UPDATES

ഓട്ടോമൊബൈല്‍

പുത്തന്‍ സുരക്ഷയുമായി ഹോണ്ട സിറ്റി എത്തുന്നു

കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശപ്രകാരം അടുത്ത ഒന്നിനു നിലവില്‍ വരുന്ന പരിഷ്‌കരിച്ച സുരക്ഷാ മാനദണ്ഡങ്ങള്‍ മുന്‍നിര്‍ത്തിയാണു ഹോണ്ട ‘സിറ്റി’യില്‍ ഈ മാറ്റങ്ങള്‍ നടപ്പാക്കിയത്.

                       

പുത്തന്‍ സുരക്ഷാ മാര്‍ഗങ്ങളുമായി ഹോണ്ട സിറ്റി എത്തുന്നു. എന്നാല്‍ പഴയ മോഡല്‍ നിന്നും വലിയ മാറ്റങ്ങള്‍ ഒന്നും ഇല്ലാതെ തന്നെയാണ് ഇത് വിപണിയില്‍ എത്തുന്നത്.

കഴിഞ്ഞ മേയ് 28 മുതല്‍ നിര്‍മിച്ച ‘സിറ്റി’ കാറുകളില്‍ പുതിയ സ്പീഡ് അലാം സംവിധാനം ഘടിപ്പിച്ചതാണു പ്രധാന പരിഷ്‌കാരം. കാറിന്റെ വേഗം മണിക്കൂറില്‍ 80 കിലോമീറ്റര്‍ കടക്കുന്നതോടെ ആദ്യ ശബ്ദ സൂചന ലഭിക്കും; എന്നാല്‍ വേഗം 120 കിലോമീറ്ററിലേറെയാവുന്നതോടെ അലാം തുടര്‍ച്ചയായി ബീപ് ശബ്ദം പുറപ്പെടുവിക്കും.

1.5 ലീറ്റര്‍ ഐ വിടെക് പെട്രോള്‍ എന്‍ജിനാണ് ഇതിലുപയോഗിച്ചിരിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശപ്രകാരം അടുത്ത ഒന്നിനു നിലവില്‍ വരുന്ന പരിഷ്‌കരിച്ച സുരക്ഷാ മാനദണ്ഡങ്ങള്‍ മുന്‍നിര്‍ത്തിയാണു ഹോണ്ട ‘സിറ്റി’യില്‍ ഈ മാറ്റങ്ങള്‍ നടപ്പാക്കിയത്. ഇതോടൊപ്പം ഡ്രൈവര്‍ക്ക് എയര്‍ബാഗും ആന്റി ലോക്ക് ബ്രേക്ക് സംവിധാന(എ ബി എസ്)വും ജൂലൈ ഒന്നു മുതല്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്.

119 ബി എച്ച് പി കരുത്താണ് ഈ എന്‍ജിന്‍ സൃഷ്ടിക്കുക. അഞ്ചു സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനോടെ എത്തുന്ന ഈ എന്‍ജിന് ലീറ്ററിന് 17.8 കിലോമീറ്ററാണു ഹോണ്ട വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത.9.72 മുതല്‍ 14.07 ലക്ഷം രൂപ വരെയാണു ‘സിറ്റി’യുടെ വിവിധ വകഭേദങ്ങളുടെ വില

Share on

മറ്റുവാര്‍ത്തകള്‍