ഇരുട്ടത്ത് വഴി കാണാനായി കുട എങ്ങനെ ഉപയോഗിക്കാം എന്ന് തോന്നുന്നുണ്ടാവും. അത്തരമൊരു സാദ്ധ്യതയാണ് ആസാമുകാരനായ ധ്രുബജ്യോതി കകാതി (21) യാഥാര്‍ത്ഥ്യമാക്കിയിരിക്കുന്നത്. മഴയത്ത്, ഇരുട്ടുള്ള സമയത്ത് ഒരു കയ്യില്‍ കുടയും മറ്റേ കയ്യില്‍ ടോര്‍ച്ചോ ഫ്്‌ളാഷ് ലൈറ്റോ ആയി ബുദ്ധിമുട്ടേണ്ട. കുടയില്‍ തന്നെ ടോര്‍ച്ചുണ്ട്. നാല് ഇഞ്ച് നീളമുള്ള സോളാര്‍ പ്ലേറ്റും ആറ് വോള്‍ട്ട് ബാറ്ററിയുമാണ് ഇതിലുള്ളത്. എല്‍ഇഡി ബള്‍ബും. സ്വിച്ച് കുടയുടെ പിടിയിലുണ്ട്.
ഗ്രാമീണ മേഖലകളില്‍ താമസിക്കുന്നവര്‍ക്ക് ധ്രുബജ്യോതിയുടെ കണ്ടുപിടിത്തം ഏറെ സഹായകരമായി തോന്നാനാണ് സാദ്ധ്യത. മഴയത്ത് സൈക്കിള്‍ ചവുട്ടി വരുമ്പോള്‍ കുടയും ടോര്‍ച്ചും എങ്ങനെ ഒരേസമയം ഉപയോഗിക്കാം എന്ന പ്രശ്‌നത്തിനാണ് ഈ യുവാവ് പരിഹാരമുണ്ടാക്കിയിരിക്കുന്നത്. ഇന്ത്യന്‍ ഗ്രാമങ്ങളിലെ മോശമായ റോഡുകളും വൈദ്യൂതി ലഭ്യതയുടെ അപര്യാപ്തതയും ഒക്കെ തന്നെയാണ് പ്രശ്‌നം. എല്‍ഇഡി ടോര്‍ച്ച് കുടയില്‍ നിന്ന് വേര്‍പെടുത്തിയും ഉപയോഗിക്കാം. സോളാര്‍ പാനല്‍ ഉപയോഗിച്ചുള്ള ചാര്‍ജിംഗിന് പുറമ െസാധാരണ പവര്‍ സോക്കറ്റില്‍ നിന്ന് തന്നെ ടോര്‍ച്ച് ചാര്‍ജ് ചെയ്യാം. പേറ്റന്റ് ലഭ്യമായ ശേഷം ഈ കുട ടോര്‍ച്ച് പരമാവധി വിപണിയിലെത്തിക്കാന്‍ ശ്രമിക്കുമെന്ന് ധ്രുബജ്യോതി വ്യക്തമാക്കി.
കുട ടോര്‍ച്ചിന് പുറമെ കോണ്‍ക്രീറ്റ് മിക്‌സര്‍, പെഡല്‍ കൊണ്ട് ഉപയോഗിക്കുന്നതും വൈദ്യുതി ആവശ്യമില്ലാത്തതുമായ ഗ്രൈന്‍ഡര്‍, ഭിന്നശേഷിക്കാരെ സഹായിക്കാനുള്ള ഉപകരണം, ചെറുകിട കര്‍ഷകര്‍ക്ക് ഉപയോഗിക്കാവുന്ന സീഡ് ഡ്രില്ലര്‍ എന്നിവയും ധ്രുബ വികസിപ്പിച്ചിട്ടുണ്ട്. സോണിത്പൂരിലെ ബിശ്വനാഥ് കോളേജ് ഓഫ് അഗ്രികള്‍ച്ചറിലെ വിദ്യാര്‍ത്ഥിയാണ് ധ്രുബ. ഹരിത്‌കോന എന്ന പേരില്‍ ഒരു സയന്‍സ് ജേണല്‍ പ്രസിദ്ധീകരിക്കുന്ന ധ്രുബജ്യോതി, ക്രിക്‌സോംനെറ്റ് എന്ന പേരില്‍ ഒരു അഗ്രികള്‍ച്ചറല്‍ സ്റ്റാര്‍ട്ട് അപ്പും നടത്തുന്നുണ്ട്. കര്‍ഷകരും സാങ്കേതികവിദ്യയും തമ്മിലുള്ള അകലം കുറയ്ക്കാന്‍ ലക്ഷ്യമിടുന്നതായി ധ്രുബ പറയുന്നു.
വായനയ്ക്ക്: https://goo.gl/IJTzHX