UPDATES

ഓഫ് ബീറ്റ്

വി.എസ്സിന്റെ ജനപ്രീതി

രാഷ്ട്രീയ ഇടവഴി; പരമ്പര, ഭാഗം-100

                       

കേരളത്തിലെ പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവും, ഇന്ത്യന്‍ സ്വാതന്ത്രസമര പോരാളിയുമാണ് വേലിക്കകത്ത് ശങ്കരന്‍ അച്യുതാനന്ദന്‍ അഥവ വി.എസ്. അച്യുതാനന്ദന്‍. രാഷ്ട്രീയ രംഗത്ത് ഇത്രയേറെക്കാലം പ്രവര്‍ത്തിച്ചിട്ടും മുഖ്യമന്ത്രിയാകുന്നതിന് മുന്‍പ് അച്യുതാനന്ദന്‍ സംസ്ഥാന മന്ത്രിയായിട്ടില്ല. പാര്‍ട്ടി ഭൂരിപക്ഷം നേടുമ്പോള്‍ വി.എസ്. തോല്‍ക്കുകയാ, വി.എസ്. ജയിക്കുമ്പോള്‍ പാര്‍ട്ടി തോല്‍ക്കുകയാ ചെയ്യുന്ന സ്ഥിതിയായിരുന്നു. പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ നിയമസഭക്ക് അകത്തും പുറത്തും മികച്ച പ്രകടനം കാഴ്ചവച്ച അച്യുതാനന്ദന്‍ ഒട്ടേറെ സമരങ്ങള്‍ക്കും പ്രക്ഷോഭങ്ങള്‍ക്കും നേതൃത്വം നല്‍കി. വനം കയ്യേറ്റം, മണല്‍ മാഫിയ, അഴിമതി എന്നിവയ്‌ക്കെതിരെ ശക്തമായ നിലപാടുകള്‍ എടുത്തത് ജനങ്ങളുടെ പ്രശംസ പിടിച്ചുപറ്റി. അതുമൂലം 2006-ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ ആകെയുള്ള 140 സീറ്റില്‍ 98 സീറ്റുകളും നേടി വന്‍ ഭൂരിപക്ഷത്തില്‍ അധികാരത്തിലേറാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.

ഗോമൂത്ര പാര്‍ട്ടി നടത്തി കൊറോണയെ തുരത്താന്‍ ശ്രമിച്ച കഥ

സിപിഎമ്മില്‍ അക്കാലത്ത് ഉണ്ടായിരുന്ന വിഭാഗീയത മൂലം വി.എസിന് മുഖ്യമന്ത്രിസ്ഥാനം ലഭിക്കില്ല എന്ന സംസാരം ഉണ്ടായിരുന്നു. 2006 മേയ് 13ന് ഡല്‍ഹിയില്‍ ചേര്‍ന്ന പോളിറ്റ് ബ്യൂറോ യോഗം കേരളത്തിലെ മുഖ്യമന്ത്രിയായി വി.എസ്സിനെ തിരഞ്ഞെടുത്തെങ്കിലും പ്രഖ്യാപനം പിന്നീടേക്കു മാറ്റി. അതേസമയം കേരളത്തിനൊപ്പം തിരഞ്ഞെടുപ്പു നടന്ന പശ്ചിമ ബംഗാളിലെ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുകയും ചെയ്തു. കേരളത്തിന്റെ കാര്യത്തില്‍ പോളിറ്റ് ബ്യൂറോ തീരുമാനം സി. പി. എം. സംസ്ഥാന സമിതിയെ അറിയിച്ച ശേഷം പ്രഖ്യാപിക്കുവാന്‍ മാറ്റിവയ്ക്കുകയായിരുന്നു. മേയ് 15നു ചേര്‍ന്ന സംസ്ഥാന സമിതിക്കു ശേഷം വി.എസ്. അച്യുതാനന്ദനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചു കൊണ്ടുള്ള ഔദ്യോഗിക പത്രക്കുറിപ്പ് പാര്‍ട്ടി നേതൃത്വം പുറത്തിറക്കി.

പാര്‍ട്ടിയിലെ വിഭാഗീയത ശക്തമായിരുന്നത് നാട്ടില്‍ പാട്ടായിരുന്നു. വി. എസ്സിനെ മുഖ്യമന്ത്രിയായി സി.പിഎം. കേന്ദ്രകമ്മറ്റി തീരുമാനം പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയെ കൊണ്ട് സമ്മതിപ്പിക്കുകയായിരുന്നു എന്ന സംസാരവും അക്കാലത്ത് ഉണ്ടായി. ഈ അവസരത്തില്‍ മാത്യഭൂമിയില്‍ ഗോപീക്യഷ്ണന്‍ വരച്ച കാര്‍ട്ടൂണ്‍ ലളിതവും, ശക്തവും, ആശയം വ്യക്തമായി പൊതുസമൂഹത്തിന് മനസിലാകുന്നതുമായിരുന്നു. വി.എസ്സിന്റെ ചിത്രമുള്ള ടീ ഷര്‍ട്ട് ബലം പ്രയോഗിച്ച് സിപിഎം കേരള ഘടകം പാര്‍ട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയനെ അണിയിക്കുന്നതാണ് കാര്‍ട്ടൂണ്‍. യെച്ചൂരിയും, ബ്യന്ദാ കാരാട്ടും ചേര്‍ന്ന് പാകമല്ലാത്ത ടീ ഷര്‍ട്ട് അണിയിക്കുമ്പോള്‍ മൊബൈല്‍ ഫോണില്‍ ചിത്രമെടുക്കുകയാണ് പ്രകാശ് കാരാട്ട്. ബംഗാള്‍ മുഖ്യമന്ത്രി ബുദ്ധദേവ് ബട്ടാചാര്‍ജിയും കാര്‍ട്ടൂണിലുണ്ട്.

കാര്‍ട്ടൂണ്‍ കടപ്പാട്: മാത്യഭൂമി

Share on

മറ്റുവാര്‍ത്തകള്‍