Continue reading “വൃദ്ധിമാന്‍ സാഹ-തഴയപ്പെടലിന്‍റെ ക്ലാസിക് എക്സാമ്പിള്‍”

" /> Continue reading “വൃദ്ധിമാന്‍ സാഹ-തഴയപ്പെടലിന്‍റെ ക്ലാസിക് എക്സാമ്പിള്‍”

"> Continue reading “വൃദ്ധിമാന്‍ സാഹ-തഴയപ്പെടലിന്‍റെ ക്ലാസിക് എക്സാമ്പിള്‍”

">

UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വൃദ്ധിമാന്‍ സാഹ-തഴയപ്പെടലിന്‍റെ ക്ലാസിക് എക്സാമ്പിള്‍

Avatar

                       

സ്പോര്‍ട്ട്സ് ലേഖകന്‍

സമീപകാലത്തെ ഇന്ത്യന്‍ ക്രിക്കറ്റില്‍ സംഭവിച്ച ഏറ്റവും സ്ഥിരതയുള്ള പ്രതിഭാസം മഹേന്ദ്ര സിംഗ് ധോണിയാണ്. കാരണം ഒരു വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനായി നിലനില്‍ക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല എന്നത് തന്നെ.

വൃദ്ധിമാന്‍ പ്രശാന്ത സാഹയെപ്പോലെ ക്ലാസിക് വിക്കറ്റ് കീപ്പര്‍ ശൈലി പിന്തുടരുന്ന ഒരാളുടെ കാര്യത്തില്‍ ഇതു കൂടുതല്‍ വിശദീകരിക്കേണ്ടതുണ്ടെന്ന് തോന്നുന്നില്ല. എന്നിരുന്നാലും, ഒരു വിക്കറ്റ് കീപ്പര്‍ എന്ന സ്ഥാനം നിര്‍ണ്ണായകമായ ആദ്യ നേട്ടം കൈവരിക്കാന്‍ സാഹയെ സഹായിച്ചിട്ടുണ്ട് എന്നതില്‍ തര്‍ക്കമില്ല.

ബംഗാള്‍ രഞ്ജി ടീമിലെ സ്ഥിരം വിക്കറ്റ് കീപ്പര്‍ ദീപ് ദാസ് ഗുപ്ത ഇന്‍ഡ്യന്‍ ക്രിക്കറ്റ് ലീഗില്‍ കരാര്‍ ഒപ്പ് വച്ചതോടെയാണ് സാഹയ്ക്ക് ടീമിലേക്കുള്ള വഴി തുറക്കുന്നത്. ഈ അവസരം ഇരുകയ്യും നീട്ടി സ്വീകരിച്ച സാഹ രഞ്ജിയിലെ അരങ്ങേറ്റ മത്സരത്തില്‍ തന്നെ സെഞ്ച്വറി നേടുന്ന 15-മത്തെ ബംഗാളി താരമായി മാറി. അ സീസണിലെ അവശേഷിക്കുന്ന ഫസ്റ്റ് ക്ലാസ് മത്സരത്തില്‍ ഒരു അര സെഞ്ച്വറിയും കൂടിയേ സാഹയ്ക്ക് നേടാന്‍ കഴിഞ്ഞുള്ളൂ എങ്കിലും ഇന്‍ഡ്യന്‍ പ്രീമിയര്‍ ലീഗീന്‍റെ ഉത്ഘാടന സീരീസില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേര്‍സുമായി കരാര്‍ ഒപ്പിടാന്‍ ഈ പ്രകടനങ്ങള്‍ അവനെ സഹായിച്ചു. 2009-10ല്‍ അഞ്ചു മത്സരങ്ങളിലായി 318 റണ്‍സ് കരസ്ഥമാക്കിയ സാഹ സൌത്ത് ആഫ്രിക്കയ്ക്കെതിരെയുള്ള ഹോം സീരീസില്‍ ഇന്ത്യന്‍ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. രോഹിത് ശര്‍മ അവസാന നിമിഷം പരുക്കിന്‍റെ പിടിയിലമര്‍ന്നതോടെ അപ്രതീക്ഷിതമായി നാഗ്പൂര്‍ ടെസ്റ്റില്‍ കളിയ്ക്കാന്‍ സാഹയ്ക്ക് അവസരം തുറന്നു കിട്ടി.

2012 ജനുവരിയില്‍ ആസ്ട്രേലിയയ്ക്കെതിരെ അഡ്ലെയ്ഡിലെ സാഹയുടെ രണ്ടാം ടെസ്റ്റും യാദൃശ്ചികമായി സംഭവിച്ച ഒന്നാണ്. കുറഞ്ഞ ഓവര്‍ നിരക്കിന് എം എസ് ധോണിയെ ഒരു കളിയില്‍ നിന്നു സസ്പെന്‍ഡ് ചെയ്തതാണ് സാഹയ്ക്ക് അവസരം തുറന്നുകൊടുത്തത്. ഇതിനിടയില്‍ ന്യൂസിലാന്‍ഡിനെതിരെ രണ്ട് ഏകദിനങ്ങളില്‍ കൂടി സാഹ കളിച്ചെങ്കിലും മിക്ക സമയങ്ങളിലും ഇന്ത്യയുടെ റിസര്‍വ് വിക്കറ്റ് കീപ്പറായിട്ടാണ് ഇയാള്‍ കാണപ്പെട്ടത്.

കൊല്‍ക്കത്ത നൈറ്റ് റൈഡേര്‍സിന് വേണ്ടി പുറത്താകാതെ 55 ബോളില്‍ 115 റണ്‍സ് സാഹ അടിച്ചു കൂട്ടിയതിനെക്കുറിച്ച് വിവിഎസ് ലേക്ഷ്മണന്‍ അഭിപ്രായപ്പെട്ടത് തിരിച്ചറിയപ്പെടാത്ത ക്രിക്കറ്ററും ടിമീന് വേണ്ടി തികഞ്ഞ ആത്മാര്‍ഥതയോടെ നിലകൊള്ളുന്നവനുമാണ് സാഹ എന്നാണ്. ആ കളിയില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേര്‍സിനോട് പഞ്ചാബ് കിംഗ്സ് ഇലവന്‍ പരാജയപ്പെടുകയായിരുന്നു. കൊല്‍ക്കത്ത ഐ പി എല്‍ ചാംപ്യന്‍ പട്ടം നേടുകയും ചെയ്തു.

ഈ കളിക്കാരനെ വളരെ അടുത്ത് നിന്നു നിരീക്ഷിച്ചിട്ടുള്ള ആര്‍ക്കും മനസിലാകും 29കാരനായ ബംഗാളി യുവാവ് എന്നും വളരെ നിശബ്ദനായി ടീമിന് വേണ്ടി നിലകൊള്ളുകയായിരുന്നു എന്ന്. സാഹയെ പഴയ സ്കൂളില്‍ നിന്നുള്ള ഒരു കളിക്കാരാനായിട്ടാണ് കരുതുന്നത്. അതായത് ബാറ്റിങ്ങിനെക്കാള്‍ മികച്ചു നില്‍ക്കുന്നതായിരിക്കണം വിക്കറ്റിന് പിറകിലെ പ്രകടനം എന്ന കാഴ്ചപ്പാടില്‍ നിന്നു വരുന്ന കളിക്കാരന്‍ എന്ന നിലയില്‍. മിക്കപ്പോഴും അങ്ങനെയല്ല കാര്യങ്ങള്‍ എങ്കിലും. അതുകൊണ്ടാണ് പരിമിത ഓവര്‍ ക്രിക്കറ്റില്‍ ധോണി പുറത്തിരിക്കുന്ന അവസരങ്ങളിലൊക്കെ സാഹയ്ക്ക് പകരം പാര്‍ഥിവ് പട്ടേലിനെയോ ദിനേശ് കാര്‍ത്തിക്കിനെയോ പരിഗണിക്കുന്നത്. ഇതിനെക്കുറിച്ച് സാഹ ഒരിയ്ക്കലും പരാതിപ്പെട്ടില്ല. അവന്‍ കഠിനമായി പരിശ്രമിച്ചു. കൂടുതല്‍ സമയം നെറ്റില്‍ ചിലവഴിച്ചു.

5.1 ഓവറില്‍ രണ്ടിന് 30 റണ്‍സ് എന്ന നിലയില്‍ ടീം പതറി നില്‍ക്കുമ്പോഴാണ് സാഹ ക്രീസില്‍ എത്തുന്നത്.  താളം കണ്ടെത്താന്‍ കുറച്ചു സമയമെടുത്തെങ്കിലും സുനില്‍ നരൈനെ ലക്ഷ്യമിട്ട് സാഹ തുടങ്ങി. ശേഷം മോണ്‍ മോര്‍ക്കെലിനെയും ഉമേഷ് യാദവിനെയും. നരൈനെതിരെ 194.44, ഉമേഷ് യാദവിനെതിരെ 260.00 മോര്‍ക്കെലിനെതിരെ 300.00 എന്നീ സ്ട്രൈക് റേറ്റിലാണ് സാഹ ഫീനിഷ് ചെയ്തത്. സാഹയുടെ താണ്ഡവം ഇതിനു മുന്‍പെങ്ങും കണ്ടിട്ടില്ലാത്ത ഒന്നായിരുന്നു. നെരത്തെ ഗ്രൂപ് മത്സരത്തില്‍ സണ്‍റൈസെര്‍സ് ഹൈദരബാദിന്റെ 206 എന്ന കൂറ്റന്‍ ടോട്ടലിനെ 8 ബാളുകള്‍ ബാക്കി നില്‍ക്കെ വിജയിക്കാന്‍ കിംഗ്സ് ഇലവന്‍ പഞ്ചാബിനെ സഹായിച്ചത് സാഹയുടെ 26 ബോളില്‍ അടിച്ചു കൂട്ടിയ 54 റണ്‍സാണ്. ഈ പ്രകടനത്തിന് മാന്‍ ഓഫ് ദി മാച്ച് പുരസ്കാരത്തിന് സാഹ അര്‍ഹനായി. ഇനങ്ങനെയൊക്കെ  ആണെങ്കിലും ബാറ്റിംഗില്‍ ഇത്ര ആക്രമോത്സുകത കാണിക്കുന്ന കളിക്കാരനാണ് രണ്ട് തവണ സംസ്ഥാന ക്യാപ്റ്റന്‍ പദവിയില്‍ നിന്നു തഴയപ്പെട്ടത് എന്നു ആര്‍ക്കും വിശ്വസിക്കാന്‍ പ്രയാസം തോന്നും.

Share on

മറ്റുവാര്‍ത്തകള്‍