UPDATES

ഓട്ടോമൊബൈല്‍

പുത്തന്‍ ഡിസൈനില്‍ ഫോക്‌സ്‌വാഗണ്‍ പോളോ വിപണിയില്‍ എത്തി

മുന്‍മോഡലില്‍ നിന്ന്‌ പുറത്തും അകത്തും ഡിസൈനില്‍ ചെറിയ ചില മാറ്റങ്ങളോടെയാണ് പുതിയ പോളോ എത്തിയത്.

                       

ഫോക്സ്വാഗണ്‍ പോളോ ഹാച്ച്ബാക്കിന്റെ പുത്തന്‍ പതിപ്പ് വിപണിയില്‍.ഡിസൈനില്‍ ചെറിയ ചില മാറ്റങ്ങളോടെയാണ് പുതിയ പോളോ എത്തിയത്. പോളോ ജിടിഐ ഹോട്ട് ഹാച്ചിന് സമാനമായി ഹണികോബ് ഗ്രില്‍, മുന്നിലും പിന്നിലും പരിഷ്‌കരിച്ച ബംബര്‍, പുതിയ ടെയില്‍ ലാംമ്പ്, പുതിയ സൈഡ് സ്‌കേര്‍ട്ട്സ്, അലോയി വീല്‍, പുതിയ അപ്ഹോള്‍സ്ട്രെ എന്നിവ മുഖംമിനുക്കിയെത്തിയ പോളോയെ വ്യത്യസ്തമാക്കുന്നത് .

ഉയര്‍ന്ന വേരിയന്റില്‍ ആന്‍ഡ്രായിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ കണക്റ്റിവിറ്റിയോടെ ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ക്ലൈമറ്റ് കണ്‍ട്രോള്‍, ഡ്യുവല്‍ ഫ്രണ്ട് എയര്‍ബാഗ് തുടങ്ങിയ നിരവധി ഫീച്ചേഴ്സുണ്ട്.

പുതിയ സണ്‍സെറ്റ് റെഡ് കളറിന് പുറമേ ഗ്ലോസി ബ്ലാക്ക് റൂഫോടെ ജിടി ലൈന്‍ വേരിയന്റും പോളോയിലുണ്ട്. 1.0 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍, 1.2 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്നീ മൂന്ന് എന്‍ജിന്‍ ഓപ്ഷനില്‍ തന്നെയാണ് പുതിയ പോളോയും ലഭ്യാവുക..82 ലക്ഷം രൂപ മുതല്‍ 9.88 ലക്ഷം വരെയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില. മുന്‍മോഡലില്‍ നിന്ന്‌ പുറത്തും അകത്തും ഡിസൈനില്‍ ചെറിയ ചില മാറ്റങ്ങളോടെയാണ് പുതിയ പോളോ എത്തിയത്. അതേസമയം മെക്കാനിക്കല്‍ ഫീച്ചേഴ്‌സില്‍ മാറ്റമില്ല.

Share on

മറ്റുവാര്‍ത്തകള്‍