UPDATES

അറിയുമോ ചപ്പാത്തിയുടെ രുചി വിളമ്പിയ ആ കൊച്ചിക്കാരനെ

ചപ്പാത്തിയുടെ കേരള പ്രവേശനത്തിന് 100 വയസ്

                       

രണ്ടാം ലോക മഹായുദ്ധത്തിൻ്റെ തുടക്കം കുറിച്ച വർഷമായിരുന്നു അത്. കൃത്യമായി പറഞ്ഞാൽ 1939. അക്കാലങ്ങളിൽ ചികിത്സയ്ക്കായി എറണാകുളത്തെ സെൻ്റ് തെരേസാസ് സ്‌കൂൾ താൽക്കാലിക സൈനിക ആശുപത്രിയാക്കി മാറ്റിയിരുന്നു. വ്യപാരവും, വാണിജ്യവും സജീവമായിരുന്ന ഈ നഗര ഭഗത്ത് വലിയ ജനത്തിരക്ക് അനുഭവപ്പെടാറുണ്ടായിരുന്നു. അക്കാലത്ത് ഉത്തരേന്ത്യൻ സൈനികർ കൊച്ചിയിൽ തമ്പടിച്ചിരുന്നു. കേരളത്തിലെ അരി ആഹാരം ഉത്തരേന്ത്യക്കാർക്ക് ശെരിക്കും മടുത്തു തുടങ്ങിയിരുന്നു. BTH Govinda Rao story of chapathi

അവരുടെ ദൈനംദിന ഭക്ഷണരീതിതയിൽ ഉൾപ്പെട്ടിരുന്ന ചപ്പാത്തിയും കറിയും കേരളത്തിലെ മിക്ക ഹോട്ടലുകൾക്കും കേട്ടുകേൾവി പോലുമില്ലാത്ത വിഭവമായിരുന്നു. ഇതോടെ സൈനികർ നിരാശരാരയി. എന്നാൽ ഇന്നത്തെ എറണാകുളം മാർക്കറ്റിന് സമീപമുള്ള ആലിങ്കടവിൽ ഭാരത് കഫേ എന്ന പേരിൽ ഒരു ചെറിയ ഹോട്ടൽ നടത്തിയിരുന്ന ഒരു യുവ ഹോട്ടലുടമ ചപ്പാത്തിയും കറിയും ഉണ്ടാക്കാൻ പഠിക്കാൻ തീരുമാനിച്ചു. തന്റെ ഹോട്ടലിൽ ഒരു പുതിയ ഭക്ഷണ വിഭവമായി ചപ്പാത്തിയെ അവതരിപ്പിക്കുകയും ചെയ്തു. കൊച്ചിയിൽ തമ്പടിച്ച സൈനികർക്കായി ഉണ്ടാക്കിയ വിഭവത്തിന്റെ രുചി കൊച്ചിക്ക് പുറത്തേക്കും കടന്നു. കേരളത്തിലെ ഹോട്ടലുകളിൽ പുതിയ വിഭവമായ ചപ്പാത്തിയും കറിയും പരീക്ഷിക്കപ്പെട്ടു.

കേരളീയരുടെ ആഹാര രീതിയിൽ ഭാഗമായി ചപ്പാത്തി കടന്നു വന്നതിന്റെ 100-ാം വാർഷികമാണ്. 1924 ൽ വൈക്കം സത്യഗ്രഹ വേളയിലാണു ചപ്പാത്തി ആദ്യമായി പന്തിയിൽ വിളമ്പിയത്. സർദാർ കെ.എം പണിക്കരിൽ നിന്ന് വൈക്കം സത്യഗ്രഹത്തെ കുറിച്ച് കേട്ടറിഞ്ഞ പട്യാല രാജാവ് ഒരു സിഖ് സംഘത്തെ വൈക്കത്തേക്ക് അയച്ചു. സഹായത്തിനയച്ച സിഖുകാർക്കൊപ്പം കറാച്ചിയിൽ നിന്ന് കൊച്ചിയിലേക്ക് കപ്പൽ മാർഗംഗോതമ്പും കയറ്റി വിട്ടു. കൊച്ചിയിലെ പഴയ തുറമുഖത്ത് ഇറക്കിയ ഗോതമ്പ് പൊടിച്ച് മാവാക്കി വൈക്കത്തേക്ക് കൊണ്ടുപോയി. സത്യാഗ്രഹ പന്തലിന് സമീപം അവർഭോജന ശാല തുറന്ന് ചപ്പാത്തി പരത്തി ചുട്ട് പരിപ്പ് കറിയും ചേർത്ത് സത്യാഗ്രഹികൾക്കും കാണാനെത്തിയവർക്കും വിതരണം ചെയ്തു. അന്ന് സദ്യയിൽ മലയാളികൾ ആദ്യമായി അനുഭവിച്ചറിഞ്ഞ ഈ രുചി ജനപ്രിയമാക്കിയത് ഭാരത് ടൂറിസ്റ്റ് ഹോമിൻ്റെ (ബിടിഎച്ച്) സ്ഥാപകനായിരുന്ന ബി ഗോവിന്ദ റാവു ആയിരുന്നു. സൈനികർക്ക് വേണ്ടി ചപ്പാത്തി ഉണ്ടാക്കിയ ആ യുവ ഹോട്ടലുടമ അദ്ദേഹമായിരുന്നു. ശുദ്ധവും രുചികരവുമായ സസ്യാഹാരത്തിൻ്റെ സംസ്കാരവും അവതരിപ്പിച്ചതും ഗോവധ റാവു തന്നെയാണ്.

1939-ൽ കൊച്ചി തൃപ്പൂണിത്തുറയിലെ ശ്രീപൂർണത്രയീശ ക്ഷേത്രത്തിലെ മുഖ്യ പൂജാരിയായി ചുമതലയേൽക്കാനായി പിതാവ് ശ്രീനിവാസ അയ്യരെ കൊച്ചി രാജാവ് ക്ഷണിച്ചതോടയാണ് തുളു ബ്രാഹ്മണനായ റാവുവിൻ്റെ കുടുംബം കൊച്ചിയിലെത്തുന്നത്. ബ്രോഡ്‌വേയ്‌ക്കടുത്ത് ആലുംകടവിൽ റാവു ആരംഭിച്ച ഹോട്ടലിൽ നിന്നാണ് ഭാരത് ടൂറിസ്റ്റ് ഹോം എന്ന പ്രശസ്തമായ ഹോട്ടൽ ശ്രിങ്കലയുടെ തുടക്കം. ശുദ്ധമായ വെജിറ്റേറിയൻ സദ്യയായിരുന്നു ഹോട്ടലിന്റെ പ്രധാന ആകർഷണം. ഒരു സംരംഭകനെന്ന നിലയിൽ ആദ്യകാലത്ത് സൈക്കിളിൽ നഗരം ചുറ്റിയിരുന്നതിനാൽ സൈക്കിൾ മായൻ എന്നാണ് അദ്ദേഹത്തെ സ്നേഹപൂർവ്വം വിളിച്ചിരുന്നത്.

ഹോട്ടലിൽ ഭക്ഷണം വിളമ്പുന്ന ജീവനക്കാർക്കായി ബിടിഎച്ച് ഒരു ഡ്രസ് കോഡ് അവതരിപ്പിച്ചു. കാക്കി ട്രൗസറും ഷർട്ടും തൊപ്പിയും ധരിച്ച ഹോട്ടൽ ബോയ്‌സ് ഒരു കൈയിൽ കെറ്റിലും മറുവശത്ത് കപ്പുകളും സോസറുകളും നിറച്ച ട്രേയും പിടിച്ച് ഭക്ഷണം കഴിക്കാനെത്തുന്ന കേരളീയർക്ക് പുതുമയുള്ള കാഴ്ച്ചയായിരുന്നു. ബിടിഎച്ച് എഴുത്തുകാർക്കും ചലച്ചിത്ര നിർമ്മാതാക്കൾക്കും കലാകാരന്മാർക്കും ഒരു സാംസ്കാരിക ഇടം കൂടിയായിരുന്നു. ബൗദ്ധിക സംവാദങ്ങൾ നടന്നിരുന്ന ഒരു ജനപ്രിയ സ്ഥലം കൂടിയായിരുന്നു റാവുവിന്റെ ഭക്ഷണ ശാല.

ഏകദേശം 50 വർഷത്തോളമായി ബിടിഎച്ചിലെ സ്ഥിരം ഉപഭോക്‌താവാണ് താനെന്ന് അടൂർ ഗോപാലകൃഷ്ണൻ ഒരിക്കൽ പറഞ്ഞിട്ടുണ്ട്.ഗോവിന്ദ റാവു വിശാലമായ കാഴ്ചപ്പാടുള്ള ഒരു സംരംഭകനായിരുന്നു, എല്ലായ്പ്പോഴും സാംസ്കാരിക പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിച്ചിരുന്നു അദ്ദേഹം. വ്യാവസായിക സാംസ്കാരിക കേന്ദ്രമെന്ന നിലയിൽ കൊച്ചിയുടെ വികസനം മുൻകൂട്ടി കാണാനും നഗരത്തിൻ്റെ വികസനത്തിന് സംഭാവന നൽകാനും അദ്ദേഹത്തിന് കഴിഞ്ഞതായും ഒരിക്കൽ അടൂർ ഓർത്തെടുത്തിരുന്നു.

സാഹിത്യകാരൻ കെ എൽ മോഹന വർമ്മയും മധുപാലും ചേർന്ന് ബി ഗോവിന്ദ റാവുവിൻ്റെയും ഭാരത് ടൂറിസ്റ്റ് ഹോമിൻ്റെയും ജീവിതവും കാലവും ഒരു ഡോക്യുമെൻ്ററിയാക്കി ചിത്രീകരിച്ചിരുന്നു. സൈക്കിൾ മായേൻ എന്ന പേരിൽ പുറത്തിറക്കിയ ഡോക്യുമെൻ്ററി പിന്നീട് ഒരു ഡോക്യുഫിക്‌ഷനായി മാറിയിരുന്നു.

 

English summary; BTH founder B Govinda Raochapathi who introduced chapati to kerala hotel cuisine TH Govinda Rao story of chapathi

Share on

മറ്റുവാര്‍ത്തകള്‍