UPDATES

ട്രെന്‍ഡിങ്ങ്

ഊരിപ്പിടിച്ച കത്തികളെ പേടിയില്ലാത്ത ധീരന്മാര്‍ കയ്യേറ്റം ഒഴിപ്പിക്കട്ടെ: ജോയ് മാത്യു

ഊരിപ്പിടിച്ച കത്തികള്‍ക്ക് മുന്നിലൂടെ നടന്നു എന്നത് വലിയ ധീരതയല്ല. ഇതൊക്കെ വെറും പൊങ്ങച്ചം പറച്ചിലാണെന്നും ജോയ് മാത്യു അഭിപ്രായപ്പെട്ടു.

                       

ഊരിപ്പിടിച്ച കത്തികള്‍ക്ക് മുന്നിലൂടെ നടന്നുവെന്ന് പറഞ്ഞു നടക്കുന്നവര്‍ മൂന്നാറിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ ധീരത കാട്ടണമെന്ന് നടനും സംവിധായകനുമായ ജോയ് മാത്യു. മുഖ്യമന്ത്രി പിണറായി വിജയന്‍ മംഗലാപുരത്ത് നടത്തിയെ പ്രസംഗത്തെ പരിഹസിക്കുകയായിരുന്നു ജോയ് മാത്യ. ഊരിപ്പിടിച്ച കത്തികള്‍ക്ക് മുന്നിലൂടെ നടന്നു എന്നത് വലിയ ധീരതയല്ല. ഇതൊക്കെ വെറും പൊങ്ങച്ചം പറച്ചിലാണെന്നും ജോയ് മാത്യു അഭിപ്രായപ്പെട്ടു. മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കുന്ന സര്‍ക്കാര്‍ നടപടിക്ക് പിന്തുണയുമായി യുവകലാസാഹിതി സംഘടിപ്പിച്ച സാംസ്‌കാരിക കൂട്ടായ്മയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മകന്‍ നഷ്ടപ്പെട്ട അമ്മയുടെ വേദന കണ്ടിട്ട് മനസ് ഇളകാത്തവര്‍ക്കാണ് കുരിശു കണ്ടപ്പോള്‍ ഹാലിളകിയത്. തിരഞ്ഞെടുപ്പായാല്‍ അരമനകളില്‍ പോയി കുമ്പിട്ടു നില്‍ക്കുന്നവരാണ് ഇവര്‍. മൂന്നാറിലെ കാര്യത്തില്‍ സര്‍ക്കാര്‍ കാട്ടുന്നത് ഭീരുത്വമാണ്. സംസ്‌കാര ശൂന്യരായ ഭരണകര്‍ത്താക്കളാണ് ഇന്നുള്ളത്. റെവന്യൂ മന്ത്രിയുടെ ധീരമായ നിലപാടിനെ അഭിനന്ദിക്കുന്നു. ജനങ്ങള്‍ക്ക് വേണ്ടി ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരെ പിന്തുണയ്ക്കുകയാണ് ഇടതുപക്ഷം ചെയ്യേണ്ടത്. എന്നാല്‍ വന്‍കിടക്കാര്‍ക്കെതിരെ ചെറുവിരല്‍ അനക്കാന്‍ പോലും സര്‍ക്കാരിന് കഴിയുന്നില്ല. കരം കൊടുക്കുന്നവന് സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ അവകാശമുണ്ടെന്നും ജോയ് മാത്യു പറഞ്ഞു.

Share on

മറ്റുവാര്‍ത്തകള്‍