UPDATES

അമിതാഭ് ബച്ചന് ശേഷം ഞാൻ തന്നെ – കങ്കണ റണാവത്ത്

വിവാദമായി കങ്കണയുടെ പ്രസംഗം

                       

നടി കങ്കണ റണാവത്തിന്റെ പ്രസംഗങ്ങൾ പലപ്പോഴും വിവാദങ്ങൾക്ക് വഴി വെക്കാറുണ്ട്. എന്നാലിപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ ചർച്ചാവിഷയമായി കൊണ്ടിരിക്കുന്നത് കങ്കണ തന്നെ സ്വയം അമിതാഭ് ബച്ചനോട് ഉപമിച്ചുകൊണ്ടുള്ള പ്രസംഗമാണ്. തെരെഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലാണ് കങ്കണയുടെ വിവാദ പ്രസംഗം എന്നത് പ്രസക്തമാണ്. ഹിമാചൽ പ്രദേശിലെ മാണ്ഡി മണ്ഡലത്തിൽ ഭാരതീയ ജനതാ പാർട്ടി സ്ഥാനാർത്ഥിയായി ആയാണ് കങ്കണ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. അടുത്തിടെ മറ്റൊരു പ്രസംഗത്തിനിടെ പേരുമാറി ആർ ജെ ഡി നേതാവ് തേജസ്വി യാദവിന് പകരം സ്വന്തം പാർട്ടിയിലെ തേജസ്വി സൂര്യയുടെ പേര് പറഞ്ഞതും വലിയ ചർച്ചാ വിഷയമായിരുന്നു. Kangana Ranaut

‘രാജ്യമാകെ ആശ്ചര്യപ്പെടുകയാണ് ഞാൻ രാജസ്ഥാനിലോ, പശ്ചിമ ബംഗാളിലോ , ഡൽഹിയിലോ മണിപ്പൂരിലോ പോകുമ്പോൾ അത്രയധികം സ്‌നേഹവും ബഹുമാനവുമാണ് ജനങ്ങൾ എന്നോട് കാണിക്കുന്നത്. അമിതാഭ് ബച്ചന് ശേഷം ആർക്കെങ്കിലും ഇൻഡസ്‌ട്രിയിൽ ഇത്രയും സ്‌നേഹവും ബഹുമാനവും ലഭിക്കുന്നുണ്ടെങ്കിൽ അത് എനിക്കാണെന്ന് ഞാൻ ആത്മവിശ്വാസത്തോടെ പറയുകയാണ്.’ ഇതായിരുന്നു പ്രസംഗത്തിൽ കങ്കണയുടെ വാക്കുകൾ.

കങ്കണയുടെ പ്രസംഗത്തിൻ്റെ വീഡിയോ പിന്നീട് സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമാവുകയായിരുന്നു. നിരവധി ആളുകളാണ് തങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവച്ചുകൊണ്ട് രംഗത്തത്തിയിരിക്കുന്നത്. തുടരെയുള്ള ബോക്‌സ് ഓഫീസ് പരാജയങ്ങൾക്കിടയിലും ബോളിവുഡിലെ ഏറ്റവും ആദരണീയനായ താരവുമായി തന്നെ സ്വയം താരതമ്യപ്പെടുത്തിയതിനെതിരെ പലരും പരിഹാസ്യമായ പരാമർശങ്ങളാണ് നടത്തിയത്.
‘2015ലാണ് കങ്കണയുടെ അവസാന ഹിറ്റ് ചിത്രം വന്നത്, അതിന് ശേഷം ഇറങ്ങിയ 15 ചിത്രങ്ങൾ ദയനീയമായി തകർന്നടിഞ്ഞു. അപ്പോഴാണ് സ്വയം അമിതാഭ് ബച്ചനുമായി താരതമ്യപ്പെടുത്തുന്നത് ‘ എന്നാണ് ഒരു വ്യക്തി പരിഹാസരൂപേണ കങ്കണയുടെ പ്രസംഗത്തിന്റെ വീഡിയോ പങ്കു വച്ചുകൊണ്ട് കുറിച്ചത്.

‘ തെരഞ്ഞെടുപ്പിൽ മത്സരിച്ച് ദേശീയ അവാർഡ് നേടുന്ന രാജ്യത്തെ ആദ്യത്തെ നടിയായിരിക്കും കങ്കണ റണാവത്ത്,’ എന്നാണ് മറ്റൊരു വ്യക്തി അഭിപ്രായപ്പെട്ടത്. ‘ഈ വർഷത്തെ ഏറ്റവും വലിയ തമാശ , ‘ആത്മവിഭ്രാന്തിയുടെ ഏറ്റവും ഉയർന്ന തലം’ എന്നും മറ്റു രണ്ട് എക്സ് ഉപയോക്താക്കൾ കങ്കണയുടെ പ്രസംഗത്തെ വിശേഷിപ്പിട്ടുണ്ട്.

‘ഇത് സ്വയം ആത്മവിഭ്രാന്തിയുടെയും, ആസക്തിയുടെയും അടുത്ത തലമാണ്. തുടരെ തുടരെ പരാചയങ്ങൾ നൽകികൊണ്ടാണ്, കങ്കണ റണാവത്ത് തന്നെ അമിതാഭ് ബച്ചനുമായി താരതമ്യം ചെയ്തിരിക്കുന്നത്. ഇതിനുമുമ്പ് ആരും അമിത് ജിയെ ഇങ്ങനെ അപമാനിച്ചിട്ടില്ല,’ എന്നാണ് കോൺഗ്രസ് അനുഭാവിയായ മറ്റൊരു വ്യക്തി എക്‌സിൽ കുറിച്ചത്.

അതേസമയം, കങ്കണയുടെ 2022 -ലെ ആക്ഷൻ ചിത്രമായ ധാക്കദിൻ്റെ മോശം ബോക്‌സ് ഓഫീസ് പ്രകടനത്തെക്കുറിച്ച് റിപ്പോർട്ട് ചെയ്യുന്ന പഴയ വാർത്താ ലേഖനത്തിൻ്റെ ചിത്രം പങ്കിട്ടുകൊണ്ടാണ് മറ്റൊരു ഉപയോക്താവ് തന്റെ പ്രതികരണം, രേഖപ്പെടുത്തിയത്. ‘ധാക്കദ് ബോക്‌സ് ഓഫീസ് കളക്ഷൻ: കങ്കണ റണാവത്തിൻ്റെ ചിത്രത്തിന്റെ 20 ടിക്കറ്റുകളാണ് വിറ്റഴിഞ്ഞത് 8-ാം ദിവസം നേടിയത് 4420 രൂപ,’ എന്നാണ് എഴുതിയിരിക്കുന്നത്.

പൊതുതിരഞ്ഞെടുപ്പിൻ്റെ ഏഴാമത്തെയും അവസാനത്തെയും ഘട്ടമായ ജൂൺ ഒന്നിനാണ് മാണ്ഡി ലോക്‌സഭാ മണ്ഡലത്തിൽ വോട്ടെടുപ്പ് നടക്കുന്നത്. എമർജൻസിയാണ് കങ്കണയുടേതായി റിലീസിന് ഒരുങ്ങുന്ന പുതിയ ചിത്രം. മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ റോളിലാണ് താരം എത്തുന്നത്. ജൂൺ 14-നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.

 

content summary : Kangana Ranaut claims she gets same respect as Amitabh Bachchan goes viral. k k k k k k k k k k

Share on

മറ്റുവാര്‍ത്തകള്‍