UPDATES

പ്രവാസം

സ്വദേശിവല്‍ക്കരണം; പിരിച്ച് വിടേണ്ട പ്രവാസികളുടെ പട്ടികയായി

അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ മാത്രം 3000ലധികം വിദേശികളെ പിരിച്ചുവിടാനാണ് തീരുമാനം.

                       

സ്വദേശിവല്‍ക്കരണത്തിന്റെ ഭാഗമായി കുവൈറ്റ് വിദ്യാഭ്യാസ മന്ത്രാലയത്തില്‍ നിന്ന് അടുത്ത സാമ്പത്തിക വര്‍ഷം പിരിച്ചുവിടേണ്ട വിദേശി പൗരന്മാരുടെ പട്ടിക പൂര്‍ത്തിയായതായി റിപോര്‍ട്ടുകള്‍. സര്‍ക്കാര്‍ മേഖലയില്‍ നിന്ന് അഞ്ച് വര്‍ഷം കൊണ്ട് എല്ലാ വിദേശികളെയും ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് നടപടികള്‍. അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ മാത്രം 3000ലധികം വിദേശികളെ പിരിച്ചുവിടാനാണ് തീരുമാനം.

വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്ന് പിരിച്ചുവിടേണ്ട ജീവനക്കാരുടെ പട്ടിക സിവില്‍ സര്‍വീസ് കമ്മീഷന് സമര്‍പ്പിക്കണമെന്ന് ക്യാബിനറ്റ് നിര്‍ദേശിച്ചിരുന്നു. ഇതനുസരിച്ചാണ് വിദ്യാഭ്യാസ മന്ത്രാലയം പട്ടിക തയ്യാറാക്കിയത്. അഡ്മിനിസ്‌ട്രേഷന്‍, കണ്‍സള്‍ട്ടന്റ്, അധ്യാപകര്‍ എന്നീ തസ്തികകളിലുള്ളവരെയാണ് ഒഴിവാക്കുന്നത്. ആദ്യഘട്ടമായി അഡ്മിനിസ്‌ട്രേറ്റീവ് തസ്തികളിലുള്ളവരെയായിരിക്കും പിരിച്ചുവിടുന്നത്. പൊതുമേഖലയില്‍ സമ്പൂര്‍ണ സ്വദേശിവത്കരണം പൂര്‍ത്തിയാവുന്നതോടെ അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 41,000 വിദേശികള്‍ക്ക് ജോലി നഷ്ടമാവുമെന്നാണ് റിപോര്‍ട്ടുകള്‍ പറയുന്നത്.

Share on

മറ്റുവാര്‍ത്തകള്‍