ഓണ്‍ ലൈന്‍ ക്ലാസുകളിലേക്ക് ഭൂരിപക്ഷം സ്‌കൂളുകളും മാറി കഴിഞ്ഞെന്നാണ് വിവരം. വൈദ്യുതിയും തടസ്സപ്പെട്ടിട്ടുണ്ട്.
മിന്നല്‍ പ്രളയത്തില്‍ കുടുങ്ങി ഗള്‍ഫ് രാജ്യങ്ങള്‍. സൗദി അറേബ്യ, ഒമാന്‍, ദുബൈ അടക്കമുള്ള രാജ്യങ്ങളില്‍ കനത്ത മഴ തുടരുകയാണ്. സൗദി അറേബ്യയില്‍ മിന്നല്‍ പ്രളയത്തെ തുടര്‍ന്ന് റോഡുകളെല്ലാം വെള്ളത്തിനടിയിലായി.rain.
സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. വെള്ളത്തില്‍ മുങ്ങി കിടക്കുന്ന കാറുകളുടെയടക്കം ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ദുരിതപെയ്ത്ത് ഗൗരവമായി ബാധിച്ചിരിക്കുന്നത് ഖാസിം മേഖലയിലാണ്. ഇവിടെ കാലാവസ്ഥ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. 7 മണിക്കൂറോളം അതിശക്തമായ മഴയാണ് പ്രദേശത്തുണ്ടായത്. റിയാദിലെയും സ്‌കൂളുകള്‍ അടച്ചിരിക്കുകയാണ്. ഓണ്‍ ലൈന്‍ ക്ലാസുകളിലേക്ക് ഭൂരിപക്ഷം സ്‌കൂളുകളും മാറി കഴിഞ്ഞെന്നാണ് വിവരം. വൈദ്യുതിയും തടസ്സപ്പെട്ടിട്ടുണ്ട്. അതേസമയം റോഡുകളില്‍ വെള്ളം കയറിയിട്ടുണ്ടെങ്കിലും റിയാദില്‍ വാഹനഗതാഗതം തടസ്സപ്പെട്ടിട്ടില്ല. ഇടിയും മഴയും തുടരുമെന്നാണ് സൗദി കാലാവസ്ഥാ വകുപ്പ് പറഞ്ഞിരിക്കുന്നത്. അതേസമയം,ഒമാനിലും മഴ തുടരുകയാണ്. ഒമാനില്‍ ഇടിയോട് കൂടി ശക്തമായ മഴയുണ്ടാവുമെന്ന് കാലാവസ്ഥ വകുപ്പ് പറഞ്ഞു. സ്‌കൂളുകളെല്ലാം ഇവിടെ അടച്ചിരിക്കുകയാണ്.
ലോക ഭൂപടത്തിന് മുന്നിൽ മലയാളിക്ക് എന്ത് കാര്യം?
ദുബായില്‍ എല്ലാ ബീച്ചുകളും പാര്‍ക്കുകളും മാര്‍ക്കറ്റുകള്‍ അടച്ചിട്ടിരിക്കുകയാണ്. കടല്‍ തീരത്തേക്കുള്ള യാത്രയ്ക്കും വിലക്കുണ്ട്.ബീച്ചില്‍ ഇറങ്ങരുതെന്നും നിര്‍ദേശമുണ്ട്. ദുബായില്‍ മഴ കനക്കുമെന്ന മുന്നറിയിപ്പാണ് കാലാവസ്ഥ വകുപ്പ് നല്‍കുന്നത്. അടുത്ത രണ്ട് ദിവസത്തേക്ക് കനത്ത മഴയില്‍ യുഎഇയിലുണ്ടാവും.അതേസമയം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാനാണ് നിര്‍ദേശം. അതുപോലെ സ്‌കൂളുകളും അടച്ചിട്ടുണ്ട്. ഖത്തറിലും കനത്ത മഴയാണ് അനുഭവപ്പെടുന്നത്. ഇന്ന് ഉച്ച വരെ അതിശക്തമായ മഴ തുടരുമെന്നാണ് ഖത്തര്‍ കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്. ബഹ്റൈനില്‍ മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റുവീശാനും ഇടിയോട് കൂടിയ മഴ പെയ്യാനും സാധ്യതയുണ്ടെന്നാണ് പ്രവചനം. കുവൈത്തില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. ഞായറാഴ്ച്ച മുതല്‍ കുവൈത്തില്‍ മഴ തുടരുന്നുണ്ട്.
Content Summary; Schools closed as heavy rain and floods forecast in Gulf Region
rain rain Soudi Oman Uae School flood