UPDATES

കമൽ നാഥും കളം വിടുകയാണോ?

ഇനി എന്താണ് കോൺഗ്രസിന്റെ ഭാവി?

                       

മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയും മധ്യപ്രദേശ് മുഖ്യമന്ത്രിയുമായിരുന്ന കമൽനാഥ് കോൺഗ്രസ് വിടുന്നുവെന്ന അഭ്യൂഹം ശക്തമാകുന്നു. ബിജെപി നേതൃത്വവുമായി കമൽനാഥും മകനും ചിന്ദ്‍വാര എംപിയുമായ നകുൽനാഥും ഉടൻ കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരങ്ങൾ. അതിനിടെ കമൽ നാഥിന് പുറമെ മുതിർന്ന കോൺഗ്രസ് നേതാവ് മനീഷ് തിവാരി ബിജെപിയിൽ ചേരുമെന്ന് സൂചനകളും ലഭിച്ചുതുടങ്ങിയിട്ടുണ്ട്. നിലവിൽ പഞ്ചാബിലെ അനന്ത്പൂർ സാഹിബിൽനിന്നുള്ള കോൺഗ്രസ് എംപിയായ തിവാരി ലുധിയാന ലോക്‌സഭാ മണ്ഡലത്തിൽനിന്നു ബിജെപിക്കു വേണ്ടി മത്സരിക്കാനാണ് നീക്കം.

കമൽനാഥിന്റെ ബിജെപിയിലേക്കുള്ള രാഷ്ട്രീയ പ്രവേശനം പാർട്ടിയെ പലവിധത്തിൽ സഹായിച്ചേക്കാം. പരിചയസമ്പന്നനായ ഒരു രാഷ്ട്രീയക്കാര നെ കൂടെ കൂട്ടുക എന്നതിനേക്കൾ പല രീതിയിൽ കമൽനാഥിൻ്റെ നീക്കം തന്ത്രപരമായി ബിജെപിക്ക് ഗുണം ചെയ്യും. മധ്യപ്രദേശിൽ കമലനാഥിനുള്ള രാഷ്ട്രീയ പിന്തുണ കൂടി ബിജെപിക്ക് വോട്ടാക്കി മാറ്റാൻ കഴിയും. പോരാതെ ഇരുപാർട്ടികളിലും ആന്തരികമായ മാറ്റങ്ങളെ പോലും സ്വാധീനിച്ചേക്കാം. അതായത് ബി.ജെ.പിക്കുള്ളിലെ ഐക്യം വർധിപ്പിക്കാനും കോൺഗ്രസിൽ ഭിന്നതയുണ്ടാക്കാനും സാധ്യതയുണ്ട്. കൂടാതെ കമൽനാഥിൻ്റെ നീക്കം ബി.ജെ.പിയുടെ പ്രശസ്തി വർധിപ്പിക്കും, എതിർപക്ഷത്തുള്ള പ്രധാന വ്യക്തികൾക്കു പോലും ബി.ജെ.പിയിൽ സാധ്യതയുണ്ടെന്ന് ആഖ്യാനത്തിലേക് നയിക്കും.

പാർട്ടിയുടെ ഒരു കേന്ദ്ര നേതാവിൻ്റെ അഭിപ്രായത്തിൽ, ബിജെപിക്ക് രണ്ട് പ്രധാന പരിഗണനകൾ ഉണ്ടായിരുന്നു. “ഒന്ന്, മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രി അശോക് ചവാൻ്റെ തൊട്ടുപിന്നാലെ കമൽനാഥിൻ്റെ കൂടി പ്രവേശനം, മുൻ മുഖ്യമന്ത്രിമാരെ നിലനിർത്താൻ പോലും കഴിയാത്തവിധം കോൺഗ്രസ് തകർന്നുവെന്ന സന്ദേശം നൽകും. എതിരാളിയെക്കാൾ ബഹുദൂരം മുന്നിലുള്ള രാജ്യത്തെ ഏറ്റവും വലിയ രാഷ്ട്രീയ ശക്തിയായി ഇത് ബിജെപിയെ അടിവരയിടും,” നേതാക്കൾ പറഞ്ഞു. രണ്ടാമതായി രാഷ്ട്രീയത്തിൽ ഇടം നഷ്ടപ്പെട്ടതിനാൽ പരിമിതമായ ഫണ്ടുമായി ബുദ്ധിമുട്ടുന്ന കോൺഗ്രസിനും കമൽനാഥിൻ്റെ വിടവാങ്ങൽ തിരിച്ചടിയാണെന്ന് ബിജെപിക്കുള്ളിൽ നിന്നുള്ള രണ്ട് പ്രവർത്തകർ ഇന്ത്യൻ എക്സ് പ്രസിനോട് പറഞ്ഞു. പാർട്ടിക്ക് വേണ്ടി പണം സ്വരൂപിക്കുന്നതിൽ പ്രഗൽഭനായ ഒരാളെ കൂടിയാണ് കോൺഗ്രസ് നഷ്ടപ്പെടുത്തുന്നത്.

കമൽനാഥ് ബിജെപിയിൽ ചേരുമ്പോൾ ചിന്ദ്വാര, ജബൽപൂർ തുടങ്ങിയ പ്രദേശങ്ങളിൽ നിന്ന് തൻ്റെ അനുയായികളെ കൊണ്ടുവരാൻ സാധ്യതയുണ്ടെന്ന് മധ്യപ്രദേശിലെ ബിജെപി നേതാവ് പറഞ്ഞു. കോൺഗ്രസ് ശക്തമായ ഒരു സംസ്ഥാനത്ത് പാർട്ടി തകർന്നെന്ന പ്രതീതി അത് സൃഷിട്ടിക്കും, പ്രത്യേകിച്ച് ജ്യോതിരാദിത്യ സിന്ധ്യയുമായി അടുപ്പമുള്ള മറ്റ് നേതാക്കളും കോൺഗ്രസ് വിട്ട് ചമ്പൽ ഡിവിഷനിൽ ബിജെപിയിൽ ചേർന്നതിന് ശേഷം ഇതിന്റെ ആക്കം കൂടും.

സംസ്ഥാനത്തെ കോൺഗ്രസ് വ്യത്യസ്ത ഗ്രൂപ്പുകളാൽ രൂപപ്പെട്ടതാണെന്ന് മധ്യപ്രദേശിലെ ബിജെപി അംഗം പരാമർശിക്കുന്നു. അർജുൻ സിങ്ങിനെപ്പോലുള്ള സ്വാധീനമുള്ള നേതാക്കൾ ഇപ്പോൾ സജീവമല്ലാത്തതും ദിഗ്‌വിജയ സിംഗ് ഹിന്ദുമതത്തെക്കുറിച്ചുള്ള അദ്ദേഹത്തിൻ്റെ അഭിപ്രായങ്ങളുടെ പേരിൽ വിമർശനങ്ങൾ നേരിടുന്നതും, സാധാരണക്കാർക്കിടയിൽ പാർട്ടിക്കുള്ള പിന്തുണ ദുർബലമായി. കൂടാതെ, ജ്യോതിരാദിത്യ സിന്ധ്യ ഇതിനകം ബിജെപിയിലേക്ക് മാറിയതും, തൊട്ടുപിന്നാലെ കമൽനാഥും ഈ വഴി നടന്നതോടെ, കോൺഗ്രസിന് മധ്യപ്രദേശിലുള്ള പ്രധാന പ്രാദേശിക നേതാക്കളെയാണ് നഷ്ടമായത്. മധ്യപ്രദേശിൽ ബിജെപിക്ക് കൂടുതൽ നേട്ടമുണ്ടാക്കാൻ ഇത് സഹായിക്കും.

പരിചയസമ്പന്നനായ ഒരു രാഷ്ട്രീയക്കാരനെന്ന നിലയിൽ സ്വന്തം രാഷ്ട്രീയ നിലനിൽപ്പിനായി വാദിക്കുന്ന വ്യക്തിയാണെന്ന് പേര് വെളിപ്പെടുത്താൻ താല്പര്യപ്പെടാത്ത മുതിർന്ന ബിജെപി എംപി പറഞ്ഞു. “ഏകദേശം 80 വയസ്സുള്ള, സമീപകാല തിരഞ്ഞെടുപ്പ് പരാജയത്തിന് ശേഷവും അദ്ദേഹത്തിന് തൻ്റെ രാഷ്ട്രീയ പാരമ്പര്യം നിലനിർത്താനുള്ള ഏക മാർഗം രാഷ്ട്രീയ ധാരയ്ക്കൊപ്പം സഞ്ചരിക്കുക എന്നതാണ്. ബിജെപിയിൽ, തൻ്റെ മകനോ മരുമകളോ തൻ്റെ പാരമ്പര്യം തുടരുന്നുവെന്ന് ഉറപ്പാക്കാൻ കമൽനാഥിന് മികച്ച അവസരമുണ്ട്, ”നേതാവ് പറഞ്ഞു.

ഏതെങ്കിലും പ്രത്യേക രാഷ്ട്രീയ നിലപാടുമായി ബന്ധപ്പെട്ട ശക്തമായ പ്രത്യയശാസ്ത്ര വിശ്വാസങ്ങൾ കമൽനാഥിനില്ലെന്ന് ചില ബിജെപി നേതാക്കൾ ഉയർത്തിക്കാട്ടുന്നു. പകരം, ഇന്ത്യൻ രാഷ്ട്രീയത്തിലെ പ്രമുഖനായ സഞ്ജയ് ഗാന്ധിയുമായുള്ള സൗഹൃദമാണ് കോൺഗ്രസിലെ അദ്ദേഹത്തിൻ്റെ രാഷ്ട്രീയ യാത്രയെ ഏറെ സ്വാധീനിച്ചത്. സത്യത്തിൽ, ബി.ജെ.പിയെ നേരിടാനുള്ള ശ്രമത്തിൽ മൃദു ഹിന്ദുത്വ കാർഡ് ഉപയോഗിക്കാൻ ശ്രമിക്കുന്ന കോൺഗ്രസ് നേതാക്കളുടെ കൂട്ടത്തിൽ അദ്ദേഹം മുന്നിലാണ്.

കഴിഞ്ഞ അസംബ്ലി തിരഞ്ഞെടുപ്പ് സമയത്ത്, ഇന്ത്യൻ എക്‌സ്പ്രസിന് നൽകിയ അഭിമുഖത്തിൽ, അയോധ്യയിൽ അന്ന് നിർമ്മിക്കപ്പെട്ട രാമക്ഷേത്രത്തിൻ്റെ ക്രെഡിറ്റ് കോൺഗ്രസിനും അർഹമാണെന്ന് കമൽനാഥ് അഭിപ്രായപ്പെട്ടിരുന്നു. രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരിക്കെയാണ് ബാബറി മസ്ജിദിൻ്റെ പൂട്ടുകൾ തുറന്നത്, ക്ഷേത്രത്തിൻ്റെ ശിലാന്യാസം ചെയ്യാൻ വിഎച്ച്പിയെ അദ്ദേഹം അനുവദിച്ചു, ബിജെപിക്ക് മാത്രം ക്രെഡിറ്റ് അവകാശപ്പെടാനാവില്ലെന്നും കമൽനാഥ് പറഞ്ഞിരുന്നു.

Share on

മറ്റുവാര്‍ത്തകള്‍