July 17, 2025 |
Share on

ലക്ഷക്കണക്കിന് യുവ ഒബാമമാര്‍ വേണം: ഒബാമ

യുവനേതാക്കള്‍ക്ക് തങ്ങളുടെ പദ്ധതികള്‍ സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ അവസരമൊരുക്കുമെന്ന് ബറാക് ഒബാമ പറഞ്ഞു. ഇത് സാധ്യമായാല്‍ നിരവധി ബറാക്, മിഷേല്‍ ഒബാമമാരെ സൃഷ്ടിക്കാനാകും – ഒബാമ പറഞ്ഞു.

ലക്ഷക്കണക്കിന് യുവ ഒബാമമാരെ സൃഷ്ടിക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് യുഎസ് മുന്‍ പ്രസിഡന്റ് ബറാക് ഒബാമ. പ്രസിഡന്റ് പദവി ഒഴിഞ്ഞ ശേഷമുള്ള ജീവിതത്തെക്കുറിച്ച് ജപ്പാനിലെ ടോക്കിയോവില്‍ നടന്ന പരിപാടിയില്‍ സംസാരിക്കവേയാണ് ഒബാമ ഇക്കാര്യം പറഞ്ഞത്. തന്റെ ഒബാമ ഫൗണ്ടേഷന്‍ ഉയര്‍ന്നുവരുന്ന യുവനേതാക്കള്‍ക്ക് തങ്ങളുടെ പദ്ധതികള്‍ സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ അവസരമൊരുക്കുമെന്ന് ബറാക് ഒബാമ പറഞ്ഞു. ഇത് സാധ്യമായാല്‍ നിരവധി ബറാക്, മിഷേല്‍ ഒബാമമാരെ സൃഷ്ടിക്കാനാകും – ഒബാമ പറഞ്ഞു.

ശനിയാഴ്ച വിവിധ യുഎസ് നഗരങ്ങളില്‍ തോക്ക് ഭീകരതക്കെതിരെ യുവാക്കള്‍ സംഘടിപ്പിച്ച വലിയ പ്രതിഷേധ മാര്‍ച്ചുകളെ ഒബാമ അഭിനന്ദിച്ചു. ഇത് സാധ്യമായത് 15, 16 വയസ് പ്രായമുള്ള കുട്ടികളുടെ ധൈര്യത്തിലൂടെയും നിശ്ചയദാര്‍ഢ്യത്തിലൂടെയുമാണ്. മുതിര്‍ന്നവര്‍ ഏറ്റെടുക്കാന്‍ മടിച്ച ഉത്തരവാദിത്തമാണ് ഇവര്‍ ഏറ്റെടുക്കുന്നത്. യുവാക്കള്‍ക്ക് അവസരം നല്‍കിയാല്‍ എന്ത് സംഭവിക്കും എന്നതാണ് ഇത് വ്യക്തമാക്കുന്നത്. നിങ്ങളാണ് ഞങ്ങളെ നയിക്കുന്നതെന്നും നിങ്ങളെ തടയാന്‍ ആര്‍ക്കുമാകില്ലെന്നും ഒബാമ ശനിയാഴ്ച ട്വീറ്റ് ചെയ്തിരുന്നു.

വായനയ്ക്ക്: https://goo.gl/HahQZT

Leave a Reply

Your email address will not be published. Required fields are marked *

×