്ചിട്ടുള്ള ‘ദ ആര്‍ക്കിടെക്ചര്‍ ഓഫ് ലോസി’ന്റെ ആദ്യഭാഗം അഫ്‌റോസ് എന്ന കഥാപാത്രത്തിന്റെ ബാല്യകാലമാണ് പറയുന്നത്.

രണ്ടാം ഭാഗത്ത് സെല്‍വറാണി പിള്ളയെന്ന കഥാപാത്രത്തിന്റെ ബാല്യവും വിദ്യാര്‍ത്ഥി ജീവിതവും അപ്പാര്‍ത്തീഡ് ഭരണത്തിനെതിരെയുള്ള സമരവും അഫ്‌റോസിന്റെ ജനനവും ചിത്രീകരിക്കപ്പെടുന്നു. മൂന്നാം ഭാഗത്തില്‍ അമ്മയും മകളും തമ്മിലുള്ള ബന്ധമാണ് അവതരിപ്പിക്കുന്നത്.

സ്വാതന്ത്ര്യം ആണ് നോവലിന്റെ മുഖ്യപ്രമേയം. സ്ത്രീകളുടെ സ്വാതന്ത്ര്യം, രാജ്യത്തിന്റെ സ്വാതന്ത്ര്യം എന്നിങ്ങനെ സ്വാതന്ത്ര്യത്തിന്റെ വ്യത്യസ്ത തലങ്ങളിലൂടെ നോവല്‍ സഞ്ചരിക്കുന്നു. എന്നാല്‍, രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി എല്ലാം ത്യജിച്ച, ചരിത്രത്തില്‍ ഇടം പിടിക്കാതെ പോയ സ്ത്രീകളെക്കുറിച്ചുള്ള നോവല്‍ കൂടിയാണ് ‘ദ ആര്‍ക്കിടെക്ചര്‍ ഓഫ് ലോസ്.’ദക്ഷിണാഫ്രിക്കന്‍ സ്വാതന്ത്ര്യസമരം പൂര്‍ണ്ണമായും പുരുഷ കേന്ദ്രീകൃതമായിരുന്നു എന്ന് നോവലിസ്റ്റ് പറഞ്ഞുവെക്കുന്നു.

ഉത്തര്‍പ്രദേശിലെ ഗോരഖ്പൂറില്‍നിന്ന് ദക്ഷിണാഫ്രിക്കയിലേക്ക് കുടിയേറിയവരാണ് ദലയുടെ പൂര്‍വ്വികര്‍. അമ്മയുടെ ബന്ധുക്കള്‍ ഗുജറാത്തില്‍നിന്നാണ് ദക്ഷിണാഫ്രിക്കയിലെത്തിയത്. സൈനബ് പ്രിയ ദല ജനിച്ചതും വളര്‍ന്നതും ദര്‍ബനിലാണ്. അവരുടെ ആദ്യ നോവല്‍ ‘വാട്ട് എബൗട്ട് മീര’ ദക്ഷിണാഫ്രിക്കയിലെ പ്രശസ്ത സാഹിത്യ പുരസ്‌കാരമായ മിനാര അസീസ് ഹസിം സാഹിത്യ അവാര്‍ഡിന് അര്‍ഹമായിരുന്നു. ആത്മാംശം കലര്‍ന്ന കുറിപ്പുകള്‍, രാഷ്ട്രീയ ലേഖനങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടുത്തി ‘വാട്ട് ഗാന്ധി ഡിഡിന്റ് സീ’ എന്ന ലേഖന സമാഹാരമാണ് സൈനബ് പ്രിയ ദലയുടെ പുതിയ കൃതി.

‘ഞങ്ങള് റെഡിയാ… എങ്ങോട്ട് പോണമെന്നു മാത്രം പറഞ്ഞാല്‍ മതി’; മറ്റെന്തിനേക്കാളും വിശ്വാസമുണ്ട് മലയാളിക്ക് ഈ വാക്കുകളില്‍

 

Share on

മറ്റുവാര്‍ത്തകള്‍