UPDATES

ട്രെന്‍ഡിങ്ങ്

ഇതര മതസ്ഥയായ കാമുകിയെ കുടുംബത്തിന് പരിചയപ്പെടുത്താൻ ദുരഭിമാനം അനുവദിച്ചില്ല

ഗർഭിണിയായ 20 കാരിയെ കാമുകൻ കൊലപ്പെടുത്തി

                       

ഗർഭിണിയായ തൻ്റെ കാമുകിയെ കഴുത്ത് ഞെരിച്ചു കൊന്ന കാമുകനായ സോമാലിയൻ യുവാവിനെ സ്വീഡിഷ് പോലീസ് അറസ്റ്റ് ചെയ്‌തു. സ്വീഡിഷ് വംശജയായ സാഗ ഫോർസ്‌ഗ്രെൻ എൽനെബോർഗാണ് കൊലചെയ്യപ്പെട്ടത്. കൊലപാതകിയുടെ പേര് വിവരങ്ങൾ ഇതുവരെ സ്വീഡിഷ് പോലീസ് വെളിപ്പെടുത്തിയിട്ടില്ല. സാഗ ഫോർസ്‌ഗ്രെനിന്റേത് ദുരഭിമാന കൊലയാണെന്നാണ് സ്വീഡിഷ് പോലീസിന്റെ നിഗമനം. സാഗയെ തന്റെ മുസ്ലിം കുടുംബത്തിനെ പരിചയപ്പെടുത്താൻ ഇയാൾ താല്പര്യപെട്ടിരുന്നില്ലെന്നാണ് പോലീസ് വ്യക്തമാകുന്നത്.

2023 ഏപ്രിൽ 28 നാണ് സ്വീഡിഷ് നഗരമായ ഒറെബ്രോയിലെ വീടിനുള്ളിൽ സാഗയെ മരിച്ച നിലയിൽ കണ്ടെത്തുന്നത്. 20 വയസ്സ് മാത്രമുള്ള സാഗ മരിക്കുമ്പോൾ ഏഴ് മാസം ഗർഭിണി കൂടിയായിരുന്നു. ഇലക്ട്രിക് വയർ ഉപയോഗിച്ച് കഴുത്തു ഞെരിച്ചാണ് സാഗയെ കൊലപ്പെടുത്തിയത്. ക്രൈം വാർത്തകൾ അന്വേഷിക്കുന്ന ചില വെബ്സൈറ്റുകൾ ഇരുവരുടെയും സാമൂഹ്യ മാധ്യമങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ റിപ്പോർട്ടുകൾ പ്രകാരം സംഗയുടെ പങ്കാളി മൊഹമ്മദമിൻ അബ്ദിരിസെക് ഇബ്രാഹിം എന്ന വ്യക്തിയാണ് എന്നാണ്. പ്രതിയായ ഇയാൾക്കെതിരെ കൊലപാതകം കുറ്റം ചുമത്തുന്നത് 2024 ഏപ്രിൽ ആദ്യവാരത്തിലാണ്. നിലവിൽ സാഗയുടെ കൊലപാതക കുറ്റം മാത്രമാണ് കാമുകനെതിരെ ചുമത്തിയിരിക്കുന്നത്. ഗർഭസ്ഥ ശിശുവിന്റെ മരണത്തിൽ ഇയാൾക്കെതിരെ കുറ്റം ചുമത്തിയിട്ടില്ല.

സാഗയുടെ കിടപ്പുമുറിയും കൊലപാതക ആയുധമെന്ന് സംശയിക്കുന്ന ഇലക്ട്രിക്കൽ വയറും ഉൾപ്പെടെ കുറ്റകൃത്യം നടന്ന സ്ഥലത്തിൻ്റെ ഫോട്ടോകൾ അടങ്ങിയ 1,000 പേജുള്ള ഡോസിയർ ( കേസിനെ സംബന്ധിച്ച രേഖാസമാഹാരം ) സ്വീഡിഷ് പോലീസ് പുറത്തുവിട്ടിട്ടുണ്ട്.

വ്യത്യസ്ത സംസ്കാരത്തിൽ നിന്നുള്ള സ്ത്രീയുമായി പ്രണയബന്ധത്തിലാകുന്നത് അംഗീകരിക്കാൻ കഴിയാത്ത ഒരു സാഹചര്യമാണ് ഇയാളുടെ വീട്ടിലേത് എന്നാണ് പ്രോസിക്യൂട്ടർമാർ പറയുന്നത്. സാഗയുമായുള്ള തൻ്റെ രണ്ട് വർഷത്തോളമായുള്ള ബന്ധം ഇയാളുടെ കുടുംബത്തിന് ഇഷ്ടപ്പെടിലെന്ന് അറിയാവുന്നതിനാൽ ഇയാൾ ഇരുവരുടെയും ബന്ധം രഹസ്യമാക്കി വച്ചിരുന്നതായാണ് പോലിസ് പറയുന്നത്.

“>

 

‘ സാഗയുടെ കാമുകൻ അവളെ ഇലക്ട്രിക്കൽ വയർ ഉപയോഗിച്ച് ശ്വാസംമുട്ടിച്ചും കഴുത്തുഞെരിച്ചുമാണ് കൊലപ്പെടുത്തിയത്. കഴുത്തിലെ അമിതമായ സമ്മർദ്ദം സാഗയുടെ ശ്വാസഗതി തടസ്സപെടുത്തിയതിനാൽ ഇത് സാഗയുടെ തലയിലേക്കുള്ള രക്തപ്രവാഹത്തെയും ബാധിച്ചതാണ് മരണ കാരണം. സാഗയെ കൊലപ്പെടുത്തി തന്റെ കുടുംബത്തിന്റെ മാനം സംരക്ഷിക്കാനും അപ്രീതിക്ക് കാരണമാകാതിരിക്കാനുമാണ് ഇയാൾ ശ്രമിച്ചത് എന്നും പ്രോസിക്യൂട്ടർ എലിസബത്ത് ആൻഡേഴ്സൺ പറഞ്ഞു’.

Share on

മറ്റുവാര്‍ത്തകള്‍