UPDATES

പോസിറ്റീവ് സ്റ്റോറീസ്

പ്ലാസ്റ്റിക് കുപ്പികളും പഴയ ടയറുകളും പൂച്ചട്ടികളാക്കി പാപ്പോണ്‍ മൊഹന്ത

പ്ലാസ്റ്റിക് കുപ്പിള്‍ മാത്രമല്ല വണ്ടികളുടെ പഴയ ടയറുകളും പൂച്ചട്ടിയായി ഉപയോഗിക്കാറുണ്ട് മൊഹന്ത.

                       

പ്ലാസ്റ്റികിനെതിരെ ലോകം മുഴുവന്‍ പേരാടിക്കൊണ്ടിരിക്കുന്ന ഈ വേളയില്‍ വെസ്റ്റ് ബംഗാളിലെ ഒരു ഫോറസ്റ്റ് ഓഫീസര്‍ ചെയ്തത് ഏവര്‍ക്കും മാതൃകയാക്കാവുന്ന പ്രവര്‍ത്തിയാണ്.

എല്ലാതരത്തിലുമുള്ള പ്ലാസ്റ്റിക് ബോട്ടിലുകളും പൂച്ചട്ടിയാക്കുകയാണ് പാപ്പോണ്‍ മൊഹന്ത എന്ന 37 കാരനായ ഈ ഫോറസ്റ്റ് ഓഫീസര്‍. ഇപ്പോള്‍ പാപ്പോണ്‍ മൊഹന്തയുടെ ഓഫീസും പരിസരവും മുഴുവനും പ്ലാസ്റ്റിക് ചട്ടികള്‍ കൊണ്ടുള്ള മനേഹരമായ പൂന്തോട്ടങ്ങളാണ്.

ഞാന്‍ എവിടെ പോയാലും അവിടം മുഴുവന്‍ സ്വന്തം വീടുപോലാക്കാന്‍ ശ്രമിക്കാറുണ്ട്. ഞാന്‍ ആദ്യം ഇങ്ങോട്ട് വന്നപ്പോള്‍ ഇവിടം ഒട്ടും നിറങ്ങളില്ലാത്ത ഇടമായിരുന്നു. അതില്‍ നിന്നും ഒരു മാറ്റം വരാന്‍ ഞാന്‍ ആഗ്രഹിച്ചു. അങ്ങനെയാണ് ഈ മാറ്റമുണ്ടാക്കിയത്. എന്തുകൊണ്ടിത് ചെയ്യുന്നു എന്ന ചോദ്യത്തിന് ദ ലോജിക്കല്‍ ഇന്ത്യനോട് മൊഹന്ത പറഞ്ഞു.

പ്ലാസ്റ്റിക് കുപ്പികള്‍ പെറുക്കുവന്നവരില്‍ നിന്നുമാണ് മൊഹന്ത ഇത്രയും പ്ലാസ്റ്റിക് കുപ്പികള്‍ ശേഖരിക്കുന്നത്. അവരില്‍ നിന്നും കുറഞ്ഞ വിലയ്ക്കാണ് അവ ലഭിക്കുന്നത്.

പ്ലാസ്റ്റിക് കുപ്പിള്‍ മാത്രമല്ല വണ്ടികളുടെ പഴയ ടയറുകളും പൂച്ചട്ടിയായി ഉപയോഗിക്കാറുണ്ട് മൊഹന്ത. ടയറുകള്‍ പകുതിയാക്കി മുറിച്ചാണ് പൂച്ചട്ടി നിര്‍മിക്കുന്നത്.

മൊഹന്തയുടെ വീടും പരിസരവും ആ നാട്ടിലെ എല്ലാവര്‍ക്കും പ്രിയപ്പെട്ട ഇടമാണ്. സ്‌കൂള്‍കുട്ടികള്‍ തുടങ്ങി മേലുദ്യോഗസ്ഥര്‍ വരെയുണ്ട് ആക്കൂട്ടത്തില്‍. പൂക്കള്‍ ഇഷ്ടപ്പെട്ട് കാണാന്‍ വരുന്ന കുട്ടികളോട് പ്ലാസ്റ്റിക്കിന്റെ ദൂഷ്യവശങ്ങളെക്കുറിച്ച് പറഞ്ഞു മനസിലാക്കുകയും ചെയ്യാറുണ്ട് മൊഹന്ത.

Read More : മിന്നും താരം; കേരളത്തില്‍ നിന്നാദ്യമായി ഒരു ആദിവാസി പെണ്‍കുട്ടി ദേശീയ ക്രിക്കറ്റ് ടീമില്‍

Share on

മറ്റുവാര്‍ത്തകള്‍