ജോയ് മാത്യുവിന്റെ രചനയില്‍ ഗിരീഷ് ദാമോദര്‍ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം അങ്കിളിന്റെ ഒഫീഷ്യല്‍ ടീസര്‍ പുറത്തിറങ്ങി. 17 വയസുള്ള ഒരു പെണ്‍കുട്ടിയും അവളുടെ അച്ഛന്റെ സുഹൃത്തും തമ്മിലുള്ള ബന്ധമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഷട്ടറിനുശേഷം ജോയ് മാത്യു തിരക്കഥയൊരുക്കുന്ന ചിത്രമാണ് അങ്കിള്‍. രഞ്ജിത്ത്, പത്മകുമാര്‍ എന്നിവരുടെ സംവിധാന സഹായായി പ്രവര്‍ത്തിച്ചിട്ടുള്ള ഗിരീഷ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ജോയി മാത്യു, കാര്‍ത്തിക മുരളീധരന്‍, സുരേഷ് കൃഷ്ണ തുടങ്ങിയവരും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.