UPDATES

നിറങ്ങളും കാര്‍ട്ടൂണും; കുട്ടികളെ ആകര്‍ഷിക്കുന്ന വിപണി തന്ത്രം

70% പാക്കറ്റ് ഫുഡുകളും ആരോഗ്യം നശിപ്പിക്കും -റിപ്പോര്‍ട്ട്

                       

കാഡ്ബറിയും, ഓറിയോയും എല്ലാം കുട്ടികളോടൊപ്പം മുതിര്‍ന്നവരും ആസ്വദിക്കുന്നതാണ്. എന്നാല്‍ ഇത്തരം ഉത്പന്നങ്ങളില്‍ അമിതമായ അളവില്‍ കൊഴുപ്പും പഞ്ചസാരയും അടങ്ങിയിട്ടുണ്ട് എന്ന ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വന്നിരിക്കുന്നത്. കുട്ടികള്‍ തുടര്‍ച്ചയായി തങ്ങളുടെ ഉത്പന്നങ്ങള്‍ വാങ്ങുന്നതിന് ഇത്തരം കമ്പനികള്‍ ഉപയോഗിക്കുന്ന പാക്കേജിങ് തന്ത്രവും റിപ്പോര്‍ട്ട് ചൂണ്ടി കാണിക്കുന്നുണ്ട്.

കുട്ടികളെ മധുരപലഹാരങ്ങളും മിഠായികളും വാങ്ങാന്‍ വീണ്ടും ആഗ്രഹിക്കുന്ന തരത്തില്‍ ആകര്‍ഷകമായ നിറങ്ങളും കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളെയുമാണ് വന്‍കിട കമ്പനികള്‍ ഉല്‍പന്നങ്ങളുടെ പാക്കേജിനായി ഉപയോഗിക്കുന്നത്. ഷെഫ് ജാമി ഒലിവറിന്റെ നേതൃത്വത്തില്‍, കാമ്പെയ്ന്‍ ഗ്രൂപ്പായ ബൈറ്റ് ബാക്ക് യുകെയില്‍ വില്‍ക്കുന്ന 262 ഉല്‍പന്നങ്ങളില്‍ നടത്തിയ പഠനത്തിലാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍. കൂടുതല്‍ ജങ്ക് ഫുഡ് വില്‍ക്കുന്നതിനായി കുഞ്ഞു മനസുകളെ കീഴടക്കാന്‍ രൂപകല്‍പ്പന ചെയ്ത പാക്കേജിംഗ് ഭക്ഷണ നിര്‍മ്മാതാക്കള്‍ മനഃപൂര്‍വ്വം ഉപയോഗിക്കുന്നതായാണ് ജാമി ഒലിവര്‍ അവകാശപ്പെടുന്നത്.


ലോക ഭൂപടത്തിന് മുന്നിൽ മലയാളിക്ക് എന്ത് കാര്യം


ലണ്ടനിലെ ക്യൂന്‍ മേരി യൂണിവേഴ്സിറ്റിയിലെ ഭക്ഷ്യ വിദഗ്ധരുടെ സംഘം നടത്തിയ ഗവേഷണത്തില്‍, കൊഴുപ്പ്, ഉപ്പ്, പഞ്ചസാര എന്നിവയുടെ അളവ് മൂലം ഇത്തരത്തിലുള്ള 78% ഉല്‍പ്പന്നങ്ങള്‍ അനാരോഗ്യകരമാണെന്ന് കണ്ടെത്തിയിരുന്നു. 67% ഉല്‍പന്നങ്ങളിലും ഏതെങ്കിലും കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളെ കവറില്‍ ഉള്‍പ്പെടുത്തിയതായും കണ്ടെത്തി. കുട്ടികളുടെ ശ്രദ്ധ ആകര്‍ഷിക്കുന്നതിനായി 80% ഉല്‍പന്നങ്ങളും കടുത്ത നിറങ്ങളും രസകരമായ പാറ്റേണുകളും അക്ഷരങ്ങളും ഉപയോഗിച്ചു കൊണ്ടാണ് വില്‍പന നടത്തുന്നത്. ഇത് തീര്‍ത്തും അനാരോഗ്യകരമായ പ്രവണതയാണ് എന്നും ഗവേഷണ സംഘം ചൂണ്ടികാണിച്ചു.

”ചില പ്രമുഖ കമ്പനികള്‍ ഉല്‍പ്പന്നങ്ങള്‍ എത്തിക്കാന്‍ ആകര്‍ഷകമായ പാക്കേജിംഗ് തന്ത്രമാണ് ഉപയോഗിക്കുന്നത്. കിന്‍ഡര്‍ സര്‍പ്രൈസ്, റാണ്ടംസ് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ഈ പാക്കറ്റുകളിലെ ഓരോ ഉത്പന്നങ്ങളിലും ഉയര്‍ന്ന അളവിലാണ് പഞ്ചസാരയും കൊഴുപ്പും കുട്ടികളിലേക്ക് എത്തുന്നത്. കാഡ്ബറി, ഓറിയോ, മില്‍ക്ക, ഡയറിലീ തുടങ്ങിയ ബ്രാന്‍ഡുകളുടെ ഉടമസ്ഥതരായ മൊന്‍ഡ്ലെസ് ഇന്റര്‍നാഷണല്‍ നിര്‍മ്മിച്ച 58 ആകര്‍ഷണീയമായ കുട്ടികള്‍ക്കുള്ള ഉല്‍പ്പന്നങ്ങളും അനാരോഗ്യകരമാണെന്ന് സര്‍വേ കണ്ടെത്തിയിട്ടുണ്ട്. അതോടൊപ്പം പ്രമുഖ ചോക്ലറ്റ് നിര്‍മാണ കമ്പനിയായ ഫെറേറോയുടെ 22 ഉല്‍പന്നങ്ങളിലും വലിയ അളവില്‍ കൊഴുപ്പിന്റെയും ഉപ്പിന്റെയും പഞ്ചസാരയുടെയും സാന്നിധ്യവും ബൈറ്റ് ബാക്ക് നടത്തിയ സര്‍വേയില്‍ കണ്ടെത്തിയിരുന്നു.

കൂടാതെ, മാര്‍സ്, പെപ്സികോ, കെല്ലോഗ്സ് എന്നിവ കുട്ടികളെ ആകര്‍ഷിക്കുന്ന ഡസന്‍ കണക്കിന് ഉല്‍പന്നങ്ങള്‍ സമാനമായ രീതിയില്‍ വിറ്റഴിക്കുന്നുവെന്നും റിപ്പോര്‍ട്ട് പറയുന്നു. റിപ്പോര്‍ട്ടുകള്‍ ചര്‍ച്ചയായതിന് പിന്നാലെ, മൊണ്ടെലെസ് ബൈറ്റ് ബാക്കിന്റെ കണ്ടെത്തലുകള്‍ നിരസിക്കുകയാണ് കമ്പനികള്‍ ചെയ്തത്. രാജ്യത്തെ വിപണന മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുന്ന ഉത്തരവാദിത്തമുള്ള ഭക്ഷണ നിര്‍മ്മാതാക്കള്‍ ആണ് തങ്ങള്‍ എന്ന അവകാശവാദം ഇവര്‍ ഉന്നയിക്കുന്നു.

 

content summary : Bite Back, a Jamie Oliver campaign group, found the 10 biggest producers reel in young shoppers with attention-grabbing colours and cartoons

Share on

മറ്റുവാര്‍ത്തകള്‍