UPDATES

ഹെൽത്തി ഫുഡ്

ഉറക്കമില്ലായ്മക്ക് ജങ്ക് ഫുഡ്മായി ബന്ധമുണ്ടോ? ഉണ്ടെന്നാണ് ഗവേഷകര്‍ പറയുന്നത്

ഉറക്കമില്ലായ്മയും ഭക്ഷണവും തമ്മിലുള്ള ബന്ധത്തിനിടയില്‍ ഹോര്‍മോണ്‍ സൃഷ്ടിക്കുന്ന വ്യത്യാസങ്ങള്‍ക്ക് പരിധി ഉണ്ടെന്നാണ് നിഗമനം

                       

കഴിക്കുന്ന ഭക്ഷണത്തിന്റെ അളവും രീതിയും തലച്ചോറിന്റെ പ്രവര്‍ത്തനവും തമ്മിലുള്ള ബന്ധം ശാസ്ത്രജ്ഞര്‍ വ്യക്തമാക്കിയിരുന്നു. ഉറക്കക്കുറവും ശരീരഭാരം വര്‍ധിക്കുന്നതും തമ്മില്‍ ബന്ധം ഉണ്ടെന്നും ഗവേഷകര്‍ കണ്ടെത്തി. ഉറക്കമില്ലായ്മ ഹോര്‍മോണ്‍ അളവുകളില്‍ വ്യത്യാസം വരുത്തുന്നതും തുടര്‍ന്ന് വിശപ്പ് കൂടുന്നതുമാണ് ഈ അവസ്ഥയ്ക്ക് കാരണം.

അതേസമയം, പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നത് മറ്റൊന്നാണ്. ഉറക്കമില്ലായ്മയും ഭക്ഷണവും തമ്മിലുള്ള ബന്ധത്തിനിടയില്‍ ഹോര്‍മോണ്‍ സൃഷ്ടിക്കുന്ന വ്യത്യാസങ്ങള്‍ക്ക് പരിധി  ഉണ്ടെന്നാണ് നിഗമനം. തലച്ചോര്‍ നല്‍കുന്ന നിര്‍ദേശങ്ങളിലും പ്രതിപ്രവര്‍ത്തനങ്ങളിലുമാണ് ഹോര്‍മോണ്‍ അളവിലെ ഏറ്റക്കുറച്ചിലിന് സ്വാധീനം ഉള്ളതെന്ന് ഗവേഷകര്‍ പറയുന്നു.

ഉറക്കക്കുറവും കഴിക്കുന്ന ഭക്ഷണവും തമ്മിലുള്ള ബന്ധം ഗവേഷകര്‍ പുതിയതായി ശേഖരിച്ച തെളിവുകള്‍ വ്യക്തമാക്കുമെന്നാണ് ഗവേഷകന്‍ പ്രൊഫ ജാന്‍ പീറ്റര്‍സ് (Jan Peters) പറയുന്നത്. ന്യൂറോസയന്‍സ് മാസികയിലാണ് വിശദമായ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. 19നും 33നും ഇടയില്‍ പ്രായമുള്ള 32 പുരുഷന്മാരില്‍ ആയിരുന്നു പരീക്ഷണം. പാസ്ത, ഒരു ആപ്പിള്‍, ഒരു സ്‌ട്രോബറി എന്നിവ എല്ലാവര്‍ക്കും കഴിക്കാന്‍ നല്‍കി.

സ്ലീപ് ട്രാക്കിംഗ് ഡിവൈസ് ഉപയോഗിച്ച് ഉറങ്ങാനായി കുറച്ചുപേരെയും ഉറങ്ങാതിരിക്കാന്‍ ആക്ടിവിറ്റികള്‍ക്ക് ഒപ്പം ലബോറട്ടറിയിലേക്ക് മറ്റുള്ളവരെയും പറഞ്ഞയച്ചു.

അടുത്ത ദിവസം രാവിലെ എല്ലാവരും കഴിക്കാനായി എത്തി. ഇവരില്‍ 29 പുരുഷന്മാരുടെ രക്തത്തിലെ പഞ്ചസാരയുടെ അളവും വിശപ്പുമായി ബന്ധപ്പെട്ട ഹോര്‍മോണിന്റെ അളവും പരിശോധിച്ചു. ഒരാഴ്ചയ്ക്ക് ശേഷം ഇവരില്‍ തന്നെ ഉണര്‍ന്നിരുന്നവരോട് ഉറങ്ങാന്‍ ആവശ്യപ്പെട്ടും മറ്റുള്ളവരോട് ഉണര്‍ന്നിരിക്കാന്‍ നിര്‍ദേശിച്ചുo ഗവേഷണം തുടര്‍ന്നു. ഉറങ്ങിയാലും ഉണര്‍ന്നിരുന്നാലും എല്ലാവര്‍ക്കും വിശപ്പിന്റെ തോത് സാധാരണമാണെന്നും ബ്ലഡ് ഷുഗര്‍ ഉള്‍പ്പെടെയുള്ള പരിശോധനയില്‍ കാര്യമായ വ്യത്യാസം ഇല്ലാത്തതായും വ്യക്തമായി. ഉറക്കമില്ലായ്മയുടെ സമയത്ത് ഹങ്ഗര്‍ ഹോര്‍മോണ്‍ ആയ ‘ghrelin’യുമായി ബന്ധമുള്ള des-acyl-ghrelin, ഉയര്‍ന്ന അളവില്‍ കാണപെട്ടു.

ഈ നേരത്ത് ലബോറട്ടറി പരീക്ഷണത്തിന്റെ ഭാഗമായി എല്ലാവരെയും വിവിധ ഫാസ്റ്റ്/ജങ്ക് ഫുഡ്ഡുകളുടെ ചിത്രങ്ങള്‍ കാണിച്ചിരുന്നു. ഭക്ഷണത്തിനോട് പ്രതികരിക്കുന്ന തലച്ചോറിന്റെ ഭാഗമായ amygdala ഈ സമയത്ത് കാര്യക്ഷമം ആകുന്നുണ്ട്. അതിനാല്‍ ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങള്‍ അല്ല ഉറക്കമില്ലായ്മ അനുഭവപ്പെടുമ്പോള്‍ പൂര്‍ണമായി സജീവമാകുന്നതെന്നാണ് ഗവേഷകരുടെ വിലയിരുത്തല്‍.

ന്യൂറോശാസ്ത്രജ്ഞന്‍ ക്രിസ്ത്യന്‍ ബെനഡിക്റ്റ് (Christian Benedict) ഉള്‍പ്പടെ നിരവധി പേര്‍ ഈ ഗവേഷണത്തെ സ്വാഗതം ചെയ്തു. ആരോഗ്യമുള്ള ഭക്ഷണത്തോട് മനുഷ്യ ശരീരത്തിന്റെ പ്രതികരണം എന്ന മേഖലയില്‍ ഈ ഗവേഷണം പൂര്‍ണമല്ല എന്ന അഭിപ്രായവും അദ്ദേഹം പങ്കുവെക്കുന്നു. അതിനാല്‍ ജങ്ക് ഫുഡിനോടുള്ള ശരീരത്തിന്റെ പ്രതികരണമാകില്ല ആരോഗ്യമുള്ള ഭക്ഷണത്തോടെന്നും അദ്ദേഹം ഓര്‍മിപ്പിക്കുന്നു

Share on

മറ്റുവാര്‍ത്തകള്‍