UPDATES

ആ ‘അമ്മമാരിൽ ഞാൻ കണ്ടത് കന്യാമറിയത്തെ’

ചെങ്കടലിൽ ഹൂതികൾ നടത്തുന്ന ആക്രമണം വംശഹത്യക്ക് എതിരായുള്ള പ്രതികരണമാണ്

                       

“പലസ്‌തീനിൽ കൊല്ലപ്പെട്ട കുഞ്ഞുങ്ങളുടെയും,യുവാക്കളുടെയും അമ്മമാർ അവരുടെ ശവശരീരങ്ങളും കെട്ടിപ്പിടിച്ചു വിലപിക്കുന്ന ഓരോ നിമിഷവും ഞാനാ അമ്മമാരിൽ കണ്ടത് കന്യാ മറിയത്തെയാണ് “പലസ്തീൻ കവി നജ് വാൻ ദർവീഷ് പറയുന്നു. പലസ്തീനിൽ ഭക്ഷണമോ അടിസ്ഥാന സൗകര്യങ്ങളോ ഇല്ലാതെ ഗസയുടെ റഫ അതിർത്തി കടക്കാനാവാതെ കഴിയുന്ന അമ്മാമമാരെ എങ്ങനെ അടയാളപ്പെടുത്തണമെന്ന ചോദ്യത്തിന് അഴിമുഖവുമായി പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പലസ്തിനിൽ വംശഹത്യയുടെ ഭാരം പേറുന്ന, തങ്ങളുടെ മക്കളെ ആശ്ലേഷിച്ചു കൊണ്ടിരിക്കുന്ന, ഓരോ അമ്മമാരിലും ഞാൻ കാണുന്നത് കന്യാ മറിയത്തെ തന്നെയാണെന്ന് അദ്ദേഹം പറയുന്നു. ചെങ്കടലിൽ ഹൂതികൾ നടത്തുന്ന ആക്രമണത്തെ വംശഹത്യക്ക് എതിരായുള്ള പ്രതികരണമായി വേണം കണക്കാക്കാൻ എന്നും അദ്ദേഹം പറയുന്നു.

എന്നാൽ അവർ നടത്തുന്ന അക്രമണങ്ങളെ താൻ അംഗീകരിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടി ചേർത്തു. സാർവ്വദേശീയ സാഹിത്യോത്സവത്തിൽ സംസാരിക്കാനെത്തിയതായിരുന്നു അദ്ദേഹം. ഇസ്രയേൽ നടത്തിവരുന്ന വംശഹത്യയെ പ്രതിരോധിക്കാൻ സാംസ്കാരിക-സാമ്പത്തിക ബഹിഷ്‌കരണമാണ് ആവശ്യമെന്നും ദർവീഷ് പറഞ്ഞു. ഈ ബഹിഷ്‌കരണത്തിന് ആക്കം കൂട്ടുന്ന ബിഡിഎസ് പ്രസ്ഥാനത്തെ കുറിച്ചും അദ്ദേഹം പരാമർശിച്ചു. വംശഹത്യയുടെ ഭാരത്തിൽ എഴുത്തുകാർ കൊല്ലപെട്ടുകൊണ്ടിരിന്നു, എന്നിരുന്നാലും പലസ്തിനിന്റെ പ്രതിരോധത്തിന്റെയും പരസ്പരമുള്ള സ്നേഹത്തിന്റെയും ഭാഷയായി സാഹിത്യം പരിണമിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഓരോ നിർണായക നിമിഷങ്ങളിലും അതിനെ അടയാളപ്പെടുത്തുന്ന ചരിത്രമായാണ് ദർവീഷ് സാഹിത്യത്തെ അടയാളപ്പെടുത്തുന്നത്.

മതത്തോട് അടുത്ത് നിൽക്കുന്ന ധാരാളം രാഷ്ട്രീയ പാർട്ടികൾ പലസ്തിനിലുണ്ട്, അവയിൽ ഒന്നുമാത്രമാണ് ഹമാസ്. എന്നാൽ ഹമാസിനോടാണ് യുദ്ധം നടക്കുന്നതെന്ന് കാണിക്കാനാണ് ഇസ്രായേൽ ശ്രമിക്കുന്നത്. ഈ വാദങ്ങൾ സത്യത്തെ മറച്ചുകൊണ്ടുള്ള അജണ്ടയുടെ ഭാഗമാണ്. യഥാർത്ഥത്തിൽ ഹമാസിനെതിരെയല്ല പലസ്‌തീൻ ജനതക്കെതിരെ തന്നെയാണ് യുദ്ധം. ഹമാസ് ഈ പ്രതിരോധത്തിൽ ഭാഗമാകുന്നുവെന്ന് മാത്രം. ഇന്ത്യൻ,അന്താരാഷ്ട്ര മാധ്യമങ്ങൾ പലസ്‌തീൻ ജനതക്കും ഹമാസിനുമെതിരെയുള്ള അജണ്ട കൂടി വാർത്തകളിൽ  ഉൾപ്പെടുത്തുണ്ട് . ഭരണകൂടം ഇസ്രയേലിനൊപ്പമാണെങ്കിലും ഇന്ത്യയിലെ ജനഹൃദയങ്ങൾ പലസ്തീനൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു

Share on

മറ്റുവാര്‍ത്തകള്‍