നോട്ട് നിരോധനത്തെ സംബന്ധിച്ച് ധനമന്ത്രാലയത്തിന്റെ പക്കല്‍ കൃത്യമായ രേഖകള്‍ ഉണ്ട്
നവംബര്‍ എട്ടിന് രാജ്യത്തെ 500, 1000 നോുകള്‍ നിരോധിച്ച കേന്ദ്ര സര്‍ക്കാരിന്റെ നടപടിയെകുറിച്ച് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിക്ക് അറിവുണ്ടായിരുന്നോയെന്ന് വെളിപ്പെടുത്താനാകില്ലന്ന് ധനമന്ത്രാലയം. പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷയിലാണ് ധനമന്ത്രാലയത്തിന്റെ മറുപടി എത്തിയിരിക്കുന്നത്. നോട്ട് നിരോധനത്തെ സംബന്ധിച്ച് ധനമന്ത്രാലയത്തിന്റെ പക്കല്‍ കൃത്യമായ രേഖകള്‍ ഉണ്ടെങ്കിലും അത് വെളിപ്പെടുത്താനാകില്ലന്നും ഇവ വിവരാവകാശത്തിന്റെ പരിധിയില്‍ വരില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.
നോട്ടു നിരോധനം പ്രഖ്യാപിക്കുന്നതിന് മുന്‍പ് സാമ്പത്തിക കാര്യ ഉപദേഷ്ടാവിനും, ധനമന്ത്രിക്കും ഇക്കാര്യത്തെ കുറിച്ചറിയാമോ എന്നത് സംബന്ധിച്ച് നേരത്തെ റിസര്‍വ്വ് ബാങ്കിനും പ്രധാനമന്ത്രിയുടെ ഓഫീസിനും അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ ഈ വിവരങ്ങള്‍ വിവരാവകാശത്തിന്റെ പരിധിയില്‍ വരുന്നതല്ല എന്നായിരുന്നു പ്രധാനമന്ത്രിയുടെ ഓഫീസും റിസര്‍വ്വ് ബാങ്കും അറിയിച്ചിരുന്നത്.