Continue reading “ലോകപരിചയമുള്ള കുറെ എം.ബി.എക്കാര്‍”

" /> Continue reading “ലോകപരിചയമുള്ള കുറെ എം.ബി.എക്കാര്‍”

"> Continue reading “ലോകപരിചയമുള്ള കുറെ എം.ബി.എക്കാര്‍”

">

UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ലോകപരിചയമുള്ള കുറെ എം.ബി.എക്കാര്‍

Avatar

                       

ലോറ മോണ്ടിനി
(സ്ലേറ്റ്)

എംബിഎക്കാര്‍ ലോകം വാഴുകയാണ്. ചുരുങ്ങിയ പക്ഷം ഇന്ന് പഠിച്ചിറങ്ങുന്ന മാസ്റ്റേര്‍സ് ഡിഗ്രികളില്‍ ഭൂരിഭാഗമെങ്കിലും എംബിഎ ആണ്.

കഴിഞ്ഞ നാല്‍പ്പതുവര്‍ഷത്തെ യുഎസ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് എഡ്യുക്കേഷന്‍ വിവരങ്ങള്‍ വിശകലനം ചെയ്താണ് വോക്സ് ഇങ്ങനെ ഒരു നിഗമനത്തിലെത്തിയത്. എഴുപത്തിയൊന്നു മുതല്‍ എംബിഎ ഡിഗ്രികളുടെ ഉയര്‍ച്ച വോക്സ് ഈയടുത്ത് പ്രസിദ്ധീകരിച്ചിരുന്നു.

അവരുടെ ചാര്‍ട്ടുകള്‍ പ്രകാരം ഒരു ബിസിനസ് ഡിഗ്രി എക്കാലവും പ്രചാരത്തിലുണ്ടായിരുന്നു. രണ്ടായിരത്തിരണ്ടുവരെ വിദ്യാഭ്യാസത്തിലുള്ള ഒരു ഡിഗ്രി മാത്രമാണ് അതിനുമുകളില്‍ ഉണ്ടായിരുന്നത്. എന്നാല്‍ ഓരോ ദശാബ്ദം കഴിയുംതോറും ബിസിനസ് ഡിഗ്രികളുടെ പ്രിയമേറിവന്നു. 71ല്‍ 11.2 ശതമാനം മാത്രമായിരുന്ന എംബിഎ ഡിഗ്രി രണ്ടായിരത്തിപന്ത്രണ്ടായപ്പോള്‍ 25.4 ശതമാനമായി ഉയര്‍ന്നു.മറ്റ്വിദ്യാഭ്യാസ ഡിഗ്രികളെ മറികടക്കുകയും ചെയ്തു.

വലിയ ഫീസും ബിസിനസ് ബിരുദധാരികളുടെ ആധിക്യവും കാരണം ഈ ഡിഗ്രി ശരിക്കും പ്രയോജനമുള്ളതാണോ എന്ന് വിദഗ്ധര്‍ ചിന്തിച്ചുതുടങ്ങിയിരിക്കുന്നു. ബിസിനസില്‍ വിജയിക്കാന്‍ ആഗ്രഹിക്കുന്ന ആളുകള്‍ക്ക് ഏറ്റവും പ്രധാനം ലോകപരിചയവും വിലമതിക്കാനാകാത്ത പ്രൊഫഷണല്‍ നെറ്റ്വര്‍ക്കുമാണ്.

ഇന്നത്തെ ബിസിനസ് അതിവേഗമാണ് നീങ്ങുന്നതെന്നും ബിസിനസുകാര്‍ക്ക് ക്ലാസില്‍ ഇരുന്ന് കളയാന്‍ സമയമില്ലെന്നുമാണ് യുപിഎസ് ഐടി മാനേജരും എംബിഎക്കാരനുമായ ക്ലിഫ് ഓക്സ്ഫോര്‍ഡ് പറയുന്നത്.

“ലോകപരിചയം തരുമെങ്കില്‍, പുതിയ ഒരു ബിസിനസിന്റെ വളര്‍ച്ച കണ്ടുമനസിലാക്കാന്‍ കഴിയുമെങ്കില്‍ മാത്രം ഒരു കോഴ്സ് പഠിക്കാന്‍ പോവുക. അല്ലാത്ത എംബിഎകള്‍ എല്ലാം ഫീല്‍ഡില്‍ പരിശീലിക്കാതെ സിനിമ കണ്ട് അത്ലറ്റുകള്‍ പഠിക്കുന്നത് പോലെയാണ്”, അദ്ദേഹം തുടരുന്നു.

കമ്പ്യൂട്ടര്‍ ബിരുദങ്ങള്‍
വെഞ്ചര്‍ ക്യാപ്പിറ്റല്‍ വിദഗ്ധനായ ചമത്ത് പലിഹപിഡിയ പറയുന്നത് ബിസിനസ് താല്പ്പര്യമുള്ള എല്ലാവരും കോഡ് ചെയ്യാന്‍ പഠിക്കണം എന്നാണ്. അതിനുശേഷം നിങ്ങള്‍ക്ക് എന്തുവേണമെങ്കിലും ചെയ്യാം.

കമ്പ്യൂട്ടര്‍സയന്‍സിലെ ഡിഗ്രിയായിരുന്നു എണ്‍പതുകളിലെ ഏറ്റവും പോപ്പുലര്‍ ബിരുദങ്ങളിലൊന്ന്. എന്നാല്‍ 2012ലെ വിവരങ്ങള്‍ പ്രകാരം കമ്പ്യൂട്ടര്‍ ബിരുദത്തിന് പ്രചാരം കുറഞ്ഞുവരുന്നു.

ബിസിനസുകാര്‍ക്കെന്ന പോലെ ഡെവലപ്പേര്‍സിനും പല ഓപ്ഷനുകള്‍ ഇന്നുണ്ട്. ഒരു ബിരുദാന്തരബിരുദം ഉണ്ടാവുക എന്നത് ഒരു നിബന്ധനയല്ല. ഓണലൈന്‍ മാര്‍ഗങ്ങള്‍ ഉപയോഗിച്ചും കോഡിംഗ് ബൂട്ട്ക്യാമ്പുകളില്‍ പങ്കെടുത്തും എന്ട്രിലെവല്‍ പ്രോഗ്രാമര്‍മാര്‍ക്ക് വലിയ ബാധ്യതകളില്ലാതെ മികച്ച വിദ്യാഭ്യാസം നേടാം.  

എന്നാല്‍ ഇങ്ങനെയൊക്കെ കോഡിംഗ് പഠിക്കുന്ന ആളുകളുടെ എണ്ണം കൂടുന്നത്‌ കോംപറ്റീഷന്‍ വര്ധിപ്പിക്കില്ലേ? കോഡ് ചെയ്യാന്‍ പഠിക്കുന്നത് പുതിയ ഒരു വ്യായാമമുറ പോലെയാണ് എന്നാണ് വെഞ്ചര്‍ബീറ്റ് പറയുന്നത്. 2014ല്‍ കോഡിംഗ് ബൂട്ട്ക്യാമ്പുകളില്‍ നിന്ന് പഠിച്ചിറങ്ങുന്നയാളുകള്‍ ആറായിരം കഴിയും. ഇത് കഴിഞ്ഞ വര്‍ഷത്തേതിന്റെ മൂന്നിരട്ടിയാണ്.

ബിസിനസിലെയും ഉന്നതവിദ്യാഭ്യാസത്തിലെയും രീതികള്‍ മാറുമ്പോള്‍ ഈ ആളുകള്‍ എന്തുചെയ്യും എന്ന് വരുംവര്‍ഷങ്ങളില്‍ നമുക്ക് കാത്തിരുന്ന് കാണാം.

Laura Montini is a reporter at Inc.

Share on

മറ്റുവാര്‍ത്തകള്‍