Continue reading “പ്ലാസ്റ്റിക് തിന്നുന്ന ബാക്ടീരിയ; ഒരു ചവറ്റുകുട്ടയില്‍ കണ്ടെത്തിയ അത്ഭുതം”

" /> Continue reading “പ്ലാസ്റ്റിക് തിന്നുന്ന ബാക്ടീരിയ; ഒരു ചവറ്റുകുട്ടയില്‍ കണ്ടെത്തിയ അത്ഭുതം”

"> Continue reading “പ്ലാസ്റ്റിക് തിന്നുന്ന ബാക്ടീരിയ; ഒരു ചവറ്റുകുട്ടയില്‍ കണ്ടെത്തിയ അത്ഭുതം”

">

UPDATES

സയന്‍സ്/ടെക്നോളജി

പ്ലാസ്റ്റിക് തിന്നുന്ന ബാക്ടീരിയ; ഒരു ചവറ്റുകുട്ടയില്‍ കണ്ടെത്തിയ അത്ഭുതം

                       

2001-ല്‍ ജാപ്പനീസ് ശാസ്ത്രസംഘം ഒരു ചവറ്റുകുട്ടയില്‍ നിന്ന് ലോകത്തെ തന്നെ രക്ഷിക്കാന്‍ പോന്ന ഒരു അപൂര്‍വ വസ്തുവിനെ കണ്ടെത്തി. മാലിന്യങ്ങള്‍ നിറഞ്ഞ ചവറ്റുകുട്ടയില്‍ ഉണ്ടായിരുന്ന പ്ലാസ്റ്റിക് കുപ്പികള്‍, കളിപ്പാട്ടങ്ങളും, മറ്റ് പ്ലാസ്റ്റിക് അവശിഷ്ടങ്ങളും ഭക്ഷിക്കുന്ന ഒരു തരം ബാക്ടീരിയ ആയിരുന്നു അത്. അവ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഭക്ഷിക്കുമ്പോള്‍ പ്ലാസ്റ്റിക്കിലെ കാര്‍ബണ്‍ ഊര്‍ജ്ജത്തിനായി ശേഖരിച്ചുകൊണ്ട് അവ വളരുകയും കൂടുതല്‍ പ്ലാസ്റ്റിക് ഭക്ഷിക്കുന്ന ബാക്റ്റീരിയകളായി പെരുകുകയും ചെയ്യുന്നു. സാധാരണ രീതിയിലല്ലെങ്കിലും ബാക്റ്റീരിയകള്‍ പ്ലാസ്റ്റിക്കിനെ തിന്നുതീര്‍ക്കുന്നു എന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്.

മുതിര്‍ന്ന ശാസ്ത്രജ്ഞന്‍ കൊഹെയ് ഓഡയും സഹപ്രവര്‍ത്തകരും ചവറുകൂനയില്‍ നിന്ന് കണ്ടെത്തിയ ബാക്റ്റീരിയ ഇതുവരെ കണ്ടെത്താത്ത തരത്തിലുള്ളതാണ്. പ്ലാസ്റ്റിക്കിന്റെ ഉപരിതലത്തെ ആക്രമിക്കത്തക്ക തരത്തിലുള്ള ബാക്റ്റീരിയയെ കണ്ടെത്തുമെന്ന് പ്രതീക്ഷിച്ച ഓഡയെയും സംഘത്തെയും ഞെട്ടിച്ചുകൊണ്ടാണ് ഈ ബാക്റ്റീരിയയുടെ പ്രവര്‍ത്തനം. ഇവര്‍ കണ്ടെത്തിയ ബാക്ടീരിയ പ്ലാസ്റ്റിക്കിനെ പൂര്‍ണ്ണമായും വിഘടിപ്പിച്ച് അടിസ്ഥാന പോഷകങ്ങളാക്കി മാറ്റുന്നതായാണ് കണ്ടെത്തിയത്. ഇന്നത്തെ പ്ലാസ്റ്റിക് മാലിന്യങ്ങളുടെ കണക്കനുസരിച്ച് ഈ കണ്ടെത്തലിന്റെ സാധ്യത വളരെ വലുതാണ്. ‘മൈക്രോപ്ലാസ്റ്റിക്’ വരുന്നത് വരെ ഈ വിഷയം ആരും ഗൗരവത്തിലെടുത്തിരുന്നില്ല; ഓഡ പറയുന്നു.

20 വര്‍ഷംകൊണ്ട് നമ്മള്‍ 2.5 ബില്യണ്‍ ടണ്‍ പ്ലാസ്റ്റിക് മാലിന്യമാണ് ഉത്പാദിപ്പിച്ചത്, കൂടാതെ ഓരോ വര്‍ഷവും ഏകദേശം 380 ദശലക്ഷം ടണ്‍ കൂടുതല്‍ ഉത്പാദിപ്പിക്കുകയും ചെയ്യുന്നു. 2060 ആകുന്നതോടെ ഈ കണക്കുകള്‍ മൂന്നിരട്ടിയായി ഉയരുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപെടുന്നത്.

ഗ്രേറ്റ് ബ്രിട്ടന്റെ ഏഴിരട്ടി വലിപ്പമുള്ള പ്ലാസ്റ്റിക് മാലിന്യങ്ങളാണ് പസഫിക് സമുദ്രത്തിന്റെ മധ്യഭാഗത്തായി കുമിഞ്ഞു കിടക്കുന്നത്. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ബീച്ചുകളില്‍ അടിഞ്ഞു കൂടുകയാണ്. സൂക്ഷമരീതിയിലുള്ള മാലിന്യമായ മൈക്രോപ്ലാസ്റ്റിക്, നാനോപ്ലാസ്റ്റിക് കണികകള്‍ പഴങ്ങളിലൂടെയും പച്ചക്കറികളിലൂടെയും മനുഷ്യ ശരീരത്തില്‍ പ്രവേശിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. പഠനങ്ങള്‍ പ്രകാരം മനുഷ്യ ആന്തരീകാവയവങ്ങളില്‍ ഇവയുടെ സാന്നിധ്യം കൂടി വരുകയാണ്. മുലയൂട്ടുന്ന അമ്മയില്‍ നിന്ന് കുഞ്ഞിലേക്ക് വരെ ഇത്തരത്തില്‍ നാനോപ്ലാസ്റ്റിക് കണികകള്‍ കൈമാറ്റം ചെയ്യപ്പെടുന്നു. നിലവിലെ പ്ലാസ്റ്റിക് നിര്‍മാര്‍ജന രീതികള്‍ തീര്‍ത്തും അപര്യാപതമാണ്. പ്ലാസ്റ്റിക് നിര്‍മാര്‍ജനം ക്രഷിംഗ്, ഗ്രൈന്‍ഡിംഗ് എന്നിവ ഉള്‍കൊള്ളിച്ചു കൊണ്ടുള്ളതാണ്.

തങ്ങളുടെ കണ്ടെത്തലുകള്‍ക്ക് ശേഷമാണ് ഓഡയും സംഘവും ഒരു പ്രശ്‌സത സയന്‍സ് ജേണലില്‍ ഇക്കാര്യങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. പ്ലാസ്റ്റിക് പ്രതിസന്ധിക്കൊരു പരിഹാരം തേടിയിരുന്ന ലോകത്തിന് അതൊരു വലിയ വഴിത്തിരിവായിരുന്നു. ചവറ്റുകുട്ടയില്‍ കണ്ടെത്തിയ ബാക്ടീരിയക്ക്, ഇവയെ കണ്ടത്തിയ സകായ് നഗരത്തിന് സമര്‍പ്പിച്ചു കൊണ്ട് ‘ഐഡിയൊനെല്ല സകൈന്‍സിസ്’ എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്. പ്രസിദ്ധീകരിച്ച പേപ്പറില്‍, ബാക്ടീരിയ ഉത്പാദിപ്പിക്കുന്ന ഒരു പ്രത്യേക എന്‍സൈമിനെ പറ്റിയും ഇവര്‍ വിവരിക്കുന്നുണ്ട്. ഓഡയും സംഘവും കണ്ടെത്തിയ ഐഡിയൊനെല്ല സകൈന്‍സിസിന് എല്ലാത്തരത്തിലുള്ള പ്ലാസ്റ്റിക്കും ഭക്ഷിക്കാന്‍ കഴിയുമെന്നാണ് ശാസ്ത്ര ലോകത്തിന്റെ പ്രതീക്ഷ. ഈ പ്രതീക്ഷ ഫലം കാണുകയാണെകില്‍ പ്ലാസ്റ്റിക് എന്ന മഹാ വിപത്തിനെ രക്ഷിക്കാന്‍ പോന്ന കണ്ടെത്തലായിരിക്കും ഇത്.

Share on

മറ്റുവാര്‍ത്തകള്‍