UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

രക്തസമ്മര്‍ദ്ദവും പ്രമേഹവും നിയന്ത്രിക്കാന്‍ ദിവസവും ഈ നട്‌സുകള്‍ കഴിക്കാം

രക്തസമ്മര്‍ദ്ദവും പ്രമേഹവും നിയന്ത്രിക്കാന്‍ പിസ്ത, ബദാം, വാള്‍നട്ട് തുടങ്ങിയ നട്ട്‌സുകള്‍ക്ക് സാധിക്കുമെന്നാണ് യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയയിലെ ഗവേഷകരുടെ കണ്ടെത്തല്‍.

                       

ചെറുപ്പക്കാര്‍ ഉള്‍പ്പടെയുള്ളവര്‍ രക്തസമ്മര്‍ദ്ദവും പ്രമേഹവും കൊണ്ട് വലയുകയാണ്. ചിട്ടയായ ഭക്ഷണ നിയന്ത്രണങ്ങളും വ്യയാമവും കൊണ്ട് നല്ലൊരു പരിധിവരെ രക്തസമ്മര്‍ദ്ദവും പ്രമേഹവും നിയന്ത്രിക്കാന്‍ സാധിക്കും. ദിവസവും ഈ നട്‌സുകള്‍ കഴിക്കാം. ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും ടൈപ്പ് 2 പ്രമേഹവും നിയന്ത്രിക്കാന്‍ ഏറ്റവും മികച്ച ഭക്ഷണമാണ് നട്‌സ്.

രക്തസമ്മര്‍ദ്ദം മൂലം ഹൃദയാഘാതം, സ്ട്രോക്ക്, വൃക്കരോഗം, മറവിരോഗം, അന്ധത, ലൈംഗികശേഷിക്കുറവ്, ടെന്‍ഷന്‍, അമിതവണ്ണം, ഉറക്കക്കുറവ് ഇങ്ങനെ നിരവധി പശ്‌നങ്ങളുണ്ടാകാറുണ്ട്. രക്തസമ്മര്‍ദ്ദവും പ്രമേഹവും നിയന്ത്രിക്കാന്‍ പിസ്ത, ബദാം, വാള്‍നട്ട് തുടങ്ങിയ നട്ട്‌സുകള്‍ക്ക് സാധിക്കുമെന്നാണ് യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയയിലെ ഗവേഷകരുടെ കണ്ടെത്തല്‍. കശുവണ്ടിയും കപ്പലണ്ടിയും നല്ലതാണ്.

പ്രമേഹ രോഗികള്‍ ദിവസവും നാല് അഞ്ച് ബദാം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കും. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഉള്ളവര്‍ക്കും ഗുണകരമാണിത്. ധാരാളം പോഷകഗുണങ്ങള്‍ അടങ്ങിയിട്ടുള്ള ബദാം ശരീരത്തിലെ ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. രാത്രിയില്‍ നാലോ അഞ്ചോ ബദാം ചൂടുവെള്ളത്തില്‍ ഇട്ടുവച്ച് രാവിലെ തൊലി കളഞ്ഞ ശേഷം കഴിക്കുന്നതാണ് നല്ലത്.

ഒട്ടേറെ ഗുണങ്ങളുള്ള വാള്‍നട്ട്, നട്ട്‌സുകളുടെ രാജാവ് എന്നാണ് അറിയപ്പെടുന്നത്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ ഏറ്റവും മികച്ച ഒന്നാണ് വാള്‍നട്ട്. വാള്‍നട്ടില്‍ അടങ്ങിയിരിക്കുന്ന ആല്‍ഫാ ലീനോ ലെനിക് ആസിഡുകള്‍ക്ക് ക്യാന്‍സര്‍, പ്രമേഹം, ഹൃദ്രോഗം എന്നിവ തടയാന്‍ ശേഷിയുണ്ട്. ഓരോ ഗ്രാം ആല്‍ഫാ ലീനോ ലെനിക് ആസിഡ് ഹൃദ്രോഗം വരാനുളള സാധ്യത പത്ത് ശതമാനമാക്കി കുറയ്ക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്.

പ്രോട്ടീന്റെ കലവറയായി കണക്കാക്കുന്ന പിസ്ത കഴിച്ചാല്‍ പ്രമേഹ രോഗികളില്‍ ക്ഷീണം അകറ്റുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും സഹായിക്കുന്നു. പിസ്തയിലുള്ള വിറ്റാമിന്‍ ബി രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് കൂട്ടാന്‍ സഹായിക്കും. വൈറ്റമിന്‍ ബി മസ്തിഷ്‌കത്തിന്റെ പ്രവര്‍ത്തനം ശക്തമാക്കാനും രോഗപ്രതിരോധശേഷി കൂട്ടാനും സഹായിക്കുന്നു. ദിവസവും നാലോ അഞ്ചോ പിസ്ത കഴിക്കുന്നത് വളരെ ഉത്തമമാണ്.

Read: പഞ്ചസാരയുടെ അളവ് അധികമുള്ള ശീതളപാനീയം സ്ഥിരമായി കുടിക്കുന്നവര്‍ നേരത്തെ മരിക്കും: ലോകാരോഗ്യ സംഘടനയുടെ പഠനം

 

Share on

മറ്റുവാര്‍ത്തകള്‍